ധോണി, കോലി, രോഹിത്... ടി20യില്‍ ഇന്ത്യയുടെ മികച്ച ക്യാപ്റ്റനാര്? എല്ലാം പറയും ഈ കണക്കുകള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ടി20 നായകനാരെന്നത് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ടീമിനെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കി, ഏറ്റവുമധികം കാലം ടീമിനെ നയിച്ച എംഎസ് ധോണിയാണ് ബെസ്‌റ്റെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നു. മറ്റൊരു വിഭാഗം നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പമാണ്. എന്നാല്‍ കോലിയുടെ അഭാവത്തില്‍ ടീമിനെ നിരവധി മല്‍സരങ്ങളില്‍ നയിച്ച രോഹിത് ശര്‍മയാണ് മിടുക്കനെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നു.
ടി20യില്‍ കോലിക്കു പകരം രോഹിത്തിനെ നായകസ്ഥാനമേല്‍പ്പിക്കണമെന്നു വരെ ചിലര്‍ നിര്‍ദേശിക്കുന്നു. ഈ തര്‍ക്കം അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നു. ധോണി, കോലി, രോഹിത് ഇവരില്‍ മികച്ച റെക്കോര്‍ഡുള്ള ടി20 നായകന്‍ ആരെന്നത് ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്കു തീരുമാനിക്കാം.

രോഹിത് (15 വിജയം, 4 തോല്‍വി)
ഏറ്റവും കുറവ് ടി20 മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് തന്നെ ആദ്യം പരിശോധിക്കാം. കോലിക്കു വിശ്രമം അനുവദിക്കപ്പെടുന്ന പരമ്പരകളില്‍ മാത്രമേരോഹിത് ടീമിന്റെ നായകനായിട്ടുള്ളൂ. ഇവയിലെല്ലാം ശ്രദ്ധേയമായ പ്രകടനം ഇന്ത്യ കാഴ്ചവച്ചിരുന്നു. രോഹിത്തിനു കീഴില്‍ 15 മല്‍സരങ്ങളില്‍ ജയിച്ച ഇന്ത്യ നാലെണ്ണത്തില്‍ മാത്രമാണ് തോറ്റത്. 78.94 ആണ് ക്യാപ്റ്റനെന്ന നിലയില്‍ ഹിറ്റ്മാന്റെ വിജയശരാശരി.
ധോണി, കോലി എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ വിജയശരാശരിയില്‍ ഒന്നാമത് രോഹിത് തന്നെയാണ്. ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചതാണ് രോഹിത്തിനു കീഴിലെ ഏറ്റവും വലിയ നേട്ടം.

വിരാട് കോലി (22 ജയം, 11 തോല്‍വി)
2017ലാണ് ധോണിയില്‍ നിന്നും കോലി ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. 22 ജയങ്ങളും 11 പരാജയങ്ങളുമാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. രോഹിത് കഴിഞ്ഞാല്‍ വിജയശരാശരിയുടെ കാര്യത്തില്‍ കോലിയാണ് രണ്ടാമത്. 65.71 ആണ് കോലിയുടെ വിജയശരാശരി.
കോലിക്കു കീഴില്‍ ഒരു ടി20 ടൂര്‍ണമെന്റിലും ഇന്ത്യ ഇതുവരെ കളിച്ചിട്ടില്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിസിയുടെ ടി20 ലോകകപ്പായിരിക്കും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടീമിന്റെ ആദ്യത്തെ വലിയ ടൂര്‍ണമെന്റ്.

എംഎസ് ധോണി (41 ജയം, 28 തോല്‍വി)
2007 മുതല്‍ 16 വരെ ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ചത് ധോണിയായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പിലെ കിരീടവിജയമാണ് അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവല്‍. ക്യാപ്റ്റനെന്ന നിലയില്‍ ധോണി തന്റെ വരവ് ആദ്യമായി അറിയിച്ചതും ഈ ലോകകപ്പിലായിരുന്നു. ലോകകപ്പ് വിജയം ധോണി തന്നെയാണ് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് ഉറപ്പിക്കാന്‍ ടീം മാനേജ്‌മെന്റിനെ സഹായിക്കുകയും ചെയ്തു.
ധോണിക്കു കീഴില്‍ 41 മല്‍സരങ്ങളില്‍ ജയിച്ച ഇന്ത്യ 28 എണ്ണത്തില്‍ പരാജയമേറ്റുവാങ്ങി. 59.28 ആണ് അദ്ദേഹത്തിന്റെ വിജയശരാശരി.
2007നു നടന്ന എല്ലാ ടി20 ലോകകപ്പുകളിലും അടുത്ത റൗണ്ടിലെത്തിക്കാന്‍ ധോണിക്കായെങ്കിലും കിരീടം എത്തിപ്പിടിക്കാനിയില്ല. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ടി20 മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications