Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമംഗങ്ങളെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയ കോലി! രോഹിത്തിനെപ്പറ്റി പറഞ്ഞത് ഇങ്ങനെ

ലോക ക്രിക്കറ്റില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവു മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി. വിവിധ ഫോര്‍മാറ്റുകളുമായി ഒരുപിടി ബാറ്റിങ് റെക്കോര്‍ഡുകള്‍ അദ്ദേഹം ഇതിനകം തകര്‍ത്തുകഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയിലും ടീമിനെ ഒരുപിടി വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ കോലിക്കായിട്ടുണ്ട്.

1

സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ള വെറ്ററന്‍ ഇതിഹാസങ്ങള്‍ക്കൊപ്പവും പുതുതലമുറയിലെ യുവാതാരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മാത്രമല്ല ഇവരുമായുമെല്ലാം നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാനും കോലിക്കായിട്ടുണ്ട്. ഒരിക്കല്‍ ഒരു ഷോയില്‍ വച്ച് തന്റെ ടീമംഗങ്ങളായ അഞ്ചു പേരെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കോലി വെളിപ്പെടുത്തിയിരുന്നു. ഇവ എന്തൊക്കെയാണെന്നറിയാം.

2

കപില്‍ ശര്‍മയുടെ പ്രശസ്തമായ ഷോയായ കോമഡി നൈറ്റ് വിത്ത് കപില്‍ എന്ന പരിപാടിയില്‍ വച്ചായിരുന്നു ടീമംഗങ്ങളെക്കുറിച്ച് പുറംലോകമറിയാത്ത ചില കാര്യങ്ങള്‍ വിരാട് കോലി തുറന്നു പറഞ്ഞത്.
കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യക്കു വേണ്ടി നിര്‍ണായക പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ടീമിലെ ഏറ്റവും മടിയനായ താരം ഷമിയാണന്നായിരുന്നു കോലിയുടെ വെളിപ്പെടുത്തല്‍.

3

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ ആരാധകര്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെങ്കില്‍ അതു വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ആരാധകര്‍ തമ്മിലാണ്. രണ്ടു പേരും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെന്നും ഈഗോ പ്രശ്‌നമുണ്ടെന്നുമെല്ലാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷെ തങ്ങള്‍ക്കിടയില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് രണ്ടു പേരും ആവര്‍ത്തിച്ചിട്ടുള്ളത്.

4

രോഹിത്തിന്റെ ഉറക്കത്തെക്കുറിച്ചുള്ള രഹസ്യമാണ് കോലി ഷോയില്‍ തുറന്നുപറഞ്ഞത്. ഏതു മോശം സാഹചര്യത്തില്‍പ്പോലും ഉറങ്ങാന്‍ രോഹിത്തിനു കഴിയുമെന്നും കൃത്യസമയത്തു ഉറങ്ങിയാല്‍പ്പോലും വൈകിയാണ് എഴുന്നേല്‍ക്കാറുള്ളതെന്നുമായിരുന്നു കോലി വെളിപ്പെടുത്തിയത്.

ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാം

5

ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ദീര്‍ഘാകാലമായി ഒരുമിച്ച് കളിക്കുന്ന താരങ്ങളാണ് വിരാട് കോലിയും ചേതേശ്വര്‍ പുജാരയും. രണ്ടുപേരും തമ്മില്‍ വളരെ അടുത്ത സൗഹൃദവുമുണ്ട്. നാട്ടിലും വിദേശത്തും ടെസ്റ്റില്‍ ചില അവിസ്മരണീയ കൂട്ടുകെട്ടുകളുണ്ടാക്കാനും ഈ ജോടിക്കു സാധിച്ചു.
വലിയ ഭക്തനാണ് പുജാരയെന്നും അഞ്ചു നേരമെങ്കിലും ദിവസവും പ്രാര്‍ഥിക്കുമെന്നാണ് കോലി വെളിപ്പെടുത്തിയത്. വളരെ ഏകാഗ്രതയുള്ള താരമാണ് പുജാര. അദ്ദേഹത്തെപ്പോലെയൊരാളെ ഞാന്‍ കണ്ടിട്ടില്ല. പുജാരയെന്നു പേരുള്ള അദ്ദേഹം അഞ്ചു നേരവും പൂജ ചെയ്യും. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരും പൂജയെന്നാണെന്നും കോലി പറഞ്ഞിരുന്നു.

6

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമായും വളരെ നല്ല സൗഹൃദമാണ് വിരാട് കോലിക്കുള്ളത്. ഹാര്‍ദിക് ടീമിന്റെ തുറുപ്പുചീട്ടായി മാറുന്നത് കോലി ക്യാപ്റ്റനായിരുന്ന സമയത്താണ്. താരത്തിന്റെ സംഗീത പ്രേമത്തെക്കുറിച്ചായിരുന്നു കോലി ഷോയില്‍ വെളിപ്പെടുത്തിയത്.
ഹാര്‍ദിക്കിനു ഒരു ഐ പാഡുണ്ട്. അതില്‍ ഇംഗ്ലീഷ് പാട്ടുകള്‍ മാത്രമേയുണ്ടാവാറുള്ളൂ. ഈ പാട്ടുകളില്‍ നിന്നുള്ള അഞ്ചു വാക്കുകള്‍ പോലും അവനു അറിയില്ല. ഹാര്‍ദിക്കിനു വേണ്ടത് ബാറ്റ് മാത്രമാണ്, അതു കേള്‍ക്കുമ്പോഴേക്കും അവന്‍ താളം പിടിക്കാന്‍ തുടങ്ങുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?

7

ടീമിലെ മറ്റൊരു പ്രമുഖ ഓള്‍റൗണ്ടര്‍ രവീന്ദ്ക ജഡേജയെക്കുറിച്ചും വിരാട് കോലി ഷോയില്‍ പറഞ്ഞിരുന്നു. 2008ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ കോലി നയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ജഡ്ഡു. അന്നു മുതലുള്ള സൗഹൃദമാണ് ഇവരുടേത്. ജഡേജ ജാംനഗറില്‍ നിന്നുളളയാളാണ്. ജാംനഗറിനെക്കുറിച്ച് നിങ്ങള്‍ക്കു അവനുമായി എന്തും സംസാരിക്കാം. അവിടെ രണ്ടു കെട്ടിടങ്ങളുണ്ട്. അവ ഓരോ വര്‍ഷവും ഒരു അരിമണിയുടെ വലിപ്പത്തില്‍ പരസ്പരം അടുത്തുകൊണ്ടിരിക്കുകയാണ്. ഈ കെട്ടിടങ്ങള്‍ തമ്മില്‍ ഒരു ദിവസം കൂട്ടിയിടിക്കും. അന്നു ലോകം അവസാനിക്കുമെന്നാണ് ജഡേജ തങ്ങളോടു പറഞ്ഞതെന്നായിരുന്നു കോലിയുടെ വെളിപ്പെടുത്തല്‍.

Story first published: Monday, August 15, 2022, 13:58 [IST]
Other articles published on Aug 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+