ടെസ്റ്റ് ക്രിക്കറ്റില്‍ 1000 വിക്കറ്റ് നേടാന്‍ ആര്‍ക്ക് സാധിക്കും? വമ്പന്‍ പ്രവചനവുമായി ഷെയ്ന്‍ വോണ്‍

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഇതിഹാസ ബൗളര്‍മാരെ പരിഗണിച്ചാല്‍ അവരിലൊരാളാണ് ഷെയ്ന്‍ വോണ്‍. ഓസ്‌ട്രേലിയക്കാരനായ താരം സ്പിന്‍ ബൗളിങ് മാന്ത്രികതകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച താരമാണ്. വോണിന്റെ കുത്തിത്തിരിയുന്ന പന്തുകള്‍ എക്കാലത്തും ബാറ്റ്‌സ്മാന്റെ പേടി സ്വപ്‌നമാണ്. ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു വോണ്‍ കൂടുതല്‍ മികവ് കാട്ടിയിരുന്നത്. 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളുമായി ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് വോണ്‍. 37 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ ഷെയ്ന്‍ വോണ് സാധിച്ചിട്ടുണ്ട്.
800 വിക്കറ്റ് നേടിയ മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. കാലമെത്ര കഴിഞ്ഞാലും മുരളീധരന്റെയും ഷെയ്ന്‍ വോണിന്റെയും ടെസ്റ്റ് വിക്കറ്റിലെ ഈ റെക്കോഡ് തകര്‍ക്കുക പ്രയാസമാണെന്നുറപ്പ്. ഇപ്പോഴിതാ തങ്ങളുടെ രണ്ട് പേരുടെയും റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഷെയ്ന്‍ വോണ്‍. ടെസ്റ്റില്‍ 1000 വിക്കറ്റെങ്കിലും നേടാന്‍ സാധിക്കുന്ന താരം ഇന്ത്യയുടെ ആര്‍ അശ്വിനും ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണുമാണെന്നാണ് വോണ്‍ പ്രവചിച്ചിരിക്കുന്നത്.

'രണ്ട് താരങ്ങള്‍ എന്റെയും മുരളീധരന്റെയും ടെസ്റ്റ് വിക്കറ്റ് റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്. ആര്‍ അശ്വിനും നതാന്‍ ലിയോണുമാണ് ആ രണ്ട് പേര്‍. കാരണം രണ്ട് പേരിലും വലിയ ഗുണനിലവാരമുള്ള സ്പിന്‍ ബൗളിങ്ങാണ് കാണാന്‍ സാധിക്കുന്നത്. ഇവര്‍ ഉള്ളപ്പോള്‍ ക്രിക്കറ്റ് കൂടുതല്‍ ആവേശകരമാവുന്നു. ബാറ്റ്‌സ്മാനും സ്പിന്നര്‍മാരും നേര്‍ക്കുനേര്‍ എത്തുന്ന സമയങ്ങളിലെല്ലാം വലിയ ആവേശം കാണാനാവും. അശ്വിനും ലിയോണും 1000 വിക്കറ്റ് ടെസ്റ്റില്‍ നേടാന്‍ കഴിവുള്ളവരാണെന്നാണ് വിശ്വസിക്കുന്നത്'-ഷെയ്ന്‍ വോണ്‍ പറഞ്ഞു.
35കാരനായ അശ്വിന്‍ ഇപ്പോള്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലും സജീവമാണ്. 84 ടെസ്റ്റുകളില്‍ നിന്ന് 430 വിക്കറ്റാണ് നിലവില്‍ അശ്വിന്റെ പേരിലുള്ളത്. ഇതില്‍ 30 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഏഴ് തവണ 10 വിക്കറ്റ് പ്രകടനം നടത്താനും അശ്വിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളിലാണ് അശ്വിന് കൂടുതല്‍ തിളങ്ങാനാവുന്നത്. വിദേശ പിച്ചുകളിലെ അശ്വിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് പലപ്പോഴും ഉയരാറില്ലെന്നതാണ് വസ്തുത.

2844 റണ്‍സും ടെസ്റ്റില്‍ അശ്വിന്റെ പേരിലുണ്ട്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അവസാന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അശ്വിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും അദ്ദേഹത്തിന് തിളങ്ങാനായില്ല. പ്രായം പരിഗണിക്കുമ്പോള്‍ ഷെയ്ന്‍ വോണിന്റെ റെക്കോഡിനെ മറികടക്കാന്‍ ചിലപ്പോള്‍ അശ്വിന് സാധിച്ചേക്കും. എന്നാല്‍ മുരളീധരനെയും മറികടന്ന് 1000 വിക്കറ്റ് നേട്ടമെന്നത് ഏറെക്കുറെ അസാധ്യമാണ്.

34കാരനായ നതാന്‍ ലിയോണ്‍ മികച്ച സ്പിന്നറാണെങ്കിലും വോണിന്റെയും മുരളീധരന്റെയും റെക്കോഡ് തകര്‍ക്കുമെന്ന് കരുതാനാവില്ല. 105 ടെസ്റ്റില്‍ നിന്ന് 415 വിക്കറ്റാണ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. 18 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ ലിയോണ് സാധിച്ചിട്ടുണ്ട്. കരിയറില്‍ ഇനിയും എത്ര കൊല്ലം കളിക്കാനാവുമെന്നത് പ്രസക്തമായ ചോദ്യമാണ്. നിലവിലെ സാധ്യതകള്‍ വെച്ച് നോക്കുമ്പോള്‍ ലിയോണിന് ഈ റെക്കോഡുകള്‍ ഭേദിക്കുക കടപ്പം തന്നെയാണ്.
ഇനി ഈ റെക്കോഡുകള്‍ ഭേദിക്കാന്‍ മറ്റൊരു താരം നിലവിലില്ല. ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും ഒരുനാള്‍ തിരുത്തപ്പെടേണ്ടവയാണ്. ഇന്നല്ലെങ്കില്‍ നാളെയത് സംഭവിക്കും. നിലവിലെ ബൗളര്‍മാരില്‍ അശ്വിനും ലിയോണുമല്ലാതെ മറ്റൊരു താരവും ഷെയ്ന്‍ വോണിന്റെയും മുത്തയ്യ മുരളീധരന്റെയും റെക്കോഡുകള്‍ ഭേദിക്കാനായിട്ടില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications