സച്ചിന്‍, ദാദ, ദ്രാവിഡ്, ലക്ഷ്മണ്‍- ഫാബ് 4 എന്തുകൊണ്ട് ടി20യില്‍ പതറി? മുന്‍ സെലക്ടര്‍ പറയുന്നു
ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച ഫോര്‍മാറ്റാണ് ടി20. 2007ല്‍ ഐസിസി പ്രഥമ ടി20 ലോകകപ്പ് സംഘടിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ സംഘത്തില്‍ ഇതിഹാസ ബാറ്റര്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ വമ്പന്‍ താരങ്ങളില്ലായിരുന്നു. ന്യൂജന്‍ ക്രിക്കറ്റെന്നു അക്കാലത്തു ചൂണ്ടിക്കാണിക്കപ്പെട്ട ടി20 തങ്ങള്‍ക്കു വഴങ്ങുമോയെന്ന സംശയം കാരണം നിന്നും മൂന്നു പേരും ലോകകപ്പില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുകയായിരുന്നു.

ഇവരുടെ അഭാവം ടി20 ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയാവുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. എംഎസ് ധോണിയെന്ന പുതിയ ക്യാപ്റ്റനു കീഴില്‍ ഇന്ത ലോകകപ്പുമായിട്ടാണ് സൗത്താഫ്രിക്കയില്‍ നിന്നു നാട്ടിലേക്കു വിമാനം കയറിയത്. ടി20യുടെ വന്‍ വിജയം തൊട്ടടുത്ത വര്‍ഷം തന്നെ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐയ്ക്കു പ്രചോദനമാവുകയും ചെയ്തു.

ഫാബ് ഫോറെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ബാറ്ററെന്ന നിലയില്‍ നേടാവുന്നതെല്ലാം തന്നെ കരിയറില്‍ സ്വന്തമാക്കിയവരാണ്. പക്ഷെ ടി20യില്‍ ഈ നാലു പേര്‍ക്കും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനായില്ല. ഇവരില്‍ സച്ചിന്‍ മാത്രമേ ഇന്ത്യക്കായി ടി20 കളിച്ചിട്ടുള്ളൂ. ഒരേയൊരു മല്‍സരത്തിലായിരുന്നു ഇത്.

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ നാലു പേരും മാര്‍ക്വി താരങ്ങളായിരുന്നു. ഹോംഫ്രാഞ്ചൈസികളാണ് ഇവരെ സ്വന്തമാക്കിയത്. സച്ചിനെ മുംബൈ ഇന്ത്യന്‍സും ദ്രാവിഡിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗാംഗുലിയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ലക്ഷ്മണിനെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദും വാങ്ങുകയായിരുന്നു.
നാലു പേരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു മാത്രമേ ഐപിഎല്ലില്‍ ബാറ്റിങില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചുള്ളൂ. മറ്റുള്ള മൂന്നു പേരും ടി20 ഫോര്‍മാറ്റുമായി പൊരുത്തപ്പെടാന്‍ പാടുപെട്ടു. എന്തായിരുന്നു ഇതിന്റെ കാരണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സെലക്ടറും വിക്കറ്റ് കീപ്പറുമായ സാബ കരീം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നീ ഐക്കണ്‍ താരങ്ങളുടെ കരിയറിലേക്ക് രണ്ട്-മൂന്ന് വര്‍ഷം വൈകിയാണ് ഐപിഎല്‍ എത്തിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരങ്ങളാണ് നാലു പേരും. അതുകൊണ്ടു തന്നെ ഇവര്‍ക്കു ടി20 ക്രിക്കറ്റുമായി പൊരുത്തപ്പെടുകയെന്നത് എളുപ്പവുമായിരുന്നു. നാലു പേരും അതിനു വേണ്ടി ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ ടി20യെത്തുമ്പോള്‍ ഇവരെല്ലാം കരിയറിലെ അവസാന കാലത്തായിരുന്നു. ടി20യുമായി പൊരുത്തപ്പെടാന്‍ സമയം ആവശ്യമാണെന്നും സാബ കരീം നിരീക്ഷിച്ചു.

ടി20യില്‍ നാലു പേരില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുണ്ടായിരുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറിനായിരുന്നു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ആറു സീസണുകളിലായി 78 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 34.83 ശരാശരിയില്‍ 2334 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 36ാം വയസ്സില്‍ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 2010ലായിരുന്നു 47ന് മുകളില്‍ ശരാശരിയില്‍ 618 റണ്‍സ് സച്ചിന്‍ വാരിക്കൂട്ടിയത്.

സച്ചിന്‍ കഴിഞ്ഞാല്‍ രാഹുല്‍ ദ്രാവിഡാണ് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം. ആറു സീസണുകളിലായി 89 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 11 ഫിഫ്റ്റികളോടെ 2174 റണ്‍സെടുക്കുകയും ്െചയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ് തുടങ്ങിയതെങ്കിലും 2011ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു ദ്രാവിഡ് ചേക്കേറി. രണ്ടു വര്‍ഷത്തിനു ശേഷം വിരമിക്കുകയും ചെയ്തു.

സൗരവ് ഗാംഗുലിയാവട്ടം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പൂനെ വാരിയേഴ്‌സ് ടീമുകള്‍ക്കായി 59 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ആറു ഫിഫ്റ്റികളോടെ 1349 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. വിവിഎസ് ലക്ഷ്മണ്‍ വെറും 20 ഐപിഎല്‍ മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. നേടാനായത് 282 റണ്‍സ് മാത്രം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications