യുവരാജ് സിംഗിന്റെ ഒരു റണ്ണിന്റെ വില എത്രയെന്നോ... എട്ടര ലക്ഷം!
മുംബൈ: ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും പരാജയപ്പെട്ട താരം എന്ന പട്ടം വേണമെങ്കില്‍ യുവരാജ് സിംഗിന് ചാര്‍ത്തിക്കൊടുക്കാം. മികച്ച പ്രകടനത്തോടെ ടീം ഇന്ത്യയില്‍ തിരിച്ചെത്താനുള്ള അവസരമാണ് യുവി അക്ഷരാര്‍ത്ഥത്തില്‍ നഷ്ടപ്പെടുത്തിയത്.
ഐപിഎല്ലിന്റെ ഈ സീസണില്‍ താര ലേലത്തില്‍ യുവരാജ് സിംഗ് തന്നെ ആയിരുന്നു താരം എന്ന് ആരും മറന്നിട്ടുണ്ടാകില്ല. 16 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍ യുവരാജിനെ സ്വന്തമാക്കിയത്. എന്നാല്‍ 14 കളികളില്‍ നിന്ന് യുവരാജ് സിംഗ് നേടിയത് വെറും 248 റണ്‍സ് മാത്രം.

14 കളി കളിച്ചു...
ഈ സീസണില്‍ 14 മത്സരങ്ങളാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി യുവരാജ് സിംഗ് കളിച്ചത്. എന്നാല്‍ നേടിയതോ വെറും 248 റണ്‍സ് മാത്രം.

എത്രകോടി
16 കോടി രൂപയ്ക്കാണ് യുവരാജ് സിംഗിനെ ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. ഇത്തവണത്തെ റെക്കോര്‍ഡ് ലേലത്തുകയായിരുന്നു ഇത്.

അപ്പോള്‍ ഒരു റണ്ണിന് എന്ത് വില?
14 മത്സരങ്ങളില്‍ നിന്ന് 248 റണ്‍സ്. ലേലത്തുക 16 കോടി. അപ്പോള്‍ ഒരു റണ്ണിന്റെ വില 8.5 ലക്ഷം രൂപ! എന്റമ്മോ!!!

ശരാശരിയും മോശം
ഈ സീസണില്‍ യുവരാജിന്റെ റണ്‍ ശരാശരിയും മോശമാണ്. വെറും 19.07 മാത്രം.

സ്‌ട്രൈക്ക് റേറ്റ് ഉണ്ട്
ശരാശരി മോശമാണ്. എടുത്ത റണ്‍സും കുറവ്. പക്ഷേ സ്‌ട്രൈക്ക് റേറ്റ് 118.09 ആണ്. അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെന്ന് മാത്രം.

രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍
ഇങ്ങനെയൊക്കെ പറയുകയാണെങ്കിലും ഈ സീസണില്‍ യുവിയുടെ പ്രകടനം മൊത്തത്തില്‍ മോശമായിപ്പോയി എന്ന് പറയാന്‍ പറ്റില്ല. രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications