Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ 'ടെസ്റ്റ്' കളിച്ച ധോണി, കാണികള്‍ ഉറക്കം തൂങ്ങിവീണു!- ഇന്ത്യ അന്നു നാണംകെട്ടു

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറുമയിരുന്ന ഇതിഹാസ താരം എംഎസ് ധോണി കരിയറിന്റെ അവസാനകാലത്തു പക്ഷെ ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്ന ചില ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. ഫിനിഷിങ് മികവ് നഷ്ടമായ അദ്ദേഹം ഇന്ത്യക്കു അവസാനമായി കളിച്ച ചില ഇന്നിങ്‌സുകളില്‍ മെല്ലെപ്പോക്കിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിയിട്ടുണ്ട്.

അത്തരത്തിലുള്ള ഒരു പ്രകടനത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 2018 ജൂലൈ 14നായിരുന്നു ഈ മല്‍സരം നടന്നത്. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന കളിയില്‍ ഇന്ത്യ 86 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു.

 ഇന്ത്യയുടെ വിജയലക്ഷ്യം 323 റണ്‍സ്

ഇന്ത്യയുടെ വിജയലക്ഷ്യം 323 റണ്‍സ്

ഇന്ത്യക്കു 323 റണ്‍സിന്റെ വിജയലക്ഷ്യമാണ് അന്നു ഇംഗ്ലണ്ട് നല്‍കിയത്. നായകന്‍ കോലി മടങ്ങുമ്പോള്‍ ഇന്ത്യ 27 ഓവറില്‍ നാലിന് 140 റണ്‍സ്. തുടര്‍ന്നായിരുന്നു ധോണിുടെ വരവ്. ആര്‍പ്പുവിളികളോടെയായിരുന്നു കാണികള്‍ അദ്ദേഹത്തെ വരവേറ്റത്.
ഈ ഇന്നിങ്‌സ് കളിക്കുമ്പോള്‍ 10,000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലായിരുന്നു ധോണി. ഇതിനായി 33 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

 നാറ്റ്‌വെസ്റ്റ് ഫൈനല്‍

നാറ്റ്‌വെസ്റ്റ് ഫൈനല്‍

നേരത്തേ സൗരവ് ഗാംഗുലിക്കു കീഴില്‍ ഇതേ വേദിയില്‍ ഇംഗ്ലണ്ടിനെതിരേ തന്നെ ഇതേ വിജയലക്ഷ്യം ഏറെക്കുറെ സമാനമായ സാഹചര്യത്തില്‍ ചേസ് ചെയ്ത് ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയിരുന്നു. അന്നു അഞ്ചിന് 146 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ മുഹമ്മദ് കൈഫ്, യുവരാജ് സിങ് ജോടി തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ അവിസ്മരണീയ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
സമാനമായൊരു വിജയം ഇന്ത്യ വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ധോണി ക്രീസിലുള്ളതിനാല്‍ തന്നെ അത് അസാധ്യമല്ലെന്നു അവര്‍ക്ക് ഉറപ്പുമുണ്ടായിരുന്നു.

 ധോണി കണക്കുകൂട്ടലുകള്‍ തെറ്റിച്ചു

ധോണി കണക്കുകൂട്ടലുകള്‍ തെറ്റിച്ചു

സുരേഷ് റെയ്‌നയായിരുന്നു 41 റണ്‍സോടെ ധോണി ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ ആരാധകരുടെ എല്ലാ കണക്കുകൂട്ടലുകളും പിന്നീട് ധോണി തെറ്റിക്കുന്നതാണ് കണ്ടത്. ടെസ്റ്റ് ഇന്നിങ്‌സിന് തുല്യമായ ബാറ്റിങായിരുന്നു അദ്ദേഹം പിന്നീട് കളിച്ചത്. ഇതോടെ മല്‍സരം കാണാനെത്തിയ കാണികളില്‍ പലരും ബോറടിച്ച് ഉറക്കം തൂങ്ങുന്നതായി കാണാമായിരുന്നു.
ആവശ്യമായ വിജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് ഇതോടെ ഉയരാന്‍ തുടങ്ങി. തുടര്‍ന്ന് ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച റെയ്‌ന പുറത്തായി. അദ്ദേഹം സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു. പത്തിന് മുകളില്‍ റണ്‍റേറ്റ് വേണമെന്നിരിക്കെ ധോണി ഒരോവറിലെ അഞ്ചു ബോളും ഡോട്ട് ബോളാക്കിയത് ആരാധകരെ ശരിക്കും ചൊടിപ്പിച്ചു. ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ സ്‌ട്രൈക്ക് നേരിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ധോണി മുട്ടി മുട്ടി ക്രീസില്‍ തന്നെ തുടര്‍ന്നു.

 ഹാര്‍ദിക്കും യാദവും പുറത്ത്

ഹാര്‍ദിക്കും യാദവും പുറത്ത്

ധോണിയുടെ ഇന്നിങ്‌സിന്റെ പേരില്‍ ഹാര്‍ദിക്കും (21) ഉമേഷ് യാദവുമെല്ലാം (0) മറ്റൊരു മാര്‍ഗവുമില്ലാതെ വമ്പന്‍ ഷോട്ടുകള്‍ക്കായി ശ്രമിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. ഇതിനിടെ ധോണി 10,000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കി. 47 ബോളുകളായിരുന്നു അദ്ദേഹം 33 റണ്‍സെടുത്തത്.
പിന്നാലെ കാണികളുടെ നിയന്ത്രണം വിട്ടു. പലരും ധോണിയെ കൂവി വിളിച്ച് കളിയാക്കാന്‍ തുടങ്ങുകയും ചെയ്തു. ഒടുവില്‍ സ്‌കോര്‍ 215ല്‍ നില്‍ക്കെ എല്ലാവരെയും വെറുപ്പിച്ച ധോണിയുടെ ആ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു. 59 ബോളില്‍ രണ്ടു ബൗണ്ടറിയോടെ 37 റണ്‍സെടുത്ത താരം എട്ടാമനായാണ് ക്രീസ് വിട്ടത്. ഏകദിനത്തില്‍ 10,000 റണ്‍സ് ധോണി പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ ഇന്ത്യക്കു ഒരു ഗുണവും ചെയയ്യാത്ത ഇന്നിങ്‌സായിരുന്നു ഇത്. 256 റണ്‍സിനായിരുന്നു കളിയില്‍ ഇന്ത്യ പുറത്തായത്.

 കോലി പറഞ്ഞത്

കോലി പറഞ്ഞത്

ധോണിയുടെ ഈ ഇന്നിങ്‌സാണ് ഇന്ത്യയുടെ തോല്‍വിക്കു മുഖ്യ കാരണമെങ്കിലും മല്‍സരശേഷം കോലി അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഏതൊരു കളിക്കാരനും മോശം ദിവസമുണ്ടാവും. ഇതിന്റെ പേരില്‍ ആളുകള്‍ ഒരു നിഗമനത്തിലെത്തുന്നത് നിര്‍ഭാഗ്യകരമാണ്. ഞങ്ങള്‍ക്കെല്ലാം മോശം ദിനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നു എല്ലാവര്‍ക്കും മോശം ദിവസമായിരുന്നു. കളി അവസാനം വരെ കൊണ്ടു പോവുകയെന്നതായിരുന്നു ഐഡിയ, ധോണിക്കു അനുഭവസമ്പത്തുമുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ അതു പ്രതീക്ഷിച്ചതു പോലെ നടക്കില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു.

Story first published: Thursday, July 8, 2021, 16:49 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+