Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സൂര്യ അന്നു പറഞ്ഞത് സംഭവിച്ചു! രോഹിത് കാര്യമായെടുത്തു, പ്രതികരിച്ച് സോഷ്യല്‍ മീഡിയ

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20യില്‍ നിന്നും സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. രണ്ടാം ടി20യില്‍ അരങ്ങേറിയ സൂര്യക്കു പക്ഷെ ബാറ്റിങിന് അവസരം ലഭിച്ചിരുന്നില്ല. മൂന്നാം ടി0യില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാമെന്ന് താരം പ്രതീക്ഷിച്ചിരിക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി സൂര്യക്കു സ്ഥാനം നഷ്ടമായത്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ തിരിച്ചെത്തിയതോടെയാണ് സൂര്യക്കു പുറത്തുപോവേണ്ടി വന്നത്.

1

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച പ്രകടനങ്ങളാണ് ഈ പരമ്പരയില്‍ സൂര്യക്കു ദേശീയ ടീമിലേക്കു വഴി തുറന്നത്. ആദ്യ മല്‍സരത്തില്‍ താരം അരങ്ങേറുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. രണ്ടാം ടി20യില്‍ മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ ഇഷാന്‍ കിഷനോടൊപ്പം സൂര്യക്കും അരങ്ങേറ്റത്തിന് വഴിയൊരുങ്ങുകയായിരുന്നു.

ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ 56 റണ്‍സോടെ അരങ്ങേറ്റം ശ്രദ്ധേയമാക്കിയിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും 22 കാരനെ തേടിയെത്തി. ഇതോടെയാണ് മൂന്നാം ടി20യില്‍ ഇഷാനെ നിലനിര്‍ത്തി സൂര്യയെ പുറത്തിരുത്താന്‍ ടീം മനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. സൂര്യ ഒഴിവാക്കപ്പെട്ട ശേഷം സോഷ്യല്‍ മീഡിയകളില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

സൂര്യകുമാറിന് ഈ സന്ദേശമെത്തിക്കാനുള്ള ജോലി ആര്‍ക്കായിരിക്കും നല്‍കിയിട്ടുണ്ടാവുക. അരങ്ങേറ്റത്തില്‍ ഒരു ബോള്‍ നേരിടാനാവാതെ തൊട്ടടുത്ത കളിയില്‍ പുറത്താവുകയെന്നത് നിര്‍ഭാഗ്യകരമാണെന്ന് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

രോഹിത്തിനു വേണ്ടി തന്റെ വിക്കറ്റ് ത്യജിക്കാന്‍ തയ്യാറാണെന്നു സൂര്യകുമാര്‍ യാദവ് ഐപിഎല്ലിനിടെ പറഞ്ഞു. അത് രോഹിത് ഇപ്പോള്‍ ഗൗരവമായി എടുത്തിരിക്കുന്നു (ഇതും വെറും തമാശ മാത്രമാണ്) എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

സൂര്യകുമാറിനു സംഭവിച്ചത് കടുപ്പം തന്നെയാണ്. പക്ഷെ രോഹിത് തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ വളരെ കടുപ്പമാണെന്നതാണ് യാഥാര്‍ഥ്യം. അടുത്ത രണ്ടു മല്‍സരങ്ങളില്‍ സൂര്യക്കു കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ട്വീറ്റ് ചെയ്തു.

രണ്ടു മല്‍സരങ്ങളിലെ വിശ്രമത്തിനു ശേഷം രോഹിത് മടങ്ങിയെത്തിയതോടെ അരങ്ങേറ്റ മല്‍സരത്തില്‍ ഒരു ബോള്‍ പോലും നേരിടാന്‍ കഴിയാതിരുന്ന നിര്‍ഭാഗ്യവാനായ സൂര്യകുമാര്‍ യാദവ് സൈഡ് ബെഞ്ചിലൊതുങ്ങിയെന്നായിരുന്നു ഒരു പ്രതികരണം.

Story first published: Tuesday, March 16, 2021, 19:37 [IST]
Other articles published on Mar 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+