For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് അംപയറുടെ കോള്‍ വില്ലനാവുന്നു? ഈ നിയമം ശരിക്കും 'കുഴപ്പക്കാരനോ' അറിയാം

ക്രിക്കറ്റിലെ ഏറ്റവും വിവാദമായി മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളിലൊന്നാണ് ഡിആര്‍എസ് കോളുകളില്‍ നിര്‍ണായകമായി മാറുന്ന അംപയറുടെ കോള്‍. നേരത്തേ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരടക്കം പല പ്രമുഖരും ഈ നിയമത്തിനെതിരേ രംഗത്തു വരികയും ഇതു എടുത്തു കളയണമെന്നു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിനു ശേഷവും പഴി കേട്ടത് ഈ നിയമത്തിനായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് നിയമത്തിനെതിരേ ആഞ്ഞടിച്ചത്. മൂന്നു അംപയര്‍ കോളുകള്‍ ഈ ടെസ്റ്റില്‍ തങ്ങള്‍ക്കു എതിരായി വന്നിട്ടുണ്ടെന്നായിരുന്നു സ്‌റ്റോക്‌സ് ആരോപിച്ചത്. മാത്രമല്ല ഈ നിയമം ഉപേക്ഷിക്കണമെന്നു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

UMPIRES CALL

Screen shot

ശരിക്കും എന്താണ് അംപയറുടെ കോളെന്ന എല്‍ബിഡബ്ല്യുവിലെ വിവാദ നിയമം ? ഇതേക്കുറിച്ചു പരിശോധിക്കാം. ക്രിക്കറ്റില്‍ നിലവില്‍ കളിക്കാര്‍ക്കു സഹായകമാവുന്ന പല നിയമങ്ങളുമുണ്ടെങ്കിലും ഇക്കൂട്ടത്തില്‍ ഏറ്റവും സങ്കീര്‍ണമായത് അംപയറുടെ കോള്‍ തന്നെയായിരിക്കും. ഇതു എന്താണെന്നു പലര്‍ക്കും ഇപ്പോഴും കൃത്യമായി മനസ്സിലായിട്ടില്ലെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഒരു ടീമിനു ഈ നിയമത്തിന്റെ ആനുകൂല്യം ഗുണം ചെയ്യുമ്പോള്‍ എതിര്‍ ടീമിനു ഇതു വലിയ ആഘാതമാവുകയും ചെയ്യുന്നു.

ഈ നിയമത്തില്‍ യഥാര്‍ഥ ബോസായി കണക്കാക്കുന്നത് കളിക്കളത്തില്‍ തീരുമാനമെടുക്കുന്ന അംപയറെയാണ്. തേര്‍ഡ് അംപയര്‍ക്കു പോലും ഇക്കാര്യത്തില്‍ ഫീല്‍ഡ് അംപയറുടെ തീരുമാനത്തെ തിരുത്താന്‍ സാധിക്കില്ല. പല തവണ ഈ നിയമം വിവാദത്തിലാവുകയും ചെയ്തിട്ടുണ്ട്. കാരണം ഫീല്‍ഡ് അംപയര്‍ സംശയത്തിന്റെ ആനുകൂല്യം ഒരു ടീമിനു നല്‍കുമ്പോള്‍ അതു തന്നെ തേര്‍ഡ് അംപയറും ശരിവയ്ക്കുകയാണ് ചെയ്യുന്നത്.

ഡിആര്‍എസിലാണ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) അംപയര്‍ കോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബോള്‍ ട്രാക്കിങ് സാങ്കേതിക വിദ്യയില്‍ ഓണ്‍ഫീല്‍ഡ് അംപയറെടുക്കുന്ന ഒരു തീരുമാനം റിവ്യു എടുത്തതിനു ശേഷവും അതുപോലെ തന്നെ മാറ്റമില്ലാതെ നിലനില്‍ക്കുന്ന സാഹചര്യമാണിത്. എല്‍ബിഡബ്ല്യുവിലാണ് ഈ നിയമം വലിയ പങ്കുവഹിക്കാറുള്ളത്.

ചില സാഹചര്യങ്ങളില്‍ ബോള്‍ വിക്കറ്റില്‍ തട്ടുകയോ, തട്ടാതിരിക്കുകയോ ചെയ്യുന്നതായി റീപ്ലേയില്‍ ബോള്‍ ട്രാക്കിങ് പരിശോധിച്ചാല്‍ കാണപ്പെടും. ഈ സാഹചര്യത്തില്‍ ഓണ്‍ഫീല്‍ഡ് അംപയറുടെ വിധി എന്താണെന്നായിരിക്കും തേര്‍ഡ് അംപയര്‍ പരിശോധിക്കുക. അത് ഔട്ടാണെന്നാണ് ഓണ്‍ഫീല്‍ഡ് അംപയറുടെ വിധിയെങ്കില്‍ തേര്‍ഡ് അംപയറും ഇതു ശരിവയ്ക്കും. പക്ഷെ നോട്ടൗട്ടാണെന്നു ഓണ്‍ഫീല്‍ഡ് അംപയര്‍ വിധിക്കുകയാണെങ്കില്‍ തേര്‍ഡ് അംപയര്‍ അനുകൂലിക്കുക അതിനെയായിരിക്കും.

ബോള്‍ ട്രാക്കിങ് സാങ്കേതികവിദ്യ അനിശ്ചിതത്വത്തിലാവുകയോ, കൃത്യമായ തീരുമാനത്തിലേക്കു എത്തിച്ചേരാന്‍ തേര്‍ഡ് അംപയര്‍ക്കു സാധിക്കാതെ വരികയോ ചെയ്യുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ അംപയറുടെ കോള്‍ എന്ന നിയമം പ്രാബല്യത്തില്‍ വരാറുള്ളൂ. ബോള്‍ ട്രാക്കിങ് സാങ്കേതിക വിദ്യയില്‍ കൃത്യമായ ഒരു ഉത്തരം ലഭിക്കുകയാണെങ്കില്‍ അവിടെ അന്തിമ തീരുമാനെടുക്കുക തേര്‍ഡ് അംപയറര്‍ തന്നെയായിരിക്കും.

ഓണ്‍ഫീല്‍ഡ് അംപയറോടു തന്റെ തീരുമാനം മാറ്റണമെന്നു തേര്‍ഡ് അംപയര്‍ക്കു ആവശ്യപ്പെടുകയും ചെയ്യാം. പക്ഷെ യെസ്, ഓര്‍ നോ എന്നിങ്ങനെ സംശയത്തിന്റെ നൂല്‍പ്പാലത്തില്‍ നില്‍ക്കുമ്പോള്‍ അംപയറുടെ കോളിനെ തന്നെ തേര്‍ഡ് അംപയറും അനുകൂലിക്കും.

വളരെ ക്ലോസായിട്ടുള്ള എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ മാത്രമേ അംപയറുടെ കോളെന്ന നിയമം നമുക്കു കാണാന്‍ സാധിക്കുകയുള്ളൂ. അംപയറുടെ അധികാരം കാത്തുസൂക്ഷിക്കുന്നതിനും സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ അവലോകന പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതിനും വേണ്ടിയാണ് അംപയറുടെ കോള്‍ എന്നൊരു ആശയം കൊണ്ടുവന്നിട്ടുള്ളത്.

Story first published: Monday, February 19, 2024, 11:25 [IST]
Other articles published on Feb 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+