ദ്രാവിഡും കിര്‍സ്റ്റണും ചതിച്ചതല്ല... ലോക ടെസ്റ്റ് ടീമില്‍ വിരാട് കോലി ഇല്ലാത്തതിന് കാരണം ഇതാണ്!
ബെംഗളൂരു: ജനുവരി 1 മുതല്‍ ഡിസംബര്‍ വരെയാണ് കണക്കെങ്കില്‍ കൃത്യമാണ്. വിരാട് കോലി ഇല്ലാതെ ഒരര ലോക ടീം പ്രഖ്യാപിക്കാനേ ആര്‍ക്കും പറ്റില്ല. പക്ഷേ ഇത് അങ്ങനെയല്ലല്ലോ. സംഗതി ടീം ഓഫ് ദ ഇയര്‍ 2016 എന്നൊക്കെ പറയുമെന്നേ ഉള്ളൂ, സെലക്ഷന് പരിഗണിക്കുന്നത് 2015 സെപ്തംബര്‍ 14 മുതല്‍ 2016 സെപ്തംബര്‍ 21 വരെയുള്ള ഒരു വര്‍ഷമാണ്.
Read Also: ടെസ്റ്റ് ടീം ഓഫ് 2016.. ഇന്ത്യക്കാരനായി അശ്വിന്‍ മാത്രം.. അത്ഭുതം, വിരാട് കോലി പോലുമില്ല!!!
രാഹുല്‍ ദ്രാവിഡും ഗാരി കിര്‍സ്റ്റനും കുമാര്‍ സംഗക്കാരയും ചേര്‍ന്നാണ് 2016 ന്റെ ഡ്രീം ടീമിനെ തിരഞ്ഞെടുത്തത്. ഈ ടീമില്‍ അപാകതയുണ്ടെന്ന് പറയുന്നതില്‍ വലിയ കാര്യമുണ്ട് എന്ന് തോന്നുന്നില്ല. എന്തുകൊണ്ടാണ് വിരാട് കോലി ലോക ഇലവനില്‍ ഇല്ലാതെ പോയത് എന്ന് ഈ കണക്കുകള്‍ പറയും, കണക് നോക്കിക്കഴിയുമ്പോള്‍ നമുക്കും മനസിലാകും കോലിക്ക് ഈ ടിമില്‍ ഇടംപിടിക്കാനുള്ള അര്‍ഹതയില്ല എന്ന്..

കോലിയുടെ കണക്ക് ഇങ്ങനെ
12 മാച്ച്, 18 ഇന്നിംഗ്‌സ്. 1215 റണ്‍സ്. ഇരട്ടസെഞ്ചുറികള്‍ ഉള്‍പ്പെടെ നാല് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും. 75ന് മേല്‍ ശരാശരി. ഇത് പക്ഷേ 2016ലെ കണക്കാണ്. വോട്ടിങിന് പരിഗണിച്ച 2015 സെപ്തംബര്‍ 14 മുതല്‍ 2016 സെപ്തംബര്‍ 21 വരെ കോലിയുടെ നേട്ടം 8 ടെസ്റ്റില്‍ 451 റണ്‍സ് മാത്രം. ശരാശരിയോ വെറും 45.

അവിടുന്നങ്ങോട്ട് ഒരു കളിയാ
എന്നാല്‍ സെപ്തംബര്‍ കഴിഞ്ഞതും കോലി ഗിയര്‍ മാറ്റി. പിന്നീട് കളിച്ച 8 ടെസ്റ്റില്‍ നിന്നായി കക്ഷി അടിച്ചുകൂട്ടിയത് 964 റണ്‍സ്. ശരാശരി 80ന് മേലെ. ഇരട്ടസെഞ്ചുറി ഉള്‍പ്പെടെ മൂന്നക്കം കടന്നത് മൂന്ന് തവണ. ഇംഗ്ലണ്ടിനെതിരായ 235 ആണ് ബെസ്റ്റ്.

ഏകദിനത്തില്‍ സ്പാറി
ടെസ്റ്റ് ടീമില്‍ ഇടം കിട്ടിയില്ലെങ്കിലും കോലി ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോലിക്ക് പുറമേ രോഹിത് ശര്‍മ, ജഡേജ എന്നിവരും ടീമിലുണ്ട്. ഈ വര്‍ഷം സെലക്ഷന്‍ കിട്ടിയില്ലെങ്കിലും ഈ പോക്ക് പോയാല്‍ അടുത്ത തവണ കോലി ഉറപ്പായും ടെസ്റ്റ് ടീമിലുണ്ടാകും.

ബാക്കിയെല്ലാവരും മുന്നില്‍
കോലിയല്ലാതെ ടീമില്‍ ഇടംകിട്ടിയ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തവരാണ്. 1000ത്തിന് മേല്‍ റണ്‍സടിച്ച സ്റ്റീവന്‍ സ്മിത്തിന് പോലും പതിനൊന്നംഗ ടീമില്‍ ഇടം കിട്ടിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications