For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യിലെ ബെസ്റ്റ് 5- തിരഞ്ഞെടുത്ത് ബ്രാവോ... ഇന്ത്യയുടെ രണ്ടു പേര്‍, ഹിറ്റ്മാന്‍ ഇല്ല!

ഹര്‍ഷ ഭോഗലെയുമായുള്ള ലൈവിലാണ് ബ്രാവോ കേമന്‍മാരെ ചൂണ്ടിക്കാട്ടിയത്

bravo

കിങ്‌സ്റ്റണ്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ. ക്രിക്ക് ബസുമായുള്ള ലൈവില്‍ പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായി സംസാരിക്കവെയാണ് തനിക്കു പ്രിയപ്പെട്ട, കുട്ടി ക്രിക്കറ്റിലെ വലിയ താരങ്ങളെ ബ്രാവോ തിരഞ്ഞെടുത്തത്.

മികച്ച ടി20 താരങ്ങളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഓപ്ഷനുകളും ബ്രാവോയ്ക്കു ഭോഗ്‌ലെ നല്‍കിയിരുന്നു. മികച്ച അഞ്ചു കളിക്കാരില്‍ രണ്ടു പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരുടെ ഓരോ താരങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം രോഹിത് ശര്‍മ എന്നിവര്‍ ബ്രാവോയുടെ ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടു.

വാര്‍ണര്‍, സെവാഗ് ഇല്ല

മാത്യു ഹെയ്ഡന്‍, ഡേവിഡ് വാര്‍ണര്‍, വീരേന്ദര്‍ സെവാഗ്, ബ്രെന്‍ഡന്‍ മക്കുല്ലം, ക്രിസ് ഗെയ്ല്‍, ഡ്വയ്ന്‍ സ്മിത്ത് എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാനാണ് ഭോഗ്‌ലെ ആദ്യം ബ്രാവോയോട് ആവശ്യപ്പെട്ടത്. രണ്ടടാമതൊന്ന് ആലോചിക്കാതെ തന്നെ നാട്ടുകാരനായ ഗെയ്‌ലിനെ ബ്രാവോ തിരഞ്ഞെടുക്കുകയായിരുന്നു.
യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ഗെയ്ല്‍ ടി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ആദ്യ താരം കൂടിയാണ്. ഐപിഎല്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചൈസി ലീഗിലെ അവിഭാജ്യഘടകമാണ് ഗെയ്ല്‍.

മികച്ച ടി20 ഓപ്പണര്‍

രണ്ടാം റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സന്‍, ഇന്ത്യയുടെ കെഎല്‍ രാഹുല്‍, ഗൗതം ഗംഭീര്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ഓസ്‌ട്രേലിയയുടെ ക്രിസ് ലിന്‍ ഇവരില്‍ നിന്നും ആരെ മികച്ച ടി20 ഓപ്പണറായി തിരഞ്ഞെടുക്കുമെന്നതായിരുന്നു ബ്രാവോടെ ചോദ്യം.
ഓസീസിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സഹതാരവുായ വാട്‌സനെയാണ് ബ്രാവോ തിരഞ്ഞെടുത്തത്. കുറച്ചു വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്നില്ലെങ്കിലും ബിഗ് മാച്ച് പ്ലെയറെന്നാണ് വാട്‌സന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അഗ്രസീവ് ബാറ്റ്‌സ്മാന്‍

അടുത്ത റൗണ്ടില്‍ അഗ്രസീവായ ടി20 ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കാനാണ് ബ്രാവോയോട് ഭോഗ്‌ലെ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, യുവരാജ് സിങ്, റിഷഭ് പന്ത്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്, ഓസ്‌ട്രേലിയയുടെ മൈക്കല്‍ ഹസ്സി എന്നിവരായിരുന്നു ഓപ്ഷനുകള്‍. ഇവരില്‍ നിന്നും ഡിവില്ലിയേഴ്‌സിനെ ബ്രാവോ ഏറ്റവും അഗ്രസീവായ ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം എബിഡി ഇപ്പോഴും ആരാധകരെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മികച്ച ഫിനിഷര്‍

മികച്ച ഫിനിഷര്‍ ആരെന്ന ഭോഗ്‌ലെയുടെ ചോദ്യത്തിനു മറുപടി നല്‍കാന്‍ ബ്രാവോയ്ക്കു അധികം സമയം വേണ്ടിവന്നില്ല. തന്റെ അടുത്ത കൂട്ടുകാരനും ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനുമായ എംഎസ് ധോണിയാണ് തന്റെ ഫേവറിറ്റെന്നു ബ്രാവോ പറഞ്ഞു.
ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരായിരുന്നു ധോണിയെക്കുടാതെ ഭോഗ്‌ലെയുടെ ഓപ്ഷനിലുണ്ടായിരുന്നത്.

കോലി നേരിട്ടെത്തി

ഓപ്ഷനുകള്‍ നല്‍കാതെ നേരിട്ടാണ് വിരാട് കോലിയെ ബ്രാവോ മികച്ച അഞ്ചാമത്തെ ടി20 താരമായി തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര ടി20യില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം കൂടിയാണ് കോലി. 2794 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഐപിഎല്ലിലെയും റണ്‍വേട്ടയില്‍ തലപ്പത്ത് കോലി തന്നെയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകന്‍ കൂടിയായ കോലി 5412 റണ്‍സ് നേടിയിട്ടുണ്ട്.

Story first published: Monday, June 1, 2020, 11:16 [IST]
Other articles published on Jun 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+