ധോണിയുടെ വിരമിക്കല്‍- എന്താണ് യഥാര്‍ഥ കാരണം? ഗവാസ്‌കര്‍ പറയുന്നു

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും സര്‍പ്രൈസ് തീരുമാനങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ചിട്ടുള്ള ഇതിഹാസ താരം എംഎസ് ധോണി അത്തരമൊരു സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് ക്രിക്കറ്റില്‍ നിന്നു വിരമിക്കലും പ്രഖ്യാപിച്ചത്. ഐപിഎല്ലിന്റെ 13ാം സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ആരും തന്നെ ധോണിയില്‍ നിന്നും ഇത്തരമൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ല. നേരത്തേ വിരമിക്കലുമായി ബന്ധപ്പെട്ട് പല തവണ അഭ്യൂഹങ്ങള്‍ വന്നപ്പോഴും പ്രതികരിക്കാതിരുന്ന ധോണി ആരും ഇതേക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാത്ത സമയത്താണ് ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞിരിക്കുന്നത്
എന്തായിരിക്കാം ധോണിയെ ഈ സമയത്തു വിരമിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക? കാരണങ്ങള്‍ ചികയുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിനിടെ കാരണം വിശദീകരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

ടി20 ലോകകപ്പ് മാറ്റിയത്
ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വച്ചത് ധോണിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവാമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
മാര്‍ച്ച് മുതല്‍ മേയ് വരെ നടക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സ്വന്തം പ്രകടനം എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ധോണി. മാത്രമല്ല ഐപിഎല്ലിനു ശേഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലെ ടി20 ലോകകപ്പിനു വേണ്ടിയും അദ്ദേഹം കാത്തിരുന്നതായാണ് തനിക്കു തോന്നിയിട്ടുള്ളതെന്നു ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഇനിയും കടിച്ചുതൂങ്ങേണ്ട
ടി20 ലോകകപ്പ് മാറ്റി വയ്ക്കുന്നതായി ഐസിസി പ്രഖ്യാപിച്ചതോടെയാവാം ഇനിയു കടിച്ചു തൂങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ ധോണി എത്തിച്ചേര്‍ന്നത്. ഇതാവാം ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നും താന്‍ കരുതുന്നതായി ഗവാസ്‌കര്‍ പറയുന്നു.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ടി20 ലോകകപ്പിലും തനിക്കു അവസരം ലഭിക്കുമെന്ന് ധോണി പ്രതീക്ഷിച്ചിട്ടുണ്ടാവാം. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുകയും ഇന്ത്യയെ ചാംപ്യന്‍മാരാക്കുകയും ചെയ്ത ശേഷം മികച്ച രീതിയില്‍ വിരമിക്കാനും ധോണി ആഗ്രഹിച്ചിട്ടുണ്ടാവാമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

വില്ലനായത് കൊവിഡ്
ധോണിയുടെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചത് മഹാമാരിയായ കൊവിഡാണെന്ന് നിസംശയം പറയാം. മാര്‍ച്ച് അവസാന വാരം ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിനു മുന്നോടിയായി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാംപിനൊപ്പം ചേരുകയും നെറ്റ്‌സില്‍ പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാജ്യത്തു കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നാലെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുകയും ചെയ്തു.
കൊവിഡ് വ്യാപനം തുടര്‍ന്നതോടെ കഴിഞ്ഞ മാസമാണ് ടി20 ലോകകപ്പ് 2022ലേക്കു മാറ്റുന്നതായി ഐസിസി പ്രഖ്യാപിച്ചത്. ഇതോടെ ഇതേ വിന്‍ഡോയില്‍ യുഎഇയില്‍ വച്ച് ഐപിഎല്‍ നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10വരെയാണ് ടൂര്‍ണമെന്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications