For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പിലെ ഇന്ത്യന്‍ പേസര്‍മാര്‍- നട്ടു, ഹര്‍ഷല്‍, ഉമ്രാന്‍ ടീമിലെത്തും!

ജാഫറും ചോപ്രയുമാണ് പേസര്‍മാരെ തിരഞ്ഞടുത്തത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ അഗ്നിപരീക്ഷ ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ഐസിസിയുടെ ടി20 ലോകകപ്പാണ്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ടി20 ലോകകപ്പ് നടക്കാന്‍ പോവുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങൡലായി യുഎഇയില്‍ ടി20 ലോകകപ്പ് അരങ്ങറിയിരുന്നു.

1

കിരീടഫേവറിറ്റുകളായി ടൂര്‍ണമെന്റില്‍ കളിച്ച ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു. വിരാട് കോലിക്കു കീഴില്‍ ഇന്ത്യയുടെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരുന്നു. ഇത്തവണ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ ടി20 ലോകകപ്പ് കളിക്കുക. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഇന്ത്യ ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുക.

2

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ നാലു ഫാസ്റ്റ് ബൗളര്‍മാരായിരുന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരായിരുന്നു ഇത്.
വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പേസ് ബൗളിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ വരാനിടയുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരങ്ങളായ വസീം ജാഫറും നിഖില്‍ ചോപ്രയും. ഏറെക്കുറെ സമാനമായ പേസ് നിരയെയാണ് ഇരുവരും തിരഞ്ഞെടുത്തിരിക്കുന്നത്.

3

ജസ്പ്രീത് ബുംറ തന്നെയായിരിക്കും തീര്‍ച്ചയായിട്ടും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഫാസ്റ്റ് ബൗളറെന്നു വസീം ജാഫര്‍ ചൂണ്ടിക്കാട്ടി. ഹര്‍ഷല്‍ പട്ടേലിന്റെ കഴിവിലും തനിക്ക വിശ്വാസമുണ്ടെന്നു അദ്ദേഹം പറയുന്നു. ദീപക് ചാഹറാണ് ജാഫര്‍ തിരഞ്ഞെടുത്ത മറ്റൊരു പേസര്‍. ഫിറ്റാണെങ്കില്‍ ന്യൂബോള്‍ നന്നായി കൈകാര്യം ചെയ്യാന്‍ ചാഹറിനു കഴിയും.
ചാഹറിനു ഫിറ്റ്‌നസില്ലെങ്കില്‍ മുഹമ്മദ് ഷമിക്കായിരിക്കും മുന്‍തൂക്കം. ഈ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനമാണ് കാരണം.

4

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇടംകൈയന്‍ പേസര്‍ ടി നടരാജനെ ബാക്കപ്പ് ബൗളറാക്കാം. ഭുവനേശ്വര്‍ കുമാര്‍, പ്രസദ്ധ് കൃഷ്ണ ഇവരിലൊരാളെ ആറാം ബൗളറാക്കാം. പക്ഷെ ടി20യില്‍ വിക്കറ്റെടുക്കാന്‍ അത്ര കഴിവില്ലാത്തതിനാല്‍ ശര്‍ദ്ദുല്‍ ടാക്കൂറിന് ഇടം ലഭിക്കില്ലെന്നും ജാഫര്‍ നിരീക്ഷിച്ചു.

ജാഫര്‍ തിരഞ്ഞെടുത്ത പേസര്‍മാര്‍- ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍/ പ്രസിദ്ധ് കൃഷ്ണ.

5

അതേസമയം, പരിചയസമ്പത്തും റെക്കോര്‍ഡുകളും കണക്കിലെടുക്കുമ്പോള്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പ്ലെയിങ് ഇലവനിലുണ്ടാവുമെന്നു നിഖില്‍ ചോപ്ര അഭിപ്രായപ്പെട്ടു. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തുന്ന ദീപക് ചാഹറിനു മുമ്പത്തേതു പോലെ ബോള്‍ സ്വിങ് ചെയ്യാന്‍ സാധിക്കുമോയെന്ന് അറിയേണ്ടതുണ്ട്.

6

ഡെത്ത് ഓവറുകളില്‍ കഴിവ് പരിഗണിക്കുമ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ മിടുക്കനാണ്. വേഗത കാരണം യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെയും താന്‍ ടീമിലേക്കു പരിഗണിക്കുമെന്നു ചോപ്ര വ്യക്തമാക്കി. ലോകകപ്പിനു മുമ്പുള്ള ഏഷ്യാ കപ്പ് ഉമ്രാനെ സംബന്ധിച്ച് ഓഡിഷനായിരിക്കും. ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചുകളില്‍ നേട്ടം കൊയ്യാന്‍ താരത്തിനു സാധിച്ചേക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചോപ്ര തിരഞ്ഞെടുത്ത പേസര്‍മാര്‍- ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക്.

Story first published: Sunday, April 24, 2022, 14:08 [IST]
Other articles published on Apr 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+