For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് കെകെആറിന്റെ ക്യാപ്റ്റന്‍സി മോഹിച്ചു, കാരണം ഒന്ന് മാത്രം! അറിയാമോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായി. സച്ചിന്‍ ടെണ്ടുല്‍ക്കറും റിക്കി പോണ്ടിങ്ങും നയിച്ചിട്ടും സാധിക്കാത്ത കാര്യമാണ് രോഹിത് മുംബൈയുടെ നായകനായ ശേഷം നേടിയെടുത്തത്. മുംബൈയെ ഇന്നത്തെ സൂപ്പര്‍ ടീമായി വളര്‍ത്തിയെടുത്തതിന് പിന്നില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മികവാണ് എടുത്തു പറയേണ്ടത്.

എന്നാല്‍ ഇപ്പോള്‍ മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് തിരിച്ചെത്തിച്ചാണ് മുംബൈ നായകസ്ഥാനം നല്‍കിയിരിക്കുന്നത്. രോഹിത്തിനോട് ചര്‍ച്ച ചെയ്യാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് പറയാം. ഇത് സൂചിപ്പിക്കുന്ന തരത്തിലാണ് രോഹിത്തിന്റെ ഭാര്യ റിതിക ഈ തീരുമാനത്തോട് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ രോഹിത് ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്.

ഈ സീസണിന് മുമ്പ് തന്നെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. രോഹിത്തിന്റെ കൂടുമാറ്റം എങ്ങോട്ടാവുമെന്ന ചര്‍ച്ചകള്‍ സജീവമാകവെ രോഹിത് ശര്‍മ നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞത് വൈറലായിരിക്കുകയാണ്. 2011ല്‍ നടന്ന റാപ്പിഡ് ചോദ്യങ്ങളുടെ റൗണ്ടിലാണ് രോഹിത്തിന്റെ പ്രതികരണം. നയിക്കാന്‍ ഇഷ്ടമുള്ള ടീം ഏതാണെന്ന ചോദ്യത്തിന് രോഹിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'ഈഡന്‍ ഗാര്‍ഡനാണ് എന്റെ ഇഷ്ട മൈതാനങ്ങളിലൊന്ന്. എന്റെ മികച്ച പല പ്രകടനങ്ങളും പിറന്ന മൈതാനമാണിത്. അതുകൊണ്ടുതന്നെ കെകെആറിനെ ഞാന്‍ തിരഞ്ഞെടുക്കുന്നു'. ഇതില്‍ നിന്ന് തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനോട് രോഹിത്തിന് താല്‍പര്യമുണ്ടെന്ന് വ്യക്തം. മുംബൈ ഇന്ത്യന്‍സ് വിട്ടാല്‍ രോഹിത്തിന് കെകെആറിലേക്ക് മാറാനുള്ള അവസരമുണ്ട്. എന്നാല്‍ ഇത്തവണത്തെ സീസണില്‍ ഈ നീക്കത്തിന് സാധ്യത കുറവാണ്.

rohit sharma

നിലവില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയടക്കം കോടികള്‍ മുടക്കിയാണ് കെകെആര്‍ ഒപ്പം കൂട്ടിയത്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്ക് 10 കോടിയിലധികം മുടക്കാന്‍ ഇപ്പോള്‍ കെകെആറിന് സാധിച്ചേക്കില്ല. 17ാം സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. മുംബൈ ഇന്ത്യന്‍സ് രോഹിത് വിടുമ്പോള്‍ കെകെആറിന് അനായാസം താരത്തെ ടീമിലേക്കെത്തിക്കാനാവും. നിലവില്‍ ശ്രേയസ് അയ്യരാണ് കെകെആറിന്റെ നായകന്‍. ശ്രേയസിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റ് തൃപ്തരല്ല.

ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് ശ്രേയസ്. ഈ ദൗര്‍ബല്യം താരത്തെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇന്ത്യന്‍ ടീമിലും ശ്രേയസിന്റെ സ്ഥാനം കൈയാലപ്പുറത്തെ തേങ്ങപോലെയായിരിക്കുകയാണ്. അതുകൊണ്ടുതന്നെ കെകെആര്‍ ഈ സീസണിന് ശേഷം ശ്രേയസിനെ നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ സാധ്യതയുണ്ട്. ഈ സ്ഥാനത്തേക്ക് കെകെആര്‍ രോഹിത് ശര്‍മയെ പരിഗണിക്കാനും സാധ്യതയുണ്ട്.

എന്നാല്‍ വരുന്ന സീസണിലെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം വളരെ നിര്‍ണ്ണായകമാണ്. അവസരത്തിനൊത്ത് ഉയരാന്‍ രോഹിത്തിന് സാധിക്കേണ്ടതായുണ്ട്. ഇന്ത്യക്കൊപ്പം കസറുമ്പോഴും അവസാന മൂന്ന് വര്‍ഷത്തോളമായി ഐപിഎല്ലില്‍ നിരാശപ്പെടുത്തുകയാണ് രോഹിത്. അതുകൊണ്ടുതന്നെ മികച്ചൊരു ടീമിലേക്ക് വലിയൊരു തുകയ്ക്ക് കൂടുമാറ്റം നടത്താന്‍ രോഹിത്തിന് ബാറ്റിങ് മികവ് തെളിയിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

രോഹിത് ശര്‍മയില്‍ താല്‍പര്യം കാട്ടി ഡല്‍ഹി ക്യാപ്റ്റല്‍സും രംഗത്തെത്തിയിരുന്നു. ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍ മുന്‍ മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ സഹതാരവും പരിശീലകനുമായിരുന്ന റിക്കി പോണ്ടിങ്ങാണ്. മുംബൈയുമായി രോഹിത് വേര്‍പിരിഞ്ഞാല്‍ രോഹിത് ശര്‍മയെ സ്വന്തമാക്കാന്‍ ഡല്‍ഹിക്ക് താല്‍പര്യമുണ്ട്. നിലവിലെ ഡല്‍ഹിയുടെ നായകന്‍ ഡേവിഡ് വാര്‍ണറാണ്. സ്ഥിരം നായകന്‍ റിഷഭ് പന്ത് പരിക്കേറ്റ് ടീമിന് പുറത്താണ്. അതുകൊണ്ടുതന്നെ രോഹിത്തിനെപ്പോലൊരു താരത്തെ ഡല്‍ഹിക്ക് ആവശ്യമാണ്.

Story first published: Thursday, February 8, 2024, 13:16 [IST]
Other articles published on Feb 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+