മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പില്‍ മുത്തമിട്ട് രാജാക്കന്മാരായി നില്‍ക്കുകയാണ്. രോഹിത് ശര്‍മക്ക് കീഴിലിറങ്ങിയ ഇന്ത്യന്‍ ടീം ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. ഇത്തവണത്തെ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഇത്തവണ ടൂര്‍ണമെന്റിലെ താരമായത് ബുംറയാണ്. കിടിലന്‍ യോര്‍ക്കറുകളും സ്വിങ് ചെയ്യുന്ന പന്തുകളുമായി എതിരാളികളെ വിറപ്പിക്കാന്‍ ബുംറക്കായി.
15 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഒരുപോലെ തിളങ്ങുകയാണ് ബുംറ. നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം വിക്കറ്റ് വീഴ്ത്തി ടീമിന്റെ പ്രതീക്ഷക്കൊത്തുയരുന്ന ബുംറയെ ഇപ്പോള്‍ ഇന്ത്യയുടെ ബെസ്റ്റ് ബൗളറെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസറെന്ന വിശേഷണം ബുംറക്ക് ചാര്‍ത്തി നല്‍കുന്നു. എന്നാല്‍ ബുംറയെക്കാള്‍ മികച്ചവനായി മാറേണ്ട പല താരങ്ങളും ഇന്ത്യയുടെ ബൗളിങ് നിരയിലുണ്ടായിരുന്നു.
എന്നാല്‍ പല കാരണങ്ങളാല്‍ ഇവര്‍ക്കൊന്നും ബുംറയെപ്പോലെ വലിയൊരു താരപദവിയിലേക്കെത്താനായില്ല. ഇതിലൊരാളാണ് എസ് ശ്രീശാന്ത്. മലയാളി പേസറായ ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്ക് നേരിടുന്നത് കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സമയത്താണ്. പിന്നീട് ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അപ്പോഴേക്കും അദ്ദേഹത്തിന് കരിയര്‍ കൈവിട്ട് പോയിരുന്നു. ശ്രീശാന്ത് കളിച്ചിരുന്നെങ്കില്‍ ഇന്ന് ബുംറയെക്കാള്‍ മികച്ചവനായി മാറാന്‍ അദ്ദേഹത്തിനാ സാധിക്കുമായിരുന്നു.
അത്രത്തോളം പ്രതിഭാശാലിയായ ബൗളറായിരുന്നു ശ്രീശാന്ത്. ഇന്‍സ്വിങ്ങറും ഔട്ട്‌സ്വിങ്ങറും ഒരുപോലെ വഴങ്ങുന്ന ചുരുക്കം ചില പേസര്‍മാരിലൊരാളാണ് ശ്രീശാന്ത്. കൂടാതെ റിവേഴ്‌സ് സ്വിങ്ങും നന്നായി അദ്ദേഹത്തിന് വഴങ്ങിയിരുന്നു. വിദേശ മൈതാനങ്ങളില്‍ തിളങ്ങാന്‍ സവിശേഷമായ മികവ് ശ്രീശാന്തിനുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്താന്‍ ശ്രീക്കായിരുന്നു. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.

മികച്ച സ്വിങ്ങും കൈമുതലായി ഉള്ളതിനാല്‍ വലിയ റെക്കോഡുകളിലേക്ക് ഉയരാനുള്ള അവസരം ശ്രീശാന്തിനുണ്ടായിരുന്നു. എന്നാല്‍ ഒത്തുകളിച്ചുവെന്ന പേരില്‍ ശ്രീശാന്തിനെ ചിലര്‍ ഒതുക്കിയപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തേയും മികച്ച പേസറാകേണ്ട താരത്തെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്നത്തെക്കാള്‍ മികച്ച താരങ്ങളായിരുന്നു ശ്രീശാന്ത് കളിച്ചിരുന്ന സമയത്ത് എതിര്‍ ടീമുകളില്‍ ഉണ്ടായിരുന്നത്. അവരെയെല്ലാം വിറപ്പിക്കാന്‍ ശ്രീശാന്തിന് സാധിച്ചു.
എന്നാല്‍ സൂപ്പര്‍ താരമായി ശ്രീശാന്തിന്റെ വളര്‍ച്ച ചിലരെയെങ്കിലും ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് ഒതുക്കപ്പെട്ടത്. ശ്രീശാന്തിന്റെ കരിയറിലെ കണക്കുകളിലേക്ക് വരുമ്പോള്‍ 27 ടെസ്റ്റുകളാണ് കളിക്കാനായത്. 87 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി.
ഇതില്‍ നാല് തവണ നാല് വിക്കറ്റ് പ്രകടനവും മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്താന്‍ ശ്രീശാന്തിനായി. 53 ഏകദിനത്തില്‍ നിന്ന് ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 75 വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. 10 ടി20യില്‍ നിന്ന് 7 വിക്കറ്റാണ് ശ്രീശാന്തിന്റെ സമ്പാദ്യം.
ജസ്പ്രീത് ബുംറ 36 ടെസ്റ്റില്‍ നിന്ന് 159 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ 89 ഏകദിനത്തില്‍ നിന്ന് 149 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ 70 ടി20യില്‍ നിന്ന് 89 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്.
ശ്രീശാന്തിന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കണക്കിലേക്ക് വരുമ്പോള്‍ 74 മത്സരത്തില്‍ നിന്ന് 213 വിക്കറ്റും ലിസ്റ്റ് എയില്‍ 92 മത്സരത്തില്‍ നിന്ന് 124 വിക്കറ്റുമാണ് നേടിയത്. ബുംറ 64 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 251 വിക്കറ്റും 114 ലിസ്റ്റ് എ മത്സരത്തില്‍ നിന്നും 201 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.
ബുംറയെപ്പോലെ പിന്തുണ ശ്രീശാന്തിന് ലഭിക്കാതെ പോയതാണ് അദ്ദേഹത്തെ കരിയറില്‍ തളര്‍ത്തിയത്. പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ശ്രീശാന്ത് വിരമിക്കുമ്പോഴേക്കും ഇന്ത്യയുടെ ഇതിഹാസ പേസറായി മാറുമായിരുന്നുവെന്ന് തന്നെ വിലയിരുത്താം.