Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുഷ്ഫയര്‍ ബാഷ്: ബൗളര്‍ ബ്രെറ്റ് ലീ, വേഗം 150 കിമി... എന്തു ചെയ്യും? യുവിയുടെ ക്ലാസ് മറുപടി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ബുഷ്ഫയര്‍ ബാഷ് ക്രിക്കറ്റ് ചാരിറ്റി മല്‍സരത്തില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. പോണ്ടിങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മിലുള്ള പോരാട്ടത്തില്‍ പോണ്ടിങ് ഇലവനു വേണ്ടിയാണ് യുവി ഇറങ്ങുന്നത്. ഷെയ്ന്‍ വാട്‌സന്‍, ആന്‍ഡ്രു സൈമണ്ട്, കോട്‌നി വാല്‍ഷ് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ യുവിയുടെ ടീമിലാണ്.

yuvi

മറുഭാഗത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിശീലിപ്പിക്കുന്ന പോണ്ടിങ് ഇലവനില്‍ മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ, ബ്രെറ്റ് ലീ, വസീം അക്രം തുടങ്ങിയ ഇതിഹാസങ്ങളും കളിക്കുന്നുണ്ട്. കരിയറില്‍ പല തവണ ലീക്കെതിരേ കളിച്ചിട്ടുള്ള താരമാണ് ലീ. ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. വീണ്ടുമൊരിക്കല്‍ക്കൂടി ഓസീസിന്റെ മുന്‍ സ്പീഡ് സ്റ്റാറിനെ നേരിടാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം.

ഞായറാഴ്ച നടക്കാനിരിക്കുന്ന ചാരിറ്റി മല്‍സരത്തില്‍ ലീ 150 കിമി വേഗത്തില്‍ പന്തെറിഞ്ഞാല്‍ എന്തു ചെയ്യുമെന്നുള്ള ചോദ്യത്തിനു രസകരമായിരുന്നു യുവിയുടെ മറുപടി. മല്‍സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീ ഇപ്പോള്‍ 150 കിമി വേഗത്തില്‍ പന്തെറിയില്ലെന്ന് നമുക്ക് വിശ്വസിക്കാം. 130-136 കിമി വേഗതയായിരിക്കും ലീ ബൗള്‍ ചെയ്യുകയെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ തയ്യാറാണ്. എന്നാല്‍ 150 കിമി വേഗതയിലാണ് ലീ ബൗള്‍ ചെയ്യുന്നതെങ്കില്‍ നോണ്‍ സ്‌ട്രൈക്കറായി നില്‍ക്കാനാണ് തനിക്കു താല്‍പ്പര്യമെന്നും യുവി തമാശയായി പറഞ്ഞു.

Story first published: Saturday, February 8, 2020, 17:05 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+