രോഹിത് 173 പന്തില്‍ 264; ഗാവസ്‌കര്‍ 174 പന്തില്‍ 36*!
കൊല്‍ക്കത്ത: കളിയും കാലവും ഏറെ മാറി. തീപ്പന്ത് പോലെ വരുന്ന പന്തുകളെ ഹെല്‍മറ്റ് പോലും ഇല്ലാത്ത ബാറ്റ്‌സ്മാന്‍ പ്രതിരോധിക്കേണ്ടിയിരുന്ന പണ്ടത്തെ ക്രിക്കറ്റല്ല ഇന്ന്. ഫ്രീ ഹിറ്റും ബൗണ്‍സര്‍ നിയമവും ചെറിയ ബൗണ്ടറികളും ബാറ്റ്‌സ്മാന് അനുകൂലം. പോരാത്തതിന് പന്ത് മുട്ടറ്റം പൊങ്ങാത്ത ബാറ്റിംഗ് പിച്ചുകളും. എന്നാലും താരതമ്യങ്ങള്‍ ക്രിക്കറ്റിന്റെ വീക്ക്‌നെസ്സാണ്. അതില്ലെങ്കില്‍ പിന്നെന്ത് കളി.
1975 ലെ ആദ്യത്തെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സുനില്‍ ഗാവസ്‌കര്‍ നടത്തിയ ബാറ്റിംഗിനെ കുറിച്ചാണ് പറയുന്നത്. 60 ഓവറും പുറത്താകാതെ ബാറ്റ് ചെയ്ത ഗാവസ്‌കര്‍ അന്ന് നേടിയത് 36 റണ്‍സാണ്. അടിച്ചത് ഒരേ ഒരു ബൗണ്ടറിയും. അതേ സമയം കൊല്‍ക്കത്തയില്‍ രോഹിത് ശര്‍മ നേരിട്ടത് ഗാവസ്‌കറിനെക്കാള്‍ ഒര് പന്ത് കുറവ്. നേടിയത് 264 റണ്‍സ്.
രണ്ട് ഇന്നിംഗ്‌സുകളുടെയും രസകരമായ പ്രത്യേകതകള്‍ നോക്കൂ..

രോഹിത് മാര്‍വലസ്
ലോകറെക്കോര്‍ഡുകള്‍ തകര്‍ത്ത് തരിപ്പണമാക്കിയ ഇന്നിംഗ്‌സായിരുന്നു രോഹിത് ശര്‍മയുടേത്. ഒറ്റ ഇന്നിംഗ്‌സ് കൊണ്ട് രോഹിത് സ്വന്തമാക്കിയത് അഞ്ച് ലോകറെക്കോര്‍ഡുകള്‍.

ഗാവസ്‌കറിനും റെക്കോര്‍ഡ്
60 ഓവര്‍ ബാറ്റ് ചെയ്ത് ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോര്‍ഡാണ് ഗാവസ്‌കറിന് സ്വന്തമായുള്ളത്. 174 പന്തില്‍ 36 റണ്‍സ്...

ബൗണ്ടറിപ്പെരുമഴ ഒരു വശത്ത്
33 ബൗണ്ടറികളാണ് രോഹിത് ശര്‍മ അടിച്ചുകൂട്ടിയത്. ഇതൊര് ലോകറെക്കോര്‍ഡാണ്. ഗാവസ്‌കര്‍ അടിച്ചത് എത്ര ബൗണ്ടറിയെന്നോ.. കാണൂ.

ഒരെണ്ണം, ഒരേയൊരെണ്ണം
174 പന്തുകള്‍ നേരിട്ട ഗാവസ്‌കര്‍ അടിച്ചത് ഒരേ ഒരു ബൗണ്ടറിയാണ്.

ഔട്ടാകാന്‍ പോലും പറ്റാതെ
വേണമെന്ന് കരുതിയിട്ട് പോലും തനിക്ക് ഔട്ടാകാന്‍ പറ്റിയില്ല എന്നാണ് ഒച്ചിഴയും ഇന്നിംഗ്‌സിനെ പറ്റി ഗാവസ്‌കര്‍ പിന്നീട് പറഞ്ഞത്.

50 ഓവറും കൂടി കളിക്കാം
വേണമെങ്കില്‍ ഇനിയൊര് 50 ഓവര്‍ കൂടി കളിക്കാന്‍ തയ്യാറാണ് എന്നാണ് രോഹിത് കളിക്ക് ശേഷം പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications