Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റെയ്‌നയില്ല, പകരം ആരാവും വൈസ് ക്യാപ്റ്റന്‍? സിഎസ്‌കെയുടെ ക്ലാസിക്ക് മറുപടി

ഐപിഎല്ലിന്റെ 13ാം സീസണില്‍ നിന്നും പിന്‍മാറിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു പകരം ആരായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍? ആരാധകര്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ചിന്ന തലയെന്നു സിഎസ്എകെ ആരാധകര്‍ വിഷേഷിപ്പിക്കുന്ന റെയ്‌നയുടെ പിന്മാറ്റം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ഈ സീസണില്‍ വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്.

1

റെയ്‌നയ്ക്കു പകരം ആരാവും സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനെന്നു ട്വിറ്ററിലൂടെ ചോദിച്ച ഒരു ആരാധകന് ക്ലാസിക്ക് മറുപടി തന്നെ നല്‍കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇപ്പോള്‍ ആരാണ് നമ്മുടെ വൈസ് ക്യാപ്റ്റനെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. നമുക്ക് വൈസ് (wise) ക്യാപ്റ്റനുള്ളപ്പോള്‍ എന്തിനാണ് ഭയമെന്നായിരുന്നു സിഎസ്‌കെ തിരിച്ചുചോദിച്ചത്. ബുദ്ധിശാലിയായ എംഎസ് ധോണി നായകസ്ഥാനത്തു നില്‍ക്കുമ്പോള്‍ വൈസ് ക്യാപ്റ്റനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു സിഎസ്‌കെ നല്‍കിയ മറുപടിയുടെ ഉള്ളടക്കം.

2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയ്‌ക്കൊപ്പമുള്ള താരമാണ് റെയ്‌ന. ധോണിയെപ്പോലെ തന്നെ ഫ്രാഞ്ചൈസിയുയെ മറ്റൊരു നെടുംതൂണ്‍ കൂടിയാണ് അദ്ദേഹം. റെയ്‌നയും ധോണിയും തമ്മിലുള്ള മികച്ച കെമിസ്ട്രിയും സിഎസ്‌കെയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സീസണില്‍ റെയ്‌നയുടെ അഭാവം സിഎസ്‌കെയ്ക്കു നികത്താന്‍ കഴിയുമോയെന്ന് കണ്ടു തന്നെ അറിയണം. ഫ്രാഞ്ചൈസിക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത താരം കൂടിയാണ് അദ്ദേഹം. മാത്രമല്ല ഐപിഎല്ലില്‍സ ഓള്‍ടൈം റണ്‍വേക്കാരില്‍ രണ്ടാംസ്ഥാനത്തും റെയ്‌നയുണ്ട്.

2

അതേസമയം, ഈ സീസണില്‍ ഇനിയുണ്ടാവില്ലെന്ന് അറിയിച്ചാണ് പിന്‍മാറിയതെങ്കിലും മടങ്ങിവരവിനുള്ള സാധ്യത താന്‍ തള്ളിക്കളയില്ലെന്നു കഴിഞ്ഞ ദിവസം റെയ്‌ന തുറന്നു പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുമ്പോഴും വ്യായാമം മുടക്കുന്നില്ലെന്നും ഒരുപക്ഷെ ഈ സീസണില്‍ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം താന്‍ ചേര്‍ന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിഎസ്‌കെയുമായി ഉടക്കിയാണ് റെയ്‌ന നേരത്തേ നാട്ടിലേക്കു മടങ്ങിയതെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയ താരം ഇപ്പോഴും സിഎസ്‌കെ തനിക്കു കുടുംബം പോലെയാണെന്നു വ്യക്തമാക്കിയിരുന്നു.

അതേസമയം, റെയ്‌നയുടെ മടങ്ങി വരികയാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്നു സിഎസ്‌കെ ഉടമ എന്‍ ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണിയും കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങുമെല്ലാമുള്‍പ്പെടുന്ന ടീം മാനേജ്‌മെന്റായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Thursday, September 3, 2020, 9:57 [IST]
Other articles published on Sep 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+