Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടി20 പരമ്പര ആര്‍ക്ക് ? ചോപ്രയുടെ പ്രവചനം

1

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയില്‍ ആര് വിജയികളാവുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം പരമ്പരയെക്കുറിച്ചു വിശകലനം ചെയ്തത്.

കാന്‍ബെറയിലെ മനൂക്ക ഓവലിലാണ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരം അരങ്ങേറുന്നത്. ശേഷിച്ച രണ്ടു മല്‍സരങ്ങളും സിഡ്‌നിയിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരിക്കും. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പയില്‍ ഇന്ത്യ 1-2നു പരാജയപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയ ഫേവറിറ്റുകള്‍

ഓസ്‌ട്രേലിയ ഫേവറിറ്റുകള്‍

ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയാണ് ഫേവറിറ്റുകളെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ആദ്യത്തെ ടി20 മല്‍സരം ആരു ജയിക്കുന്നോ അവര്‍ തന്നെയായിരിക്കും പരമ്പര നേടുകയെന്നു ചോപ്ര പറഞ്ഞു.
ടി20 പരമ്പരയില്‍ കൂടുതല്‍ സന്തുലിതമായ ടീം ഓസ്‌ട്രേലിയയുടേതാണ്. ആദ്യത്തെ മല്‍സരത്തില്‍ അവര്‍ ജയിക്കുകയാണെങ്കില്‍ പരമ്പരയും അവര്‍ തന്നെ കൈക്കലാക്കുമെന്ന് ചോപ്ര വിലയിരുത്തി. ഇന്നു കാന്‍ബെറയില്‍ നടക്കാനിരിക്കുന്ന മല്‍സരം ത്രില്ലറായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ എ ടീമിന്റെ പരിശീലന മല്‍സരം

ഇന്ത്യ എ ടീമിന്റെ പരിശീലന മല്‍സരം

ടി20 പരമ്പരയിലെ രണ്ടും മൂന്നു മല്‍സരങ്ങളില്‍ ടീമിലെ ചില താരങ്ങളുടെ സേവനം ഇന്ത്യക്കു ലഭിക്കില്ല. ഇന്ത്യന്‍ എ ടീമിന്റെ പരിശീലന മല്‍സരത്തില്‍ ഇവര്‍ കളിക്കുന്നത് കാരണമാണിതെന്നും ചോപ്ര വ്യക്തമാക്കി.
ആദ്യ ടി20യില്‍ മല്‍സരഫലം ആര്‍ക്കും അനുകൂലമാവാം. 50-50 സാധ്യതയാണ് ഇരുടീമുകള്‍ക്കുമുള്ളത്. ശേഷിച്ച മല്‍സരങ്ങളില്‍ ചില പ്രധാന താരങ്ങളില്ലാതെ ഇന്ത്യക്കു ഇറങ്ങേണ്ടി വരും. ടെസ്റ്റ് പരമ്പരയുടെ തയ്യാറെടുപ്പിന്റെ ഭാഗമായുള്ള പരിശീലന മല്‍സരത്തില്‍ ചില പ്രമുഖ താരങ്ങള്‍ കളിച്ചേക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയക്കു എളുപ്പമാവും

ഓസ്‌ട്രേലിയക്കു എളുപ്പമാവും

ടി20 പരമ്പരയിലെ രണ്ടും മൂന്നും മല്‍സരങ്ങളില്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ഇലവനെ അണിനിരത്തിയില്ലെങ്കില്‍ ഓസ്‌ട്രേലിയക്കു കാര്യങ്ങള്‍ എളുപ്പമാവുമെന്നു ചോപ്ര പറയുന്നു.
ഇതിനകം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് കൈകക്കലാക്കി. ഇനി ടി20യിലും അവര്‍ ആധിപത്യം തുടരുമെന്നാണ് എനിക്കു തോന്നുന്നത്. ടി20 പരമ്പരയും കംഗാരുപ്പട തന്നെ സഞ്ചിയിലാക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. ആദ്യ കളി ഓസീസ് ജയിച്ചാല്‍ പരമ്പര അവര്‍ നേടുമെന്ന് എനിക്കു 100 ശതമാനമുറപ്പുണ്ട്. ആദ്യ ടി20 ഇന്ത്യ ജയിച്ചാലും പരമ്പര ഓസീസ് തന്നെ നേടമെന്ന് 60 ശതമാനം തനിക്കുറപ്പുള്ളതായി ചോപ്ര വിശദമാക്കി.

Story first published: Friday, December 4, 2020, 12:36 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+