Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും ഹാര്‍ദിക്കും തമ്മില്‍ പഞ്ചഗുസ്തി- ആര് ജയിക്കും? തിരഞ്ഞെടുത്ത് ശ്രേയസ് അയ്യര്‍

ടീം ഇന്ത്യയിലെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരമെന്നാണ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോലിയെക്കടാതെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെ എന്നിവരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പിറകില്ല. പേസര്‍മാരായ ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി എന്നിവരും ഫിറ്റ്‌നസില്‍ നല്ല ശ്രദ്ധ പുലര്‍ത്തുന്നവരാണ്. നിലവില്‍ താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ബിസിസിഐ യോ-യോ ടെസ്റ്റുകള്‍ നടത്താറുണ്ട്. ഇതില്‍ വിജയിക്കുന്നവരെ മാത്രമേ ടീം സെലക്ഷനില്‍ പരിഗണിക്കറുമുള്ളൂ.

1

കോലിയും ഹാര്‍ദിക്കും തമ്മില്‍ ഒരു പഞ്ചഗുസ്തി മല്‍സരം നടത്തിയാല്‍ ആര്‍ക്കായിരിക്കും വിജയം? കുഴപ്പിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ പുതിയ നാലാം നമ്പര്‍ ബാറ്റ്‌സ്മാനുമായ
ശ്രേയസ് അയ്യര്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ചോദ്യോത്തര സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോലിയായിരിക്കും പഞ്ചഗുസ്തിയില്‍ ജയിക്കുകയെന്ന് ശ്രേയസ് പറഞ്ഞു.

കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും യുവതാരങ്ങള്‍ക്കു ഏറെ പ്രചോദനവും പിന്തുണയും നല്‍കുന്ന താരമെന്നാണ് കോലി വിശേഷിപ്പിക്കപ്പെടുന്നത്. കോലിയും ശ്രേയസും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. മുംബൈയില്‍ കോലിയുടെ അയല്‍വാസി കൂടിയാണ് ശ്രേയസ്. ലോക്ക്ഡൗണ്‍ കാലത്ത് പലപ്പോഴും ശ്രേയസ് വീട്ടില്‍ നിന്നും ദോശയടക്കമുള്ള വിഭവങ്ങള്‍ വീട്ടിലുണ്ടാക്കി കോലിക്കു എത്തിച്ചു നല്‍കാറുണ്ടായിരുന്നു.

2

വളര്‍ന്നു വരുന്ന കളിക്കാര്‍ക്കു റോള്‍ മോഡലാണ് കോലിയെന്നു ശ്രേയസ് പറയുന്നു. ടീമംഗങ്ങളെ അദ്ദേഹം അഭിനന്ദിക്കുന്നതും അവരോടു ആശയവിനിമയം നടത്തുന്നതും അദ്ഭുതപ്പെടുത്തുന്ന തരത്തിലാണ്. ഓരോ തവണ കോലി ഗ്രൗണ്ടിലിറങ്ങുന്നതും അത് തന്റെ കന്നി മല്‍സരമാണെന്ന ചിന്തയോടെയാണ്. അദ്ദേഹം ഒരിക്കലും തളരാറില്ല. എല്ലായ്‌പ്പോഴും അപാരമായ ഊര്‍ജമായിരിക്കും, സിംഹത്തെപ്പോലെ. കളിക്കാന്‍ ഗ്രൗണ്ടിലെത്തിയാല്‍ കോലിയുടെ ശരീരഭാഷ വേറെ തന്നെ വേറെയായിരിക്കും. അദ്ദേഹത്തില്‍ നിന്നും പഠിക്കേണ്ട കാര്യമാണിതെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഐപിഎല്ലില്‍ കോലിയും ശ്രേയസും വ്യത്യസ്ത ടീമുകള്‍ക്കൊപ്പമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് കോലിയെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത് ശ്രേയസാണ്. കന്നി ഐപിഎല്‍ കിരീടം തന്നെയാണ് ഇരുവരും ലക്ഷ്യമിടുന്നത്. ആര്‍സിബി ഇതിനകം മൂന്നു തവണ ഐപിഎല്ലില്‍ റണ്ണറപ്പായിട്ടുണ്ടെങ്കില്‍ ഡല്‍ഹി ഇതുവരെ ഫൈനലിലെത്തിയിട്ടില്ല.

Story first published: Tuesday, September 8, 2020, 15:37 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+