For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിന്റെ തുറുപ്പുച്ചീട്ട് — രൂപം കണ്ടിട്ട് 'കൊച്ചാക്കല്ലേ', ഇന്ത്യയ്ക്ക് പണികിട്ടും

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മൂന്നു ട്വന്റി-20 മത്സരങ്ങള്‍. മൂന്നു ഏകദിനം മത്സരങ്ങള്‍. രണ്ടു ടെസ്റ്റ് മത്സരങ്ങള്‍. വിന്‍ഡീസ് പര്യടനത്തിലെ ആദ്യ കടമ്പ - ട്വന്റി-20 പരമ്പര കോലിപ്പട അനായാസം കൈക്കലാക്കി. ആദ്യ ഏകദിനം മഴയെടുത്ത സാഹചര്യത്തില്‍ പരമ്പരയില്‍ ഇനി രണ്ടു ഏകദിന മത്സരങ്ങള്‍ കൂടിയേയുള്ളൂ കളിക്കാന്‍.

മുന്നൂറാം ഏകദിനം

മുന്നൂറാം ഏകദിനം

മുന്നൂറാം ഏകദിനം പൂര്‍ത്തിയാക്കുന്ന ഗെയ്‌ലിന് ഗംഭീര യാത്രയയപ്പ് നല്‍കാനാണ് വിന്‍ഡീസിന്റെ പുറപ്പാട്. വെസ്റ്റ് ഇന്‍ഡീസിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഒരു താരം മുന്നൂറ് ഏകദിനങ്ങള്‍ കളിക്കുന്നത്. ഈ അവസരത്തില്‍ കളി ജയിച്ച് ചരിത്ര നിമിഷം ധന്യമാക്കാന്‍ കരീബിയന്‍ താരങ്ങള്‍ ആഗ്രഹിക്കുന്നു. മറുഭാഗത്ത് ലോകകപ്പിലെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യയ്ക്കും ജയം അനിവാര്യം.

ടെസ്റ്റ് പരമ്പര

ടെസ്റ്റ് പരമ്പര

ഏകദിന പരമ്പര കഴിഞ്ഞാലാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നിശ്ചയിച്ചിരിക്കുന്ന രണ്ടു ടെസ്റ്റും ഇരു ടീമുകള്‍ക്കും നിര്‍ണായകം. ഓഗസ്റ്റ് 22 -ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിമൂന്നംഗ സംഘത്തെ വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

റഖീം കോൺവാൾ

റഖീം കോൺവാൾ

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന 26 വയസ്സുകാരന്‍ റഖീം കോണ്‍വാളാകുമോ ടെസ്റ്റില്‍ വിന്‍ഡീസിന്റെ തുറുപ്പുച്ചീട്ട്? താരത്തെ കണ്ടിട്ട് ഇന്ത്യന്‍ ആരാധകര്‍ക്ക് സംശയമുണ്ട്.

ഒരുപക്ഷെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഭാരം കൂടിയ താരമായേക്കും കോണ്‍വാള്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയക്കായി കളിച്ചിരുന്ന വാര്‍വിക്ക് ആംസ്‌ട്രോങ്ങാണ് നിലവില്‍ ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ള ഏറ്റവും ഭാരമേറിയ താരം. ഈ റെക്കോര്‍ഡ് കോണ്‍വാള്‍ പൊളിച്ചെഴുതുമെന്നാണ് സൂചന.

ആജാനബാഹു

ആജാനബാഹു

140 കിലോയുണ്ട് ഈ വിന്‍ഡീസ് താരത്തിന്. ആംസ്‌ട്രോങ് കുറിച്ചിരുന്നതാകട്ടെ 133 കിലോയും. വലിയ രൂപത്തിനൊപ്പം ആറടി ആറിഞ്ച് ഉയരവുമുള്ളതുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ആജാനബാഹുവായി മാറും റഖീം കോണ്‍വാള്‍.

കഴിഞ്ഞമാസം ഇന്ത്യ എയും വെസ്റ്റ് ഇന്‍ഡീസും എയും തമ്മില്‍ നടന്ന അനൗദ്യോഗിക ഏകദിന മത്സരങ്ങളില്‍ കോണ്‍വാളായിരുന്നു മുഖ്യാകര്‍ഷണം. ഫീല്‍ഡില്‍ ഇന്ത്യന്‍ താരങ്ങളിലും പലരും ഈ വിന്‍ഡീസ് താരത്തെ കണ്ടു 'വാ പൊളിക്കുക'യുണ്ടായി.

ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: വിടവാങ്ങല്‍ 'കളറാക്കാന്‍' ക്രിസ് ഗെയ്ല്‍, കോലിക്ക് ആശങ്കയില്ല

കളിയാക്കി ചഹാർ

കളിയാക്കി ചഹാർ

മത്സരത്തിനിടെ ഇന്ത്യന്‍ താരം ദീപക് ചഹാര്‍ താരത്തെ കളിയാക്കിയ സംഭവത്തിനും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യരായി. ബാറ്റു ചെയ്യാന്‍ ഊഴമെത്തിയപ്പോള്‍ ഗ്രൗണ്ടിലിറങ്ങിയ കോണ്‍വാളിന് നേരെ, അതേ നടത്തം അനുകരിച്ച് നടന്നു നീങ്ങുകയായിരുന്നു ചഹാര്‍.

പക്ഷെ ഇതൊന്നും കോണ്‍വാളിനെ ലവലേശം അലട്ടിയില്ല. കോണ്‍വാളും നടന്നു ചഹാറിന് നേരെ. ഒടുവില്‍ അവസാനനിമിഷം വെട്ടിച്ചുമാറാന്‍ തോന്നിയതുകൊണ്ട് ദീപക് ചഹാര്‍ കൂട്ടിയിടിയില്‍ നിന്നും 'രക്ഷപ്പെട്ടു'. ഇപ്പോള്‍ ഇതേ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

ടെസ്റ്റ് പരമ്പര; ഇന്ത്യക്കെതിരേ വിന്‍ഡീസ് റെഡി... ഗെയ്‌ലിന്റെ ആഗ്രഹം നടന്നില്ല, പടിക്ക് പുറത്ത്

കളത്തിൽ പുലി

കളത്തിൽ പുലി

വലിയ രൂപമുണ്ടെങ്കിലും കളത്തില്‍ പുലിയാണ് കോണ്‍വാള്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും വിനാശകാരിയായ ഓള്‍ റൗണ്ടര്‍. അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ കോണ്‍വാള്‍ പതിവായി കാഴ്ച്ചവെക്കാറുണ്ട്. വാലറ്റത്ത് ബാറ്റുകൊണ്ട് രക്ഷിക്കണമെന്ന സ്ഥിതിവന്നാല്‍ അതിനും മുതിരും താരം.

മിന്നല്‍ മാലിക്ക്... എന്തൊരടി, ചില്ലുകള്‍ തകര്‍ത്ത് സിക്‌സറുകള്‍, വീഡിയോ

എഴുതിത്തള്ളരുത്

എഴുതിത്തള്ളരുത്

അക്രമണോത്സുകമായ സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തി സ്‌കോര്‍ ചെയ്യാനാണ് കോണ്‍വാളിനും താത്പര്യം. ഈ അവസരത്തില്‍ കോണ്‍വാളിനെ എഴുതിത്തള്ളുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല.

ചിത്രങ്ങൾക്ക് കടപ്പാട്: 1, 2

Story first published: Sunday, August 11, 2019, 11:14 [IST]
Other articles published on Aug 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+