IPL2020: ധോണി സിഎസ്‌കെയോടൊപ്പം എന്നു ചേരും? ഇതാണ് ഉത്തരം... ദിവസങ്ങള്‍ മാത്രം
ചെന്നൈ: ഐപിഎല്ലിന്റെ 13ാം സീസണിന് ഇനിയൊരു മാസം മാത്രം ശേഷിക്കെ എട്ടു ഫ്രാഞ്ചൈസികളും അണിയറയില്‍ തയ്യാറെടുപ്പുകള്‍ സജീവമാക്കിയിട്ടുണ്ട്. മിക്ക ഫ്രാഞ്ചൈസികളും പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രകടനം എംഎസ് ധോണിയുടേതാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു സീസണില്‍ കൂടി നയിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ സീസണില്‍ ധോണിക്കു കീഴില്‍ റണ്ണറപ്പായ സിഎസ്‌കെ തൊട്ടുമുമ്പത്തെ സീസണില്‍ കിരീടം ചൂടുകയും ചെയ്തിരുന്നു. പുതിയ സീസണിനു മുന്നോടിയായി സിഎസ്‌കെയൊപ്പം ധോണി ഉടന്‍ ചേരും.

മാര്‍ച്ച് രണ്ടിന് ക്യാംപിലെത്തും
മാര്‍ച്ച് രണ്ടു മുതല്‍ ധോണി സിഎസ്‌കെയുടെ ക്യാംപിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയിലെ ചില സഹതാരങ്ങള്‍ക്കൊപ്പം എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ധോണി പരിശീലനം നടത്തുമെന്നു സിഎസ്‌കെ സിഇഒ കെഎസ് വിശ്വനാഥന്‍ അറിയിച്ചു. മാര്‍ച്ച് 19നായിരിക്കും സിഎസ്‌കെയുടെ ഫുള്‍ ക്യാംപ് ആരംഭിക്കുകയെന്നും അന്നു ടീമിലെ മുഴുവന്‍ കളിക്കാരും ജോയിന്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎസ്‌കെയോടൊപ്പം ഒരു പക്ഷെ ധോണിയുടെ അവസാന സീസണ്‍ കൂടിയായിരിക്കും വരാനിരിക്കുന്ന ഐപിഎല്‍. അടുത്ത സീസണിനു ശേഷം അദ്ദേഹം ടീം വിട്ടേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ധോണിയുടെ മടങ്ങിവരവ്
ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവെന്ന നിലയില്‍ ഇതിനകം തന്നെ ഐപിഎല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ധോണിയെ ക്രിക്കറ്റില്‍ കണ്ടിട്ടില്ല. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ പുറത്തായ ശേഷം ധോണി സ്വയം ക്രിക്കറ്റില്‍ നിന്നു മാറിനില്‍ക്കുകയായിരുന്നു.

കരാറില്‍ നിന്നൊഴിവാക്കപ്പെട്ടു
ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ പരമ്പരകളില്‍ നിന്നെല്ലാം ധോണി വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടെ ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഇവയോടൊന്നും ധോണി പ്രതികരിച്ചിരുന്നില്ല.
ഇതിനിടെ ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ധോണിക്കു നിര്‍ണായകം
ദേശീയ ടീമിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് തീരുമാനിക്കുന്നതില്‍ വരാനിരിക്കുന്ന ഐപിഎല്‍ ഏറെ നിര്‍ണായകമായി മാറും. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം പിടിക്കണമെങ്കില്‍ ധോണിക്കു ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.
ഐപിഎല്ലില്‍ മിന്നിയാല്‍ ധോണിയെ ലോകകപ്പ് സംഘത്തിലേക്കു പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു നേരത്തേ മുഖ്യ കോച്ച് രവി ശാസ്ത്രി സൂചന നല്‍കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications