ഡെത്ത് ഓവറില്‍ ധോണിയെ എങ്ങനെ പിടിച്ചുകെട്ടാം? ചഹര്‍ നേരിട്ട് ചോദിച്ചു, മറുപടി ഇങ്ങനെ...
ചെന്നൈ: നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷറായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. ഡെത്ത് ഓവറുകളില്‍ ബാറ്റ് ചെയ്ത് റണ്‍സ് അടിച്ചുകൂട്ടാന്‍ ശേഷിയുള്ള അദ്ദേഹത്തെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നാണ് വിശേഷിപ്പിക്കുന്നത്. തോല്‍വിയുടെ വക്കില്‍ നിന്നും നിരവധി മല്‍സരങ്ങളിലാണ് ധോണി ടീമിനെ വിജയിപ്പിച്ചിട്ടുള്ളത്.
ഡെത്ത് ഓവറില്‍ ഇത്രയും നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നത് എന്തു കൊണ്ടാണെന്നും എങ്ങനെ പിടിച്ചുനിര്‍ത്താമെന്നും ധോണിയോട് ചോദിച്ചിരിക്കുകയാണ് പേസര്‍ ദീപക് ചഹര്‍. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയാണ് അദ്ദേഹം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലൈവില്‍ ഇര്‍ഫാന്‍ പഠാന്‍, ജതിന്‍ സപ്രു എന്നിവരുമായി സംസാരിക്കവെയാണ് ചഹര്‍ ഇക്കാര്യം പറഞ്ഞത്.

ഡെത്ത് ഓവറില്‍ ധോണിക്കെതിരേ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നായിരുന്നു ചഹര്‍ ധോണിയോടു ചോദിച്ചത്. നാലു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു മഹി ഭായിയോട് ഈ ചോദ്യം താന്‍ ചോദിച്ചത്. നക്ക്ള്‍ ബോള്‍ തനിക്കെതിരേ നല്ലൊരു ഓപ്ഷനാണെന്നു ധോണി പറഞ്ഞു. എന്നാല്‍ നക്ക്ള്‍ ബോള്‍ എറിഞ്ഞാല്‍ ധോണി അനായാസം അതു അടിച്ചു പറത്തുമെന്ന് തനിക്കറിയാമെന്ന് ചഹര്‍ ലൈവില്‍ വിശദമാക്കി.

ധോണി നക്ക്ള്‍ ബോളിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് താന്‍ തിരിച്ചുപറഞ്ഞത് ഇങ്ങനെയായിരുന്നു- കുറച്ച് വൈഡായ യോര്‍ക്കറോ, വേഗം കുറഞ്ഞ ബൗണ്‍സറോ നന്നായിരിക്കും.
അപ്പോള്‍ ധോണിയൊന്നും പ്രതികരിച്ചില്ല. പക്ഷെ ഐപിഎല്‍ ലേലം വരാനിരിക്കെ ഇക്കാര്യം തനിക്കു മനസ്സിലാക്കിത്തന്നതില്‍ നന്ദിയുണ്ടെന്ന തരത്തിലായിരുന്നു ധോണിയുടെ പ്രതികരണമെന്ന് ചഹര്‍ കൂട്ടിച്ചേര്‍ത്തു.
ചഹറിനെ ദേശീയ ടീമിലെത്തിക്കുന്നതിലും മികച്ച ടി20 ബൗളറാക്കി മാറ്റിയെടുക്കുന്നതിലും ധോണി വഹിച്ച പങ്ക് വളരെ വലുതാണ്.

രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിയെത്തിയത് 2018ലെ സീസണിനു മുമ്പായിരുന്നു. ഈ സീസണില്‍ തന്നെയാണ് ചഹര്‍ സിഎസ്‌കെയോടൊപ്പം ചേരുന്നത്. ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയുടെ മൂന്നാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ചഹറിനു സാധിച്ചു.
സിഎസ്‌കെയ്ക്കു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനം താരത്തിനു ഇന്ത്യന്‍ ടീമിലേക്കും വഴി തുറക്കുകയായിരുന്നു. കഴിഞ്ഞ സീസണിലും മികച്ച പ്രകടനം ചഹര്‍ ഐപിഎല്ലില്‍ കാഴ്ചവച്ചു. 17 മല്‍സരങ്ങളില്‍ നിന്നും പേസര്‍ 22 വിക്കറ്റുകളെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications