For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി, കാര്‍ത്തിക്, സാഹ- ഇവരില്‍ മികച്ച വിക്കറ്റ് കീപ്പറാര്? അശ്വിന്‍ പറയുന്നു

ധോണിക്കു കീഴില്‍ കളിച്ചാണ് അദ്ദേഹം തുടങ്ങിയത്

1

ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ വീണ്ടും മൂന്നു ഫോര്‍മാറ്റുകളിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നും ഉറപ്പിച്ചയിടത്തു നിന്നാണ് കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലൂടെ അദ്ദേഹം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. തകര്‍പ്പന്‍ പ്രകടനത്തിലൂടെ തനിക്ക് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്നു അദ്ദേഹം കാണിച്ചു തരികയായിരുന്നു. ലോകകപ്പിലെ മിന്നുന്ന പ്രകടനം ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും അശ്വിനു അവസരം നേടിക്കൊടുത്തു. ഈ പരമ്പരയിലും അദ്ദേഹം തിളങ്ങി. ഇനി സൗത്താഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും തനിക്കു ടീമില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അശ്വിന്‍.

ദേശീയ ടീമില്‍ വിവിധ വിക്കറ്റ് കീപ്പര്‍മാര്‍ക്കൊപ്പം കളിക്കാന്‍ അശ്വിന് അവസരം ലഭിച്ചിട്ടുണ്ട്. അവയില്‍ എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, വൃധിമാന്‍ സാഹ ഈ മൂന്നു പേരില്‍ ആരാണ് കൂടുതല്‍ കേമനെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. ചോദ്യോത്തര സെഷനില്‍ ഒരു ആരാധകനാണ് ഈ മൂന്നു പേരില്‍ ആരാണ് ബെസ്റ്റെന്നു അശ്വിനോടു ചോദിച്ചത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം ഇതിനു മറുപടിയും നല്‍കിയിരിക്കുകയാണ്.

2

തന്റെ മുന്‍ നായകന്‍ കൂടിയായ ധോണിയെയാണ് അശ്വിന്‍ നമ്പര്‍ വണ്ണായി തിരഞ്ഞെടുത്തത്. സ്പിന്‍ ബൗളിങിനെതിരേ അസാധാരണ പാടവമാണ് ധോണിക്കുള്ളതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ധോണി, സാഹ, കാര്‍ത്തിക് എന്നീ ക്രമത്തിലാണ് ഞാന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്കു ഇതില്‍ നിന്നും ഉത്തരമെടുക്കാം. വിക്കറ്റിനു പിന്നില്‍ ഈ മൂന്നു പേരെയും വേര്‍തിരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അശ്വിന്‍ വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടി ദിനേശ് കാര്‍ത്തികിനോടൊപ്പം ഞാന്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. മൂന്നുപേരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ കടുപ്പമേറിയ പുറത്താക്കലുകള്‍ പോലും നമുക്ക് കുണുമ്പോള്‍ സിംപിളാണെന്നു തോന്നിപ്പിച്ച ധോണിയെയാണ് ഞാന്‍ ചൂണ്ടിക്കാണിക്കുകയെന്നും അശ്വിന്‍ പറഞ്ഞു.

2

2013ല്‍ ഓസ്‌ട്രേലിയക്കെതിരേ ചെന്നൈയില്‍ നടന്ന അവസാന ടെസ്റ്റില്‍ എഡ് കോവനെ ധോണി പുറത്താക്കിയതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു. 13ാമത്തെ ഓവറിലായിരുന്നു 29 റണ്‍സെടുത്ത കോവനെ അശ്വിന്‍ പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 224 റണ്‍സ് അടിത്തെടുത്ത് ധോണി ബാറ്റിങിലും കസറിയിരുന്നു. ഇന്ത്യ എട്ടു വിക്കറ്റിനു ജയിച്ച ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മ്ാച്ചായതും അദ്ദേഹമായിരുന്നു.

ചെന്നൈയില്‍ നടന്ന ടെസ്റ്റിനിടെ ആദ്യദിനം എഡ് കോവനെ ധോണി സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിക്കാന്‍ ശ്രമിക്കവെയായിരുന്നു ഇത്. ബോള്‍ ടേണ്‍ ചെയ്തില്ലെങ്കിലും ബൗണ്‍സ് ചെയ്തിരുന്നു. ധോണി ബോള്‍ മനോഹരമായി കളക്ട് ചെയ്ത് സ്റ്റംപ് ചെയ്യുകയായിരുന്നു. വിക്കറ്റിനു പിന്നില്‍ ധോണി ബോള്‍ മിസ്സ് ചെയ്യുന്നത് ഞാന്‍ അധികം കണ്ടിട്ടില്ല. അത സ്റ്റംപിങോ, റണ്ണൗട്ടോ ആവട്ടെ. സ്പിന്‍ ബൗളിങിനെതിരേ വളരെ ഉജ്ജ്വലമായി വിക്കറ്റ് കാത്ത താരമാണ് ധോണി. സാഹ അദ്ദേഹത്തേക്കാള്‍ അധികം പിറകിലല്ലെന്നും അശ്വിന്‍ വിലയിരുത്തി.

4

നിലവില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം സൗത്താഫ്രിക്കയിലാണ് അശ്വിനുള്ളത്. ഈ മാസം 26നാരംഭിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കാനൊരുങ്ങുകയാണ് അദ്ദേഹം. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ അഭാവത്തില്‍ വലിയ ദൗത്യമാണ് അശ്വിനുള്ളത്. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പരമ്പരയ്ക്കിടെ 417 വിക്കറ്റുകളെന്ന മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ റെക്കോര്‍ഡ് തകര്‍ത്ത അശ്വിന്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ സ്പിന്നറായി മാറിയിരുന്നു. നേരത്തേ ധോണി ക്യാപ്റ്റനായിരിക്കെയാണ് അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ധോണിക്കു കീഴില്‍ ഒരു കാലത്ത് ദേശീയ ടീമില്‍ മൂന്നു ഫോര്‍മാറ്റുകളിലും അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം.

Story first published: Friday, December 17, 2021, 19:17 [IST]
Other articles published on Dec 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+