ദീപക് ചഹാറിന്റെ 'പൊന്ന് അനിയത്തി', മോഡല്‍, അഭിനേത്രി, മാലതിയെക്കുറിച്ചറിയാം

ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരെക്കുറിച്ച് പലര്‍ക്കും അറിയാമെങ്കിലും അവരുടെ സഹോദരിമാരെക്കുറിച്ച് പലര്‍ക്കും വളരെ ധാരണയില്ല. താരങ്ങളുടെ സഹോദരിയാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്ന സംഭവങ്ങളും നിരവധിയാണ്. എന്നാല്‍ കുറച്ചെങ്കിലും ആരാധകര്‍ക്ക് പരിചിതമായ മുഖമാണ് ദീപക് ചഹാറിന്റെ സഹോദരിയായ മാലതി ചഹാര്‍. ഇന്‍സ്റ്റഗ്രാമിലടക്കം നിറഞ്ഞുനില്‍ക്കുന്ന മാലതി അഭിനേത്രിയും മോഡലുമാണ്.
രണ്ടാം തീയ്യതിയായിരുന്നു ദീപക് ചഹാറിന്റെയും ജയ ഭരദ്വാജിന്റെയും വിവാഹം. ഇതില്‍ സന്തോഷിച്ച് ഉല്ലസിക്കുന്ന മാലതിയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദീപക് ചഹാറിന്റെ സഹോദരി എന്നതിലുപരിയായി സ്വന്തമായൊരു ആരാധകക്കൂട്ടം മാലതിക്കുണ്ട്. ആരാണ് ശരിക്കും മാലതി ചഹാര്‍?. താരത്തിന്റെ വിശേഷങ്ങളിതാ.

എംഎസ് ധോണിയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും കടുത്ത ആരാധികയാണ് മാലതി ചഹാര്‍. 2018ല്‍ മുംബൈ ഇന്ത്യന്‍സ്-സിഎസ്‌കെ മത്സരം കാണാനെത്തിയ മാലതിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ അന്ന് ഇത് ദീപക് ചഹാറിന്റെ ഭാര്യയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അന്ന് എംഎസ് ധോണിക്കാര്‍പ്പു വിളിക്കുകയും സിഎസ്‌കെയുടെ പതാക വീശുകയും ചെയ്യുന്ന മാലതിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ അധികം പ്രചരിച്ചിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് മാലതി. പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍. തന്റെ യാത്രകളുടെയും വ്യത്യസ്ത വസ്ത്രങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നതാണ് മാലതിയുടെ ഹോബി. ദീപക് ചഹാറിനൊപ്പം ഇടക്ക് നെറ്റ്‌സിലെത്തുന്ന സഹോദരി ഹെല്‍മറ്റും പാഡുമെല്ലാം അണിഞ്ഞുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിട്ടുണ്ട്. ദീപക്കിന്റെ വിവാഹത്തിനും നിറഞ്ഞു നിന്നത് മാലതിയാണ്. ക്യൂട്ട് ചിത്രങ്ങളുമായി മാലതി നിരവധി ആരാധക മനസുകളെയാണ് കീഴ്‌പ്പെടുത്തിയത്.
'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

മാലതിയെ ഉടനെ വിവാഹം കഴിപ്പിക്കണമെന്നാണ് ദീപക്കിന്റെ ആഗ്രഹം. എന്നാല്‍ ഉടനെയൊന്നും വിവാഹം കഴിക്കില്ലെന്നാണ് മാലതിയുടെ നിലപാട്. അടുത്തു തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് മാലതി. ഇഷ്‌ക് പര്‍ഷ്മിന എന്ന പുതിയ ഹിന്ദി ചിത്രത്തിലൂടെയാണ് മാലതി ചഹാര്‍ അരങ്ങേറ്റം കുറിച്ചത്. മോഡലിങ് രംഗത്തും ഇതിനോടകം കൈയടി നേടാന്‍ മാലതിക്കായിട്ടുണ്ട്.
സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

സിനിമകളേയും അഭിനയത്തേയും സ്വപ്നമായി കാണുന്ന മാലതിക്ക് ക്രിക്കറ്റിനെയും വളരെ ഇഷ്ടമാണ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ മത്സരം കാണാന്‍ സമയം കിട്ടുമ്പോഴെല്ലാം മാലതി എത്താറുണ്ട്. പ്രണയ ബന്ധങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ മാലതി ഇതുവരെ പേര് ചേര്‍ത്തിട്ടില്ല. മോഡലിങ്ങിലും പരസ്യ ചിത്രങ്ങളും സജീവമായ മാലതി അഭിനയ കരിയറുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications