Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചട്ടങ്ങങ്ങള്‍ ലംഘിച്ച് ജോഫ്ര ആര്‍ച്ചര്‍ 'മുങ്ങിയത്' ആരെ കാണാന്‍? സൂചനകള്‍ പുറത്ത്

മാഞ്ചസ്റ്റര്‍: കൊവിഡിനു ശേഷമുള്ള അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരിച്ചുവരവെന്ന നിലയില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പരമ്പരയാണ് ഇപ്പോള്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര. ശക്തമായ രോഗപ്രതിരോധ ചട്ടങ്ങളോടെയാണ് പരമ്പര നടക്കുന്നത്. രോഗബാധയുണ്ടാവാതിരിക്കാന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെയാണ് രണ്ടാം ടെസ്റ്റിനു തൊട്ടുമുമ്പ് ഇതു ലംഘിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ നാണക്കേടുണ്ടാക്കിയത്. മാഞ്ചസ്റ്ററില്‍ വ്യാഴാഴ്ച ആരംഭിച്ച രണ്ടാം ടെസ്റ്റില്‍ നിന്നും താരത്തെ ഇംഗ്ലണ്ട് ഒഴിവാക്കുകയും അഞ്ചു ദിവസത്തെ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

1

നിബന്ധനകള്‍ ലംഘിച്ച് ടീം വിട്ട് പുറത്തുപോയ ആര്‍ച്ചറിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പല മുന്‍ താരങ്ങളും താരത്തിന്റെ നടപടി വിഡ്ഢിത്തമായിപ്പോയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടങ്ങള്‍ ലംഘിച്ച് ആരെ കാണാനാണ് ആര്‍ച്ചര്‍ പുറത്തു പോയത് എന്നതിനെക്കുറിച്ചുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

സതാംപ്റ്റണിലായിരുന്നു ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടന്നത്. ഈ മല്‍സരത്തിനു ശേഷം ആര്‍ച്ചര്‍ നേരിട്ട രണ്ടാം ടെസ്റ്റിന്റെ വേദിയായ മാഞ്ചസ്റ്ററിലേക്കു പോയില്ലെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം, ടീം മാനേജ്‌മെന്റിന്റെ അനുവാദമില്ലാതെ താരം വീട്ടിലേക്കു തിരിക്കുകയായിരുന്നുവെന്നാണ് വിവരം. സസെക്‌സിലുള്ള തന്റെ വീട്ടിലേക്കു ആര്‍ച്ചര്‍ പോവാനുള്ള പ്രധാന കാരണം കാമുകിയെ കാണുന്നതിനു വേണ്ടിയായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തന്റെ വളര്‍ത്തുനായയെ കാണുന്നതിനു വേണ്ടിയാണ് ആര്‍ച്ചര്‍ വീട് സന്ദര്‍ശിച്ചതെന്നാണ് ദി സണ്‍ റിപോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ സുഹൃത്തുകള്‍ ഇതു സ്ഥിരീകരിച്ചതായും സണ്‍ ചൂണ്ടിക്കാട്ടുന്നു.

ഇസിബിയുടെ ചട്ടങ്ങള്‍ പ്രകാരം ഒരു മല്‍സരത്തിനു ശേഷം അടുത്ത മല്‍സരത്തിനുള്ള വേദിയിലേക്കു മാത്രമേ താരങ്ങള്‍ക്കു യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. ഇംഗ്ലീഷ് ടീമിലെ മറ്റു കളിക്കാരെല്ലാം ഇത് അനുസരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതു ലംഘിച്ചായിരുന്നു ആര്‍ച്ചര്‍ കാമുകിയെ സന്ദര്‍ശിക്കാന്‍ സംഘത്തില്‍ നിന്നും മുങ്ങിയത്.

2

വീട്ടില്‍ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം ആര്‍ച്ചര്‍ സ്വന്തം വാഹനത്തില്‍ രണ്ടാം ടെസ്റ്റിന്റെ വേദിയായ മാഞ്ചസ്റ്ററിലെത്തുകയായിരുന്നുവെന്നാണ് വിവരം. ഇതു കണ്ടെത്തിയതോടെയാണ് 25 കാരനായ പേസറെ രണ്ടാം ടെസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്. അഞ്ചു ദിവസത്തെ ഐസൊലേഷനില്‍ കഴിയുന്നതിനൊപ്പം രണ്ടു കൊവിഡ് ടെസ്റ്റുകളിലും നെഗറ്റീവ് ആവുകയും ചെയ്താല്‍ മാത്രമേ താരത്തെ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമിലേക്കു പരിഗണിക്കുകയുള്ളൂ.

അതേസമയം, ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നു ആര്‍ച്ചര്‍ മാപ്പു ചോദിച്ചിരുന്നു. സ്വയം തന്നെ മാത്രമലല്ല ടീമിലെ മറ്റുള്ള എല്ലാവരെയും മാനേജ്മെന്റിനെയുമാണ് താന്‍ അപകടത്തിലാക്കിയിരിക്കുന്നത്. സ്വന്തം പ്രവര്‍ത്തിയുടെ അനന്തര ഫലങ്ങള്‍ എന്തു തന്നെ ആയാലും അത് അംഗീകരിക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോവുന്ന ടീമിലെ എല്ലാവരോടും മാപ്പു ചോദിക്കുന്നതായും ആര്‍ച്ചര്‍ വ്യക്തമാക്കി.

Story first published: Friday, July 17, 2020, 12:33 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+