വിന്‍ഡീസില്‍ നേരത്തേ വിക്കറ്റ് കൊയ്ത്ത്, എന്നിട്ടും അശ്വിന്‍ ഔട്ട്... കാരണം വെളിപ്പെടുത്തി രഹാനെ
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തികച്ചും അപ്രതീക്ഷിത ഇലവനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഒരു അംഗീകൃത സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ മല്‍സരത്തില്‍ ഇറങ്ങിയതെന്നാണ് കൗതുകകരം. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മാത്രമാണ് ടീമിലെ ഏക സ്പിന്നര്‍. ആര്‍ അശ്വിനും കുല്‍ദീപ് യാദവും സംഘത്തിലുണ്ടായിട്ടും രണ്ടു പേരെയും ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു.
നേരത്തേ വിന്‍ഡീസ് പര്യടനത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് അശ്വിന്‍. എന്തു കൊണ്ടാണ് അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് രഹാനെ.

മികച്ച ടീം കോമ്പിനേഷന്‍
അശ്വിനെപ്പോലൊരു താരത്തെ നഷ്ടമാവുകയെന്നത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഏതാണ് മികച്ച ടീം കോമ്പിനേഷനെന്ന് ടീം മാനേജ്‌മെന്റ് ചര്‍ച്ച ചെയ്യാറുണ്ട്. ഇത്തരമൊരു വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്ക്കു മികച്ച പ്രകടനം നടത്താനാവും. ബൗള്‍ ചെയ്യാന്‍ കൂടി കഴിയുന്ന ആറാം നമ്പര്‍ ബാറ്റ്‌സമാനെ ഇന്ത്യക്കു വേണ്ടിയിരുന്നു. ഹനുമാ വിഹാരിക്കു ഇതിനു കഴിയുമെന്നതിനാലാണ് ഉള്‍പ്പെടുത്തിയത്. കോച്ചും ക്യാപ്റ്റനും കൂടി ആലോചിച്ച ശേഷമാണ് അശ്വിനെ ഒഴിവാക്കിയതെന്നും രഹാനെ വിശദമാക്കി.

മികച്ച താരങ്ങള്‍ പുറത്ത്
അശ്വിനെയും രോഹിത് ശര്‍മയെയും പോലുള്ള മികച്ച താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കേണ്ടി വരുന്നത് കടുപ്പം തന്നെയാണെന്ന് രഹാനെ സമ്മതിച്ചു. പക്ഷെ ടീമിനു വേണ്ടിയാണ് ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ തുടക്കം മോശം
വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം മോശമാണ്. ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 203 റണ്‍സെന്ന നിലയിലാണ്.
രഹാനെയുടെ (81) വീരോചിത ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ലോകേഷ് രാഹുല്‍ (44), ഹനുമാ വിഹാരി (32), റിഷഭ് പന്ത് (20*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു സ്‌കോറര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications