Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2011 ലോകകപ്പിലെ രഹസ്യ ആയുധം!, സച്ചിന്‍ വെളിപ്പെടുത്തിയ സീക്രട്ട് ഓര്‍മയുണ്ടോ?

1

2011ലെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മയാണ്. 1983ന് ശേഷം ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത് 2011ലെ ഏകദിന ലോകകപ്പിലാണ്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിനായി ഇന്ത്യ പൊരുതി കിരീടം നേടിയെന്ന് പറയാം. കിരീട നേട്ടത്തിന് സച്ചിനെയും ചുമലിലേറ്റി ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തിന് വലം വെച്ചത് ഇന്നും മറക്കാനാവാത്ത ഓര്‍മ്മ.

ബാറ്റുകൊണ്ടും സച്ചിന്‍ മികച്ച പ്രകടനമാണ് ലോകകപ്പില്‍ നടത്തിയത്. സെമി ഫൈനലില്‍ പാകിസ്താനെതിരേ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടാനും സച്ചിനായി. പകരക്കാരനില്ലാത്ത പ്രതിഭയാണ് സച്ചിന്‍. അദ്ദേഹത്തിന്റെ രീതികളും ശൈലികളും പെട്ടെന്നാര്‍ക്കും അനുകരിക്കാന്‍ സാധിക്കുന്നതുമല്ല. 2018ല്‍ സച്ചിന്‍ ഒരു അഭിമുഖത്തിനിടെ തന്റെ ലോകകപ്പിലെ രഹസ്യ ആയുധത്തെക്കുറിച്ച് രസകരമായ ഒരു കഥ പങ്കുവെക്കുകയുണ്ടായി.

1

ബംഗളൂരുവില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം നടക്കുന്നു. നെറ്റ്‌സിലും മറ്റ് പിച്ചുകളിലുമായി ബാറ്റ്‌സ്മാന്‍മാര്‍ പരിശീലനം നടത്തുന്നു. പൊതുവേ മധ്യത്തിലുള്ള പിച്ചുകളില്‍ പരിശീലനം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. അത് കൃത്യമായി മൈതാനത്തെക്കുറിച്ചുള്ള ചിത്രം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ബംഗളൂരുവില്‍ അന്ന് പരിശീലനം നടത്തവെ സ്പിന്നര്‍മാരെയാണെന്നാണ് ഓര്‍മ. മൂന്ന് നാല് സിക്‌സുകള്‍ നടുവിലെ പിച്ചില്‍ പരിശീലനം നടത്തി ഞാന്‍ നേടി.

അപ്പോഴാണ് എന്നെക്കുറിച്ച് വായിച്ച ഒരു ആര്‍ട്ടിക്കിള്‍ മനസിലേക്ക് ഓര്‍മ വന്നത്. സച്ചിന്റെ മികച്ച പ്രകടനത്തിന്റെ രഹസ്യ ആയുധം മൈതാനത്തിന്റെ മധ്യത്തിലുള്ള പിച്ചില്‍ പരിശീലനം നടത്തുന്നതാണെന്നതാണ് ആര്‍ട്ടിക്കളില്‍ എഴുതിയിരുന്നത്. 2011ലെ ലോകകപ്പിലെ സച്ചിന്റെ സീക്രട്ട് വെപ്പണ്‍ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഓര്‍ത്തപ്പോള്‍ ചിരിവന്നു'- സച്ചിന്‍ പറഞ്ഞു.

സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

2

ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ ഭക്ഷണ കാര്യത്തില്‍ വളരെ ശ്രദ്ധയുള്ളവരാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിനാല്‍ അനാവശ്യമായ കൊഴുപ്പ് കൂടുതല്‍ ഉള്ള ഭക്ഷണങ്ങള്‍ ഇവര്‍ പരമാവധി ഒഴിവാക്കാറുണ്ട്. സച്ചിന്‍ തന്റെ ഇഷ്ട ഭക്ഷണങ്ങളെക്കുറിച്ചും അന്ന് അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. വഡ പാവാണ് സച്ചിന്‍ തന്റെ ഇഷ്ട ഭക്ഷണമായി പറഞ്ഞത്. ബംഗളൂരുവില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെല്ലാ വഡ പാവ് പ്രത്യേകം വരുത്തിച്ച് കഴിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

സൂപ്പര്‍ താര പദവിയിലേക്കെത്തിയപ്പോള്‍ സച്ചിന്‍ പല വലിയ കരാറുകളിലും ഒപ്പിട്ടിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു 1995ലെ മാര്‍ക്ക് മസ്‌കെയ് രന്‍സ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന വലിയ കരാറുകളിലൊന്നായിരുന്നു ഇത്. അവരുമായി കരാറിലൊപ്പിട്ട ആദ്യ താരമായിരുന്നു ഞാന്‍. അന്ന് ഞാന്‍ പണത്തിന്റെ പിന്നാലെ പോവുകയാണെന്ന് ഒരു വിഭാഗം ആരോപിച്ചു. എന്നാല്‍ അത് ഇന്ത്യന്‍ കായിക രംഗത്തിന്റെ വളര്‍ച്ചയിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായിരുന്നു.

സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

3

ഞാനോ എന്റെ കുടുംബമോ പണത്തിന് പിന്നാലെ ഓടിയിട്ടില്ല. ഞാന്‍ നേടുന്ന റണ്‍സും എന്റെ മികച്ച പ്രകടനങ്ങളും ടീമിന്റെ ജയവുമാണ് കുടുംബം എന്നും ആഗ്രഹിച്ചിരുന്നത്. എന്റെ കുടുംബത്തിലാരും അമിതമായി പണത്തിന് പിന്നാലെ പായുന്നവരല്ല. അതാണ് കുടുംബത്തിന്റെ ഐശ്വര്യവും. പുറത്തുള്ള റിപ്പോര്‍ട്ടുകളെ അധികം ഞാന്‍ പരിഗണിക്കാറില്ല. എന്റെ കുടുംബത്തിന് എന്നെ നന്നായി അറിയാമെന്നും സച്ചിന്‍ അന്ന് വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി, റണ്‍സ് എന്നീ റെക്കോഡുകള്‍ സച്ചിന്റെ പേരിലാണ്. കരിയറില്‍ അധികം ഗോസിപ്പുകള്‍ക്ക് പിടികൊടുക്കാത്ത താരമാണ് സച്ചിന്‍. കളിക്കാരനെന്നതുപോലെ വ്യക്തിയെന്ന നിലയിലും എല്ലാവര്‍ക്കും ആദരവ് തോന്നുന്ന വ്യക്തിത്വം. അതാണ് സച്ചിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയതും. സച്ചിന്‍ ഒരു കാലത്തിന്റെ അടയാളപ്പെടുത്തലാണ്. ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ചരിത്ര മനുഷ്യന്‍.

Story first published: Tuesday, June 21, 2022, 13:07 [IST]
Other articles published on Jun 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+