Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തു കൊണ്ട് ധോണിയും റെയ്‌നയും ആഗസ്റ്റ് 15ന് വിരമിച്ചു? കൃത്യമായ കാരണമുണ്ട് !

ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഇരട്ട ഷോക്കായിരുന്നു സ്വാതന്ത്ര്യദിനം രാത്രിയോടെ നേരിട്ടത്. രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ വിരമിക്കലാണ് ആദ്യം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. മിനിറ്റുകള്‍ക്കകം മറ്റൊരു അപ്രീതിക്ഷിത വിരമിക്കല്‍ കൂടി. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി അറിയിക്കുകയായിരുന്നു.

അടുത്ത കൂട്ടുകാരും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ടീമംഗങ്ങളുമായ ധോണിയും റെയ്‌നയും എന്തുകൊണ്ട് ഒരേ ദിവസം, അതും ആഗസ്റ്റ് 15 തന്നെ തിരഞ്ഞെടുത്തതെന്നു പലരും ആലോചിച്ചിരുന്നു. യഥാര്‍ഥ കാരണം എന്താണെന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

ധോണിയുടെ പ്രഖ്യാപനം

ധോണിയുടെ പ്രഖ്യാപനം

ആഗസ്റ്റ് 15ന് ശനിയാഴ്ച രാത്രി കൃത്യം 7.29നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഇന്ത്യന്‍ ജഴ്‌സി താന്‍ അഴിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. കരിയറിലുടനീളം നിങ്ങള്‍ നല്‍കിയ സ്‌ഹേനത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. 7.29ന് മുതല്‍ താന്‍ വിരമിച്ചതായി നിങ്ങള്‍ക്കു പരിഗണിക്കാമെന്നും വീഡിയോക്കൊപ്പം ധോണി കുറിച്ചു.
പിന്നാലെയാണ് റെയ്‌നയും വിരമിക്കുന്നതായി അറിയിച്ചത്. മഹി, നിങ്ങള്‍ക്കൊപ്പം കളിക്കാനായത് വളരെ മനോഹരമായ അനുഭവമായിരുന്നു. ഹൃദയം നിറയെ അഭിമാനത്തോടെ തന്നെ ഈ യാത്രയില്‍ ഞാനും നിങ്ങള്‍ക്കൊപ്പം ചേരുകയാണ്. നന്ദി ഇന്ത്യ, ജയ്ഹിന്ദ് എന്ന് റെയ്‌നയും കുറിക്കുകയായിരുന്നു.

എന്തുകൊണ്ട് ആഗസ്റ്റ് 15?

എന്തുകൊണ്ട് ആഗസ്റ്റ് 15?

ആഗസ്റ്റ് 15ന് ധോണിയും റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്ന ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുകയാണ്. അത് ധോണിയോ, റെയ്‌നയെ അടുപ്പമുള്ളവരോ അല്ല വെളിപ്പെടുത്തിയിരിക്കുന്നത്. മറിച്ച് ട്വിറ്ററിലൂടെയാണ് അനുരാഗ് എന്നൊള്‍ ഇതിന്റെ കാരണം കൃത്യമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇന്ത്യയുടെ 73ാാമത് സ്വാതന്ത്ര്യ ദിനമായിരുന്നു ഇത്തവണത്തേത്. ധോണിയുടെ ജഴ്‌സി നമ്പര്‍ ഏഴാണ്. റെയ്‌നയാവട്ടെ ഇന്ത്യക്കായി കളിച്ചിരുന്നപ്പോള്‍ മൂന്നാം നമ്പര്‍ ജഴ്‌സിയാണ് ധരിച്ചിരുന്നത്. രണ്ടു പേരുടെയും ജഴ്‌സിയിലെ നമ്പറുകള്‍ ചേര്‍ത്തു വച്ചാല്‍ 73. ഇതു തന്നെയാണ് അടുത്ത കൂട്ടുകാരന്‍ ധോണിക്കൊപ്പം തന്നെ വിരമിക്കാന്‍ റെയ്‌നയെ പ്രേരിപ്പിച്ചതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
റെയ്‌ന ഈ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യന്‍ പതാകയോടൊപ്പം ചൂണ്ടുവിരല്‍ ഉയര്‍ത്തുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയുമാണ് റെയ്‌ന ട്വീറ്റ് ചെയ്തത്.

ഐപിഎല്ലിന് തയ്യാറെടുക്കുന്നു

ഐപിഎല്ലിന് തയ്യാറെടുക്കുന്നു

നിലവില്‍ ധോണിയും റെയ്‌നയും യുഎഇയില്‍ അടുത്ത മാസം 19ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈയിലെ പ്രിസീസണ്‍ ക്യാംപിനൊപ്പം ഇരുവരും കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ആഗസ്റ്റ് 15നു തുടങ്ങിയ ക്യാംപ് 20ന് അവസാനിക്കും. 21ന് സിഎസ്‌കെ സംഘം ടൂര്‍മെന്റിനായി യുഎഇയിലേക്കു പറക്കുമെന്നാണ് വിവരം.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ധോണിയും റെയ്‌നയും ഐപിഎല്ലിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ഒരു ക്രിക്കറ്റ് മല്‍സരം പോലും ധോണി കളിച്ചിട്ടില്ല.

Story first published: Sunday, August 16, 2020, 14:34 [IST]
Other articles published on Aug 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+