മിന്നല്‍ മാലിക്ക്... എന്തൊരടി, ചില്ലുകള്‍ തകര്‍ത്ത് സിക്‌സറുകള്‍, വീഡിയോ
ഒന്‍ടാരിയോ: അന്താരാഷ്ട്ര ടി20യില്‍ തനിക്ക് ഇനിയും ബാല്യമുണ്ടെന്ന് തെളിയിച്ചു കൊണ്ട് പാകിസ്താന്റെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്കിന്റെ വെടിക്കെട്ട് പ്രകടനം. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ചാംപ്യന്‍ഷിപ്പിലാണ് മാലിക്ക് മിന്നല്‍ ബാറ്റിങുമായി ആരാധകരെ ഞെട്ടിച്ചത്.
കഴിഞ്ഞ ലോകകപ്പോടെ ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ടി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നു. പാക് ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ തനിക്കു യോഗ്യതയുണ്ടെന്ന് ഗ്ലോബല്‍ ടി20യിലെ പ്രകടനത്തിലൂടെ മാലിക്ക് തെളിയിക്കുകയും ചെയ്തു.

ടീമിനെ ഫൈനലിലെത്തിച്ചു
ക്വാളിഫയര്‍ വണ്ണില്‍ ബ്രാംപ്റ്റണ്‍ വോള്‍ഫ്‌സിനെതിരേ വാന്‍കൂവര്‍ നൈറ്റ്‌സിനു വേണ്ടിയാണ് മാലിക്ക് കത്തിക്കയറിയത്. 26 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 46 റണ്‍സും അടിച്ചെടുത്തു. മാലിക്കിന്റെ പ്രകടനത്തിന്റെ കരുത്തില്‍ വാന്‍കൂവര്‍ നൈറ്റ്‌സ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തു.

ചില്ലുകള്‍ തകര്‍ത്ത സിക്‌സറുകള്‍
മൂന്നു സിക്‌സറുകളാണ മാലിക്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഇവയില്‍ രണ്ടും സ്റ്റാന്‍ഡ്‌സിലെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. എതിര്‍ ടീം ഫീല്‍ഡര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയാണ് പന്ത് ചില്ലുകളില്‍ ചെന്നു പതിച്ചത്. ചില്ലുകള്‍ ഉടയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.
വീഡിയോ കാണാം
കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 മല്‍സരത്തില്‍ വാന്‍കൂവര്‍ നൈറ്റ്‌സ് താരം ഷുഐബ് മാലിക്കിന്റെ സിക്‌സറുകള്‍ പതിച്ച് ചില്ലുകള്‍ തകരുന്നതിന്റെ വീഡിയോ കാണാം
വമ്പന്‍ ജയം
മല്‍സരത്തില്‍ മഴനിയമ പ്രകാരം 77 റണ്‍സിന്റെ വമ്പന്‍ ജയമാണ് വാന്‍കൂവര്‍ ആഘോഷിച്ചത്. മഴയെ തുടര്‍ന്ന് 16 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വാന്‍കൂവര്‍ നാലു വിക്കറ്റിന് 170 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മാലിക്കിനെക്കൂടാതെ 21 പന്തില്‍ 43 റണ്‍സെടുത്ത വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലും ടീമിനായി മിന്നി. മറുപടിയില്‍ 13.4 ഓവറില്‍ 103ന് ബ്രാംപ്റ്റണ്‍ പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications