Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെറ്റ്‌സില്‍ ആരെയും നേരിടാം, പക്ഷെ അവനെതിരേ പേടി!! എന്തൊരു ബൗളര്‍, സൂര്യ പറയുന്നു

ടി20 ഫോര്‍മാറ്റില്‍ ലോക ക്രിക്കറ്റിലെ മുഴുവന്‍ ബൗളര്‍മാരെയും ഭയപ്പെടുത്തുന്ന താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. 360 ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിനു ഏതു മികച്ച ബൗളര്‍ക്കെതിരേയും ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിക്കാന്‍ കഴിയും. ഏതു തരത്തിലുളള ഷോട്ടായിരിക്കും സൂര്യ അടുത്തതായി കളിക്കാന്‍ പോവുകയെന്നു ഒരു ബൗളര്‍ക്കും ഊഹിക്കാന്‍ പോലും സാധിക്കാറുമില്ല. അത്രയേറെ വൈവിധ്യമാര്‍ന്ന ഷോട്ടുകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.

എന്നാല്‍ നെറ്റ്‌സില്‍ പോലും സൂര്യ ഭയപ്പെടുന്ന, നേരിടാന്‍ ആഗ്രഹിക്കാത്ത ഒരു ബൗളറുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുള്ളത്. ഒരാള്‍ക്കെതിരേ മാത്രമാണ് നെറ്റ്‌സില്‍ നേരിടാന്‍ തയ്യാറാവാതെ താന്‍ മാറി നിന്നിട്ടുള്ളൂവെന്നും സ്‌കൈ പറയുന്നു. മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

JASPRIT BUMRAH

ഭയപ്പെടുത്തിയ ബൗളര്‍

ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ടീമംഗം കൂടിയായ ജസ്പ്രീത് ബുംറയാണ് നെറ്റ്‌സില്‍ താന്‍ ഒരിക്കലും നേരിടാന്‍ ആഗ്രഹിക്കാത്ത ബൗളറെന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്. 2019ല്‍ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

നെറ്റ്‌സില്‍ ജസ്പ്രീത് ബുംറയെ നേരിടുന്നത് ഞാന്‍ ഒഴിവാക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ ബൗള്‍ ചെയ്യുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. 2013ല്‍ ബുംറ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായപ്പോള്‍ ഞാന്‍ അവനെ ഒരുപാട് തവണ നേരിടുകയും ചെയ്തിരുന്നു.

നെറ്റ്‌സില്‍ ഞാന്‍ ബാറ്റ് ചെയ്യവെ ബുംറ ബൗള്‍ ചെയ്യുമ്പോള്‍ തീ പാറാറുണ്ട്. എന്തോ ഒരു വലിയ തീപ്പൊരി അവനിലുണ്ട്. അന്നു മുതല്‍ ഈ ദിവസം വരെ നെറ്റ്‌സില്‍ ഒരിക്കലും ബുംറയ്‌ക്കെതിരേ താന്‍ ബാറ്റ് ചെയ്തിട്ടില്ലെന്നും സൂര്യ വെളിപ്പെടുത്തിയിരുന്നു.

ബുംറ വേറെ ലെവല്‍

ജസ്പ്രീത് ബുംറയല്ലാതെ നെറ്റ്‌സില്‍ ഞാന്‍ നേരിടാന്‍ ആഗ്രഹിക്കാത്ത മറ്റൊരു ബൗളറുമില്ലെന്നതാണ് സത്യം. അവന്‍ മാത്രമേയുള്ളൂ. ബുംറ വേറെ ലെവല്‍ ബൗളര്‍ തന്നെയാണെന്നു പറയേണ്ടി വരും. ഞാന്‍ വളരെ ഗൗരവത്തോടെ തന്നെയാണ് ഇക്കാര്യം പറയുന്നത്.

കാല്‍ വിരല്‍ പോലും എറിഞ്ഞൊടിക്കാന്‍ ശേഷിയുള്ള, ഒരു അതിവേഗ ബൗളറെ നിങ്ങള്‍ എന്തിന് നെറ്റ്‌സില്‍ നേരിടണമെന്നതാണ് എന്റെ ചോദ്യം. ഒരു യഥാര്‍ഥ മല്‍സരത്തിലാണെങ്കില്‍ കുഴപ്പമില്ല. ഇക്കാര്യം ബുംറയോടു വളരെ വ്യക്തമായി തന്നെ ഞാന്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ടെന്നും സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

SURYAKUMAR YADAV

മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരുപാട് വര്‍ഷങ്ങളായി ഒരുമിച്ച് കളികൊണ്ടിരിക്കുകയാണ് സൂര്യയും ബുംറയും. മുംബൈയ്‌ക്കൊപ്പം ഐപിഎല്‍ കരിയര്‍ തുടങ്ങിയ താരം കൂടിയാണ് ബുംറ. ഐപിഎല്ലില്‍ അവര്‍ക്കു വേണ്ടി നടത്തിയിട്ടുള്ള ശ്രദ്ധേയമായ പ്രകടനങ്ങളാണ് അദ്ദേഹത്തിനു ദേശീയ ടീമിലേക്കും വഴി തുറന്നത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ബൗളറായി ബുംറ മാറിക്കഴിഞ്ഞു. മുംബൈയ്ക്കായി 133 മല്‍സരങ്ങളില്‍ നിന്നും 165 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കിയിട്ടുണ്ട്.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

ടി20ക്കൊരുങ്ങി സൂര്യ

ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയ്ക്കു പകരമാണ് സൂര്യക്കു സ്ഥിരം ക്യാപ്റ്റനായി നറുക്കുവീണത്.

ടി20യില്‍ ഇന്ത്യയെ വളരെ മികച്ച രീതിയില്‍ നയിക്കാനും അദേഹത്തിനു സാധിക്കുന്നുണ്ട്. സൂര്യക്കു കീഴിലിറങ്ങിയ ടി20 പരമ്പകളിലെല്ലാം വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെ തൂത്തുവാരിയ ഇന്ത്യ കരുത്തരായ സൗത്താഫ്രിക്കയെ അവരുടെ നാട്ടിലും തകര്‍ത്തുവിട്ടിരുന്നു.

Story first published: Wednesday, January 22, 2025, 11:52 [IST]
Other articles published on Jan 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+