Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് പരമ്പര; ഇന്ത്യക്കെതിരേ വിന്‍ഡീസ് റെഡി... ഗെയ്‌ലിന്റെ ആഗ്രഹം നടന്നില്ല, പടിക്ക് പുറത്ത്

കിങ്‌സ്റ്റണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 13 അംഗ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളുടെ പരമ്പര പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ്. ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയാണ് ടെസ്റ്റ് സംഘത്തെ വിന്‍ഡീസ് തിരഞ്ഞെടുത്തത്. 26 കാരനായ സ്പിന്‍ ഓള്‍റൗണ്ടര്‍ റഖീം കോണ്‍വാളാണ് ടീമിലെ ഏക പുതുമുഖം.

മികച്ച പ്രകടനം

മികച്ച പ്രകടനം

വിന്‍ഡീസ് എ ടീമിനായും വിന്‍ഡീസ് ചാംപ്യന്‍ഷിപ്പില്‍ ലീവാര്‍ഡ് ഐലന്റ് ഹറിക്കെയ്ന്‍സിനായും നടത്തിയ മികച്ച പ്രകടനമാണ് കോണ്‍വാളിന് ദേശീയ ടീമിന് വഴി തുറന്നത്. 55 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 23.90 ശരാശരിയില്‍ 260 വിക്കറ്റുകള്‍ താരം കൊയ്തിട്ടുണ്ട്. ബാറ്റിങിലും കോണ്‍വാള്‍ മോശമാക്കിയില്ല. 13 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും കോള്‍വാള്‍ നേടിയിട്ടുണ്ട്.

മാച്ച് വിന്നര്‍

മാച്ച് വിന്നര്‍

ദീര്‍ഘകാലമായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍വാള്‍ മാച്ച് വിന്നര്‍ കൂടിയാണെന്നും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചതോടെ താരം നേടിയിരിക്കുന്നതെന്നും വിന്‍ഡീസ് ടീമിന്റെ ഇടക്കാല സെലക്ഷന്‍ കമ്മിറ്റി മേധാവിയായ റോബര്‍ട്ട് ഹെയ്ന്‍സ് വ്യക്തമാക്കി.
ബൗളിങില്‍ കൂടുതല്‍ ആക്രമണോത്സുകത നല്‍കാന്‍ കോണ്‍വാളിനു കഴിയും. പന്ത് നന്നായി ടേണ്‍ ചെയ്യിക്കാനും അധിക ബൗണ്‍സ് നേടാനും താരതത്തിന് മിടുക്കുണ്ട്. കൂടാതെ ബാറ്റിങില്‍ ടീമിന് കൂടുതല്‍ ആഴം നല്‍കാനും കോണ്‍വാളിന്റെ സാന്നിധ്യം സഹായിക്കും. പരമ്പരയില്‍ ടീമിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ താരത്തിനാവുമെന്നും ഹെയ്ന്‍സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗെയ്ലിന്‍റെ ആഗ്രഹം നടന്നില്ല

ഗെയ്ലിന്‍റെ ആഗ്രഹം നടന്നില്ല

ഗെയ്‌ലിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയത് അപ്രതീക്ഷിതമായിരുന്നു. ഇന്ത്യക്കെതിരേ ഈ പരമ്പരയിലെ ഒരു ടെസ്റ്റെങ്കിലും കളിച്ച് വിരമിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഗെയ്‌ലിന്റെ ഈ ആഗ്രഹം സെലക്ഷന്‍ കമ്മിറ്റി കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

വിന്‍ഡീസ് ടെസ്റ്റ് ടീം

ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ഡാരെന്‍ ബ്രാവോ, ഷമറ ബ്രൂക്‌സ്, ജോണ്‍ കാംബെല്‍, റോസ്റ്റണ്‍ ചേസ്, റഖീം കോണ്‍വാള്‍, ഷെന്‍ ഡോര്‍വിച്ച്, ഷാനോണ്‍ ഗബ്രിയേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷെയ് ഹോപ്പ്, കീമോ പോള്‍, കെമര്‍ റോച്ച്.

Story first published: Saturday, August 10, 2019, 11:46 [IST]
Other articles published on Aug 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+