Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ കെകെആറിലെത്തിക്കാന്‍ എന്തും ചെയ്യും, സ്വന്തം പൈജാമ വരെ വില്‍ക്കാം- അന്നു ഷാരൂഖ് പറഞ്ഞു!

ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി സ്വന്തം ഫ്രാഞ്ചൈസിക്കു വേണ്ടി ഐപിഎല്ലില്‍ കളിക്കുകയെന്നത് വലിയ സ്വപ്‌നമാണെന്നു ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു വേണ്ടി എത്ര പണം നല്‍കാനും താന്‍ തയ്യാറാണെന്നും എസ്ആര്‍കെ തുറന്നുപറഞ്ഞിട്ടുണ്ട്.

ദേശീയ ടീമിനൊപ്പം മാത്രമല്ല ഐപിഎല്ലിലും നായകനെന്ന നിലയില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ധോണിക്കായിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച അദ്ദേഹം ഏറ്റവുമധികം ട്രോഫികള്‍ സ്വന്തമാക്കിയ രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ്. മാത്രമല്ല ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ ഫൈനല്‍ കളിച്ച ക്യാപ്റ്റനും ധോണി തന്നെയാണ്.

 2018ലെ മെഗാ ലേലം

2018ലെ മെഗാ ലേലം

2018ലെ ഐപിഎല്ലിനു മുമ്പ് മെഗാ താരലേലം സംഘടിപ്പിച്ചിരുന്നു. സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും രണ്ടു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു തൊട്ടുമുമ്പത്തെ രണ്ടു സീസണുകളിലും ധോണി റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് ടീമിനൊപ്പമായിരുന്നു. 2018ല മെഗാ ലേലത്തിലാണ് അദ്ദേഹം പഴയ തട്ടകമായ സിഎസ്‌കെയില്‍ തിരിച്ചെത്തിയത്.
ഈ സമയത്തായിരുന്നു ധോണിയെക്കുറിച്ച് ഷാരൂഖിന്റെ രസകരമായ കമന്റ്. എംഎസ് ധോണിയെ വാങ്ങാന്‍ ഞാന്‍ സ്വന്തം പൈജാമ വരെ വില്‍ക്കാം. പക്ഷെ അതു സംഭവിക്കണമെങ്കില്‍ ലേലത്തില്‍ അദ്ദേഹം ലഭ്യമായിരിക്കേണ്ടത് പ്രധാനമാണെന്നായിരുന്നു ഷാരൂഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

 ധോണി വീണ്ടും ഗ്രൗണ്ടിലേക്ക്

ധോണി വീണ്ടും ഗ്രൗണ്ടിലേക്ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നു രാത്രി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി അദ്ദേഹം തുടര്‍ന്നും കളിക്കുന്നുണ്ട്. ഈ വര്‍ഷത്തെ 14ാം സീസണിലും ടീമിനെ നയിച്ചത് ധോണിയായിരുന്നു. ഇന്ത്യയില്‍ നടന്ന സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ ധോണിയുടെ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു.
രണ്ടാംഘട്ട മല്‍സരങ്ങള്‍ സപ്തംബര്‍ മുതല്‍ യുഎഇയിലാണ്. സപ്തംബറിലായിരിക്കും ധോണിയെ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ വീണ്ടും കളിക്കളക്കില്‍ കാണാന്‍ കഴിയുക, ഈ സീസണിനു ശേഷം 40കാരനായ താരം വിരമിച്ചേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ധോണി ഇതേക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

 ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിന്റെ ഇതു വരെ നടന്ന എല്ലാ സീസണുകളിലും കളിച്ചിട്ടുള്ള ചുരുക്കം താരങ്ങളിലൊരാളാണ് ധോണി. കുറഞ്ഞ മല്‍സരങ്ങള്‍ മാത്രമേ ഈ 14 സീസണുകള്‍ക്കിടെ അദ്ദേഹത്തിനു നഷ്ടമായിട്ടുള്ളൂ.
സിഎസ്‌കെയ്കും പൂനെയ്ക്കമായി ആകെ 211 മല്‍സരങ്ങളില്‍ ധോണി കളിച്ചുകഴിഞ്ഞു. 40.25 ശരാശരിയില്‍, 136.64 സ്‌ട്രൈക്ക് റേറ്റോടെ 4669 റണ്‍സും ധോണി നേടി. 23 ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. പുറത്താവാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ പതിവുപോലെ മിന്നിച്ചെങ്കിലും ബാറ്റിങില്‍ ധോണി ഫ്‌ളോപ്പായിരുന്നു. ഏഴു കളികളില്‍ നിന്നു നേടാനായത് വെറും 37 റണ്‍സായിരുന്നു.

Story first published: Friday, July 16, 2021, 12:20 [IST]
Other articles published on Jul 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+