For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ബാറ്റിങ്- സച്ചിന്റെ ബാച്ച് കഴിഞ്ഞേയുള്ളൂ മറ്റാരും! കോലിപ്പട പോലുമെന്നു യൂസുഫ്

ഇപ്പോഴത്തെ ബൗളിങ് നിരയ്ക്കും പഴയ മികവില്ല

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ബാറ്റിങ് നിര ഏതു കാലഘട്ടത്തിലേത് ആണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ മുഹമ്മദ് യൂസുഫ്. മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാലത്തെ ടീമിനെയും വിരാട് കോലി നയിക്കുന്ന ഇപ്പോഴത്തെ ടീമിനെയുമാണ് അദ്ദേഹം താരതമ്യം ചെയ്തത്. നിലവിലെ ടീമിന്റെ ബാറ്റിങ് നിര ശക്തമാണെങ്കിലും അത് സച്ചിന്റെ ബാച്ചിനോളമെത്തില്ലെന്നു യൂസുഫ് അഭിപ്രായപ്പെട്ടു.

ലോക ക്രിക്കറ്റിലെ നിലവിലെ ബൗളിങ് നിരയ്ക്കും പഴയ ബൗളിങ് നിരയുടെ ശൗര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1998 മുതല്‍ 2010 വരെ പാകിസ്താനു വേണ്ടി 288 ഏകദിനങ്ങളും 90 ടെസ്റ്റുകളും കളിച്ചിട്ടുള്ള താരമാണ് യൂസുഫ്.

സച്ചിന്റെ ബാച്ച് ബെസ്റ്റ്

സച്ചിന്റെ ബാച്ച് ബെസ്റ്റ്

വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, കെഎല്‍ രാഹുല്‍ ഇവരെല്ലാം മികവുള്ള ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണ്. എന്നാല്‍ ഇവരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന പഴയ നിരയുമായി താരതമ്യം ചെയ്താല്‍ അവര്‍ക്കൊപ്പമെത്തില്ല. സച്ചിന്റെ ബാച്ച് തന്നെയായിരുന്നു ബെസ്‌റ്റെന്നും യൂസുഫ് പറയുന്നു.
മാത്രമല്ല പഴയ ബൗളിങ് നിരയുടെ അത്ര മികവ് ഇപ്പോഴത്തെ ബൗളിങ് നിരയ്ക്കില്ലെന്നും ക്രിക്കറ്റില്‍ ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചതായും അദ്ദേഹം വിലയിരുത്തി.

സച്ചിന്‍ ഏറ്റവും കേമന്‍

സച്ചിന്‍ ഏറ്റവും കേമന്‍

ലോക ക്രിക്കറ്റില്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും കംപ്ലീറ്റ് ബാറ്റ്‌സ്മാന്‍ എന്നു വിശേഷിപ്പിക്കാവുന്നത് സച്ചിനെ മാത്രമാണെന്നു യൂസുഫ് പറയുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ, ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് എന്നിവരടക്കമുള്ള അന്നത്തെ സുവര്‍ണതാരങ്ങള്‍ക്കും മുകളിലാണ് സച്ചിനെന്നും യൂസുഫ് അഭിപ്രായപ്പെട്ടു.
പാകിസ്താനു വേണ്ടി ഞാന്‍ കളിച്ചിരുന്ന സമയത്ത് ലാറ, പോണ്ടിങ്, മാത്യു ഹെയ്ഡന്‍ എന്നിവരെപ്പോലെ ഒരുപാട് മഹാന്‍മാരായ ബാറ്റ്‌സ്മാന്‍മാരുണ്ടായിരുന്നു. പക്ഷെ കംപ്ലീറ്റ് ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കാവുന്നത് സച്ചിന്‍ മാത്രമായിരുന്നുവെന്നും യൂസുഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബൗളിങ് മെച്ചപ്പെട്ടു

ഇന്ത്യന്‍ ബൗളിങ് മെച്ചപ്പെട്ടു

ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിങ് നിര സച്ചിന്റെ ബാച്ചിനോളമെത്തില്ലെങ്കിലും നിലവിലെ ബൗളിങ് നിര അപ്പോഴത്തേതിനേക്കാള്‍ മികച്ചതാണെന്നു യൂസുഫ് അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെ ബാറ്റിങാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചു കാണുന്നത്. എന്നാല്‍ കൂടുതല്‍ ഗൗരവമുള്ള ബാറ്റിങ് കോലിയുടേതാണ്. ബാറ്റ്‌സ്മാന്‍, ക്യാപ്റ്റന്‍ എന്നീ നിലയില്‍ വളരെ ആത്മാര്‍ഥതയോടെ, കഠിനാധ്വാനം ചെയ്ത് കളിക്കുന്ന താരമാണ് കോലിയെന്നും യൂസുഫ് വിലയിരുത്തി.
ആത്മാര്‍ഥതയാണ് കോലിയുടെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടാണ് അദ്ദേഹം ഇത്രയും വിജയങ്ങള്‍ കൊയ്യുന്നത്. എല്ലാ രാജ്യങ്ങളിലും റണ്‍സ് നേടാന്‍ ഇപ്പോള്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. ക്യാപ്റ്റന്‍സി കോലിയെ കൂടുതല്‍ മെച്ചപ്പെട്ട താരമാക്കി മാറ്റിയിട്ടുണ്ടെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും യൂസുഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, November 8, 2020, 18:47 [IST]
Other articles published on Nov 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+