For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീറിന്റെ വരവ് ബുംറയുടെ കരിയര്‍ തീര്‍ത്തേക്കും! ആ നീക്കത്തെ പേടിക്കണം, അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി വന്നിരിക്കുന്ന ഗൗതം ഗംഭീര്‍ പല മാറ്റങ്ങളും കൊണ്ടുവന്നേക്കുമെന്നാണ് സൂചനകള്‍. ടീമില്‍ അഴിച്ചുപണികള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാമെന്നാണ് വിവരം. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ടീം ആദ്യമായി കളിക്കുക. അതിനിടെ ഗംഭീര്‍ കൊണ്ടുവരുന്ന വലിയൊരു മാറ്റം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കരിയര്‍ പോലും തകര്‍ക്കാനിടയുണ്ട്. എന്താണ് ഇതെന്നു നമുക്കു പരിശോധിക്കാം.

താരങ്ങളെ ഓരോ ഫോര്‍മാറ്റിലെയും സ്‌പെഷ്യലിസ്റ്റുകളായി മാറ്റുന്നതിനോടു യോജിപ്പില്ലെന്നും ഒരു കളിക്കാരന്‍ മികച്ച ഫോമിലാണെങ്കില്‍ എല്ല ഫോര്‍മാറ്റിലും അയാള്‍ കളിക്കണമെന്നുമുള്ള അഭിപ്രായമാണ് ഗംഭീറിനുള്ളത്. ജോലിഭാരം ചൂണ്ടിക്കാണിച്ച് കളിക്കാര്‍ക്കു വിശ്രമം നല്‍കുന്നതിനോടു അദ്ദേഹത്തിനു യോജിപ്പുമില്ല. ഇതാണ് ബുംറയുള്‍പ്പെടെയുള്ള ഇന്ത്യയുടെ ചില മിന്നും താരങ്ങള്‍ക്കു വലിയ തിരിച്ചടിയാവാന്‍ പോവുന്നത്.

JASPRIT BUMRAH

ഇന്ത്യന്‍ ബൗളിങിലെ വജ്രായുധമാണ് ബുംറ. പകരം വയ്ക്കാവുന്ന മറ്റൊരു ബൗളറും ഇന്ത്യക്കില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വളരെ സൂക്ഷിച്ചാണ് ഇന്ത്യ കൈകാര്യം ചെയ്യാറുള്ളത്. ജോലിഭാരം കുറച്ച് പരിക്കേല്‍ക്കുന്നതു ഒഴിവാക്കുന്നതിനായി പ്രധാനപ്പെട്ട പരമ്പരകളിലും ടൂര്‍ണമെന്റുകളിലും മാത്രമേ ബുംറയെ ഇന്ത്യ കളിപ്പിക്കാറുള്ളൂ. അപ്രസക്തമായ പരമ്പരകളില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കുകയാണ് ചെയ്തു പോരുന്നത്.

പക്ഷെ ഫോമുള്ളവര്‍ എല്ലാ ഫോര്‍മാറ്റിലും ടീമിനു വേണ്ടി കളിക്കണമെന്നുള്ള ഗംഭീറിന്റെ ശാഠ്യം ബുംറയുടെ കരിയര്‍ തന്നെ അവതാളത്തിലാക്കിയേക്കും. തുടര്‍ച്ചയായി പരിക്കുകളേല്‍ക്കാനും ഇതു കരിയര്‍ നേരത്തേ അവസാനിപ്പിച്ചേക്കാനും ഇടയാക്കുകയും ചെയ്യും. ബുംറയുടെ പരിക്കുകളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അല്‍പ്പം കടുപ്പമേറിയ ബൗളിങ് ആക്ഷന്‍ കാരണം അദ്ദേഹത്തിനു പലപ്പോഴു പരിക്കുകളേല്‍ക്കാറുണ്ട്.

2022ലെ ടി20 ലോകകപ്പുള്‍പ്പെടെ പരിക്കു കാരണം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് നേരത്തേയുണ്ടായിരുന്ന കോച്ചുമാര്‍ ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ഇടയ്ക്കിടെ ബ്രേക്കുകള്‍ നല്‍കിയിരുന്നത്. പക്ഷെ ഗംഭീര്‍ വന്നതോടെ ഇതു അവസാനിപ്പിച്ചേക്കാനിടയുണ്ട്.

2022 ലായിരുന്നു പരിക്കു കാരണം ബുംറയ്ക്കു മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നത്. അന്നു പുറംഭാഗത്തിനേറ്റ പരിക്കാണ് അദ്ദേഹത്തിനു തിരിച്ചടിയായി മാറിയത്. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശസ്ത്രക്രിയക്കും വിധേയനായി. അതിനുശേഷം മാസങ്ങളോളം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചെലവഴിച്ച ശേഷമാണ് ഫിറ്റ്നസ് വീണ്ടെടുത്ത ബുംറ ദേശീയ ടീമിലേക്കു തിരികെയെത്തിയത്. 2019ലാണ് ബുംറയ്ക്കു ഇതേ പരിക്ക് ആദ്യം പിടിപെട്ടത്.

ശസ്ത്രക്രിയക്കു ശേഷം കഴിഞ്ഞ ആഗസ്റ്റിലാണ് ബുംറ കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. അതിനു ശേഷം വളരെ ശ്രദ്ധാപൂര്‍വ്വമാണ് അദ്ദേഹത്തെ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്നത്. പരിക്കുകളേല്‍ക്കാതെ ബുംറയെ സംരക്ഷിക്കാനും ഇന്ത്യക്കായിരുന്നു.

GAUTAM GAMBHIR

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കസറിയ അദ്ദേഹം ഈ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും പേസര്‍ക്കായിരുന്നു. ബുംറയെ ഇത്രയും മികച്ച രീതിയില്‍ ഇപ്പോള്‍ മുന്നോട്ടു കൊണ്ടുപോവുന്നതിന്റെ ക്രെഡിറ്റ് ബിസിസിഐയ്ക്കാണ്. പക്ഷെ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീറിനെ പരിശീലകസ്ഥാനത്തേക്കു കൊണ്ടുവന്ന ബിസിസിഐ ശരിക്കും കുഴപ്പത്തിലായിരിക്കുകയാണ്.

വരാനിരിക്കുന്ന പരമ്പരകളില്‍ ബുംറയെ അദ്ദേഹം നിരന്തരം കളിപ്പിക്കുകയാണെങ്കില്‍ അതു പരിക്കുകളേല്‍ക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. ഇതു കാരണം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുള്‍പ്പെടെ ബുംറയ്ക്കു നഷ്ടമാക്കിയേക്കുകയും ചെയ്യും.

Story first published: Saturday, July 13, 2024, 9:35 [IST]
Other articles published on Jul 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+