Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റനാര്, അത് റെയ്‌നയോ? ധോണിയുടെ മനസ്സറിഞ്ഞ ബ്രാവോ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ മാസം വിരമിച്ച മുന്‍ ഇതിഹാസ താരം എംഎസ് ധോണി ഐപിഎല്ലും അധികം വൈകാതെ മതിയാക്കിയേക്കുമെന്നു സൂചന. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരവും അടുത്ത സുഹൃത്തുമായ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് ഇതേക്കുറിച്ചു പറഞ്ഞത്. സിഎസ്‌കെയില്‍ തന്റെ പിന്‍ഗാമിയായി വരുന്ന ക്യാപ്റ്റനെക്കുറിച്ച് ധോണി ആലോചിച്ചു തുടങ്ങിയതായി ബ്രാവോ വെളിപ്പെടുത്തി.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ധോണി തന്നെയാണ് സിഎസ്‌കെയെ നയിച്ചു കൊണ്ടിരിക്കുന്നത്. ദേശീയ ടീമില്‍ നായകസ്ഥാനം വിരാട് കോലിക്കു കൈമാറിയതു പോലെ സിഎസ്‌കെയിലും ഈ റോള്‍ മറ്റൊരാളെ ഏല്‍പ്പിക്കാാനാണ് ധോണി ആഗ്രഹിക്കുന്നത്.

വഴി മാറിക്കൊടുക്കണം

വഴി മാറിക്കൊടുക്കണം

കുറച്ചു സമയമായി ധോണി നായകസ്ഥാനത്തേക്കു മറ്റൊരാളെ കൊണ്ടു വരുന്നതിനെക്കുറിച്ചാണ് ആലോച്ചു കൊണ്ടിരിക്കുന്നത്. ധോണിക്കു മാത്രമല്ല ഒരു ദിവസം എല്ലാവര്‍ക്കും സ്വയം മാറിക്കൊടുക്കേണ്ടി വരും. അത് എപ്പോഴെന്നതു മാത്രമാണ് ചോദ്യമെന്നും ബ്രാവോ വ്യക്തമാക്കി.
ഒരു പക്ഷെ ഇപ്പോള്‍ വൈസ് ക്യാപ്റ്റനായ സുരേഷ് റെയ്‌നയ്ക്കായിരിക്കുമോ അല്ലെങ്കില്‍ ഒരു യുവതാരത്തിനായിരിക്കുമോ ആയിരിക്കും ധോണി നായകസ്ഥാനം കൈമാറിയേക്കുകയെന്നും ബ്രാവോ പറയുന്നു.

ധോണിക്കു ഈസിയായി നയിക്കാം

ധോണിക്കു ഈസിയായി നയിക്കാം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ധോണി കൂടുതല്‍ ഫ്രീയായെന്നും ഇനി കാര്യമായ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ സിഎസ്‌കെയെ അദ്ദേഹത്തിനു നയിക്കാന്‍ കഴിയുമെന്നും ബ്രാവോ അഭിപ്രായപ്പെട്ടു.
100 കോടിയലധികം ജനങ്ങളെക്കുറിച്ചു ധോണിക്കു ഇപ്പോള്‍ ആലോചിക്കേണ്ട്. ഇനി വെറും സിഎസ്‌കെയെന്ന ഫ്രാഞ്ചൈസിയെക്കുറിച്ചു മാത്രം അദ്ദേഹം ചിന്തിച്ചാല്‍ മതി. എങ്കിലും ഇതൊന്നും ധോണിയെന്ന വ്യക്തിയില്‍ മാറ്റം വരുത്തുമെന്നു കരുതുന്നില്ല. പഴയ രീതിയില്‍ തന്നെയായിരിക്കും അദ്ദേഹം ടീമിനെ നയിക്കുകയെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.

സിഎസ്‌കെയുടെ വിജയരഹസ്യം

സിഎസ്‌കെയുടെ വിജയരഹസ്യം

ധോണി, മാനേജ്‌മെന്റ്, താരങ്ങള്‍, ഉടമകള്‍ എന്നിവര്‍ക്കെല്ലാം സിഎസ്‌കെ ഐപിഎല്ലിലെ ഇത്രയും മികച്ച ഫ്രാഞ്ചൈസിയാക്കി മാറ്റിയെടുത്തതില്‍ പങ്കുണ്ടെന്നു ബ്രാവോ പറയുന്നു.
വളരെ കഴിവുറ്റ ടീമാണ് ഞങ്ങളുടേത്. ഒരുപാട് അനുഭവസമ്പത്തുള്ള കളിക്കാര്‍ സിഎസ്‌കെയിലുണ്ട്. അതോടൊപ്പം വളരെ റിലാക്‌സും ഒപ്പം സന്തുലിതവുമായ മാനേജ്‌മെന്റ് സ്റ്റാഫുമാരും ഉടമകളും ടീമിനുണ്ടെന്നും ബ്രാവോ വ്യക്തമാക്കി. ഇവയെല്ലാം കൂടി ചേരുന്നതാണ് സിഎസ്‌കെ. ഉടമകളില്‍ നിന്നോ, മാനേജ്‌മെന്റില്‍ നിന്നോ തങ്ങള്‍ക്കു ഒരു സമ്മര്‍ദ്ദവും ഉണ്ടാവാറില്ല. ധോണിക്കു കീഴില്‍ കളിക്കുമ്പോഴും സമ്മര്‍ദ്ദം അനുഭവപ്പെടാറില്ലെന്നും വിന്‍ഡീസ് താരം വിശദമാക്കി.

Story first published: Sunday, September 6, 2020, 10:35 [IST]
Other articles published on Sep 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+