For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറ ഇത്രയും ഫിറ്റായതെങ്ങനെ? ഭക്ഷണം, വര്‍ക്കൗട്ട് എല്ലാം അറിയാം, അത്ര സിംപിളല്ല!

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. അസാധാരണ ബൗളിങ് ആക്ഷനും ബൗളിങിലെ കൃത്യതയും കൊണ്ട് ലോകമെമ്പാടുമുള്ള ബാറ്റര്‍മാരുടെ ഏറ്റവും വലിയ പേടിസ്വപ്‌നങ്ങളിലൊന്നായി അദ്ദേഹം മാറിയിരിക്കുകയാണ്. പേസും ബൗണ്‍സുമുള്ള പച്ചപ്പുള്ള പിച്ചുകളില്‍ മാത്രമല്ല ഇന്ത്യയിലെ സ്ലോ പിച്ചുകളിലും ബൗളിങില്‍ മാജിക്കല്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നുവെന്നതാണ് ബുംറയെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ പേസ് ബൗളിങ് എത്ര മാത്രം ദുര്‍ബലമാണെന്നു നമുക്കു ബോധ്യമാവും. ബുംറയുടെ ബൗളിങ് ആക്ഷന്‍ ലോകത്തിലെ ഭൂരിഭാഗം ഫാസ്റ്റ് ബൗളര്‍മാരെയും പോലെ അത്ര സിംപിളല്ല. ശരീരത്തിനു വളരെയധികം ആയാസം നല്‍കുന്ന ബുദ്ധിമുട്ടേറിയ ആക്ഷനാണ് അദ്ദേഹത്തിന്റേതെന്നു കാണാം.

JASPRIT BUMRAH

ഈ കാരണത്താല്‍ തന്നെ ബുംറയുടെ കരിയറിനു അധികം ആയുസ്സുണ്ടാവില്ലെന്നും തുടര്‍ച്ചയായി പരിക്കുകളേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും ചില മുന്‍ ഇതിഹാസങ്ങള്‍ നേരത്തേ പല തവണ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇടയ്ക്കു ചില പരിക്കുകള്‍ കാരണം ബ്രേക്കുകള്‍ ആവശ്യമായി വന്നെങ്കിലും മൂന്നു ഫോര്‍മാറ്റുകളിലും ബുംറ ടീമിനു വേണ്ടി കളി തുടരുകയാണ്.

മികച്ച ഫിറ്റ്നസാണ് ഇത്രയും ഉയര്‍ന്ന നിലവാരത്തില്‍ ബുംറയെ നിരന്തരം പെര്‍ഫോം ചെയ്യാന്‍ സഹായിക്കുന്നതെന്നു കാണാന്‍ സാധിക്കും. എന്താണ് അദ്ദേഹത്തിന്റെ മികച്ച ഈ ഫിറ്റ്‌നസിന്റെ രഹസ്യം, ഇതേക്കുറിച്ച് നമുക്കു പരിശോധിക്കാം.

ജസ്പ്രീത് ബുംറ തന്റെ വര്‍ക്കൗട്ടിനെക്കുറിച്ചും ഡയറ്റ് പ്ലാനിനെക്കുറിച്ചുമെല്ലാം ഫിറ്റ്പായിലൂടെ (Fitpaa) തുറന്നു പറഞ്ഞിരുന്നു. സ്‌ട്രെങ്ത്ത് ട്രെയിനിങ്, കാര്‍ഡിയോ, ഊര്‍ജസ്വലത നല്‍കുന്ന വ്യായാമങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിശദീകരിച്ചിരുന്നു.

സ്‌ക്വാറ്റുകള്‍, ലോഞ്ചസ്, പ്ലയോമെട്രിക് വ്യായാമങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് ബുംറയുടെ വ്യായാമ രീതി. കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനു വേണ്ടി ശരീരത്തിന്റെ താഴത്തെ ഭാഗം കരുത്തുറ്റതാക്കാനും ബൗള്‍ ചെയ്യുമ്പോള്‍ ബാലന്‍സ് ലഭിക്കുന്നതിനായി ശരീരത്തിന്റെ മുകളിലെ ഭാഗം കരുത്തുറ്റതാക്കാനുമാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്.

ഭക്ഷണ കാര്യത്തിലും വളരെയധികം ജാഗ്രത പുലര്‍ത്തുന്നയാളാണ് ബുംറ. ഉയര്‍ന്ന പ്രോട്ടീനുള്‍പ്പെട്ട മെലിഞ്ഞ മാംസങ്ങള്‍, കോംപ്ലക്സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍, വേണ്ടത്ര വെള്ളം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ഫിറ്റ്‌നസ് നിലവാരം പുലര്‍ത്തുന്നതിനു വേണ്ടി അമിതമായ എണ്ണയും മെഴുക്കും എരിവും മധുരവും കലര്‍ന്ന ഭക്ഷണങ്ങളും മദ്യവുമെല്ലാം ബുംറ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്.

JASPRIT BUMRAH

എളുപ്പമുള്ള വര്‍ക്കൗട്ട് രീതികളിലാണ് ബുംറ പിന്തുടരുന്നതെന്നു കാണാം. ശരീരത്തിന്റെ ഊര്‍ജ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഓട്ടവും, പേശികളുടെ കരുത്തിനായി വെയ്റ്റ് പ്ലെയ്റ്റ് വ്യായാമങ്ങളും ശരീരത്തിന്റെ ഓവറോള്‍ ശക്തിക്കായി ഡെഡ്‌ലിറ്റ് ദിനചര്യകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന നീന്തല്‍ പോലെയുള്ള വ്യായാമങ്ങളുമാണ് അദ്ദേഹം കൂടുതലായും ചെയ്തു വരുന്നത്.

ശരീരത്തിന്റെ മുകള്‍ ഭാഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ബൗളിങിലെ സ്ഥിരതയ്ക്കും വേണ്ടി ബെഞ്ച് പ്രസ്, പുള്‍ അപ്പുകള്‍, സ്‌ക്വാറ്റ്‌സുകള്‍, ഡെഡ്‌ലിഫ്റ്റുകള്‍ എന്നീ വ്യായാമ മുറകളാണ് ബുംറ പ്രധാനമായും ചെയ്യാറുള്ളത്. യോഗയും സ്‌ട്രെച്ചിങും ബുംറയുടെ ദിനചര്യയിലെ ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണ്.

കാല്‍മുട്ടുകള്‍, പുറംഭാഗം, തോള്‍ തുടങ്ങി പരിക്കുകളേല്‍ക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഭാഗങ്ങളെ സംരക്ഷിക്കാന്‍ ഫാസ്റ്റ് ബൗളര്‍മാരെ സംബന്ധിച്ച് ഈ കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ബുംറയുടെ ഭക്ഷണക്രമത്തിലേക്കു വരികയാണെങ്കില്‍ പ്രോട്ടീന്‍, കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍, നല്ല കൊഴുപ്പ് എന്നിവയെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധ നല്‍കാറുണ്ട്.

Story first published: Saturday, February 10, 2024, 19:43 [IST]
Other articles published on Feb 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+