Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ ബോഡിഗാര്‍ഡിനെ നിയമിച്ച് മെസി, തൊട്ടാല്‍ ഇടി ഉറപ്പ്! ആളെ കണ്ട് ഞെട്ടി ആരാധകര്‍

ലോക ഫുട്‌ബോള്‍ ആരാധകരുടെ വികാരമാണ് ലയണല്‍ മെസി. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന മെസി മാജിക്കിന് മുന്നില്‍ ആരാധനയോടെ വിസ്മയിച്ച് നിന്നിട്ടുള്ള നിമിഷങ്ങള്‍ നിരവധിയാണ്. ആധുനിക ഫുട്‌ബോളില്‍ പകരംവെക്കാനില്ലാത്ത പ്രതിഭാസമാണ് മെസി. കുറച്ചുനാള്‍ മുമ്പുവരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടം ചൂടിച്ച് മെസി എതിരാളികളില്ലാത്ത ഇതിഹാസമായി മാറി.

ബാഴ്‌സലോണയിലും അര്‍ജന്റീനയിലും മെസി തീര്‍ത്ത വിസ്മയങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലെത്തിയപ്പോഴും അദ്ദേഹം ആവര്‍ത്തിക്കുകയാണ്. മെസി എത്തി ഒരു മാസത്തിനകം ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് കിരീടം ചൂടിയിരിക്കുകയാണ്. ഇതോടെ മെസിക്ക് അമേരിക്കയിലെ ആരാധക പിന്തുണയും വളരെയധികം ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ ആരാധക പിന്തുണ ഉയര്‍ന്നതോടെ മെസി പുതിയ ബോഡിഗാര്‍ഡിനെ നിയമിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

lionel messi

മെസിയുടെ പുതിയ ബോഡിഗാര്‍ഡ് ആള് നിസാരക്കാരനല്ല. മുന്‍ സൈനീകനും ബോക്‌സറുമെല്ലാമായ യാസിനി ചൂയിക്കോയാണ് മെസിയുടെ പുതിയ അംഗരക്ഷകനായി എത്തിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു യാസിനി ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അംഗരക്ഷകന്റെ റോളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്റര്‍ മയാമിയിലെ മെസിയുടെ സുരക്ഷക്കായി 50 പേരെടങ്ങുന്ന അംഗരക്ഷകരെയാണ് നിയമിച്ചിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ളയാളാണ് യാസിനി. മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ മികവുള്ള അദ്ദേഹം നിരവധി വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സാണ് യാസിനിക്കുള്ളത്. കിക്ക് ബോക്‌സിങ്ങിലും വലിയ പാഠവമുള്ള ആളാണ് യാസിനി. ഇതിന്റെ പരിശീലന വീഡിയോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മെസിക്കായി പ്രത്യേക സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ബാഴ്‌സലോണയിലെ സൂപ്പര്‍ താരമായിരുന്ന മെസി ബാഴ്‌സലോണക്കൊപ്പം തന്നെ വിരമിക്കുമെന്ന് കരുതിയിരിക്കവെയാണ് അദ്ദേഹം ടീം വിടുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കായിരുന്നു മെസിയുടെ കൂടുമാറ്റം. എന്നാല്‍ ഈ കൂടുമാറ്റം മെസിയെ സംബന്ധിച്ച് കരിയറില്‍ വലിയ തിരിച്ചടിയായി. മോശം ഫോമിലായിരുന്ന മെസി പിഎസ്ജിയില്‍ സന്തോഷവാനായിരുന്നു. അദ്ദേഹം തന്നെ അത് തുറന്ന് പറയുകയും ചെയ്തു.

ഒടുവില്‍ പിഎസ്ജി വിട്ട മെസി അമേരിക്കന്‍ ലീഗിലേക്ക് കൂടുമാറുകയായിരുന്നു. മുന്‍ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിയിലേക്ക് മെസിയെത്തിയതോടെ പഴയ മികവ് തിരിച്ചുകിട്ടി. തകര്‍പ്പന്‍ പ്രകടനങ്ങളാണ് മെസി കാഴ്ചവെക്കുന്നത്. ഫ്രീ കിക്കിലൂടെ വണ്ടര്‍ ഗോളും ലോങ് ഡിസ്റ്റന്‍സ് ഗോളുമെല്ലാം നേടി മെസി ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഏറെക്കാലം മെസി മയാമിയില്‍ തുടരാനാണ് സാധ്യത.

ടീമിനുള്ളില്‍ മികച്ച അന്തരീക്ഷം സൃഷ്ടിക്കാനും മെസിക്ക് സാധിച്ചു. ലീഗ് കിരീടം നേടിയപ്പോള്‍ നായകനായിരുന്നത് മെസിയായിരുന്നു. എന്നാല്‍ അതുവരെ നായകനായിരുന്ന ഡിആന്ദ്രേയെഡ്‌ലിനെ വിളിച്ച് ക്യാപ്റ്റന്‍ ബാന്‍ഡ് അണിയിച്ച് കിരീടം ഏറ്റുവാങ്ങാന്‍ മെസി ക്ഷണിച്ചത് വൈറലായിരുന്നു. മയാമിക്കായി ഏഴ് മത്സരം കളിച്ച് 10 ഗോളുകള്‍ നേടിയാണ് മെസി ടീമിനെ കിരീടത്തിലേക്കുയര്‍ത്തിയത്. മെസിയുടെ വരവ് സാമ്പത്തികമായും മയാമിക്ക് വലിയ ഉയര്‍ച്ച നല്‍കിയിട്ടുണ്ട്.

Story first published: Saturday, August 26, 2023, 11:40 [IST]
Other articles published on Aug 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+