വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹോള്‍ഡിങ്, മാര്‍ഷല്‍... ഇതിഹാസങ്ങള്‍ക്കൊപ്പം ബുംറയും!! അത്രയ്ക്കും സാമ്യം, വന്‍ പ്രശംസ

ആദ്യ ടെസ്റ്റില്‍ ബുംറ മിന്നുന്ന പ്രകടനം നടത്തിയിരുന്നു

West Indies Legends Praises Indian Pacers Jaspirt Bumrah | Oneindia Malayalam

ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റിന്റെ രണ്ടാമിന്നിങ്‌സില്‍ മാസ്മരിത ബൗളിങ് കാഴ്ചവച്ച ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു അഭിനന്ദന പ്രവാഹമാണ്. വിന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരങ്ങള്‍ തന്നെയാണ് ബുംറയെ വാനോളം പ്രശംസിക്കുന്നത്.

ആഷസ് ഹീറോയിസം... ക്രീസിലിറങ്ങും മുമ്പ് സ്റ്റോക്‌സ് പറഞ്ഞതെന്ത്? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍ ആഷസ് ഹീറോയിസം... ക്രീസിലിറങ്ങും മുമ്പ് സ്റ്റോക്‌സ് പറഞ്ഞതെന്ത്? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

419 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനെ വെറും 100 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചത് ബുംറയായിരുന്നു. എട്ടോവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് പേസര്‍ കൊയ്തത്.

ബൗളിങ് ഇതിനേക്കാള്‍ മെച്ചപ്പെടുത്താനില്ല

ബൗളിങ് ഇതിനേക്കാള്‍ മെച്ചപ്പെടുത്താനില്ല

രണ്ടാമിന്നിങ്‌സില്‍ ബുംറയെ ബൗളിങിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് മുന്‍ വിന്‍ഡീസ് പേസര്‍ ആന്‍ഡി റോബര്‍ട്ട്‌സിനുള്ളത്. എന്തൊരു കൃത്യതയായിരുന്നു ബുംറയുടെ ബൗളിങിന്. അതിനേക്കാള്‍ നല്ല ലെങ്തില്‍ ബൗള്‍ ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. ബുംറ വളരെ മികച്ച താരമാണ്. ബാറ്റ്‌സ്മാനെ കുഴക്കുന്നതിനായി കൃത്യമായ ഏരിയകളില്‍ തന്നെയാണ് ബുംറ ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ഇത്തരത്തിലുള്ള ബൗളിങിനെതിരേ ബാറ്റ്‌സ്മാന് കാര്യമായൊന്നും ചെയ്യാനില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും റോബര്‍ട്ട്‌സ് ചൂണ്ടിക്കാട്ടി.

ഹോള്‍ഡിങിനെപ്പോലെ

ഹോള്‍ഡിങിനെപ്പോലെ

വളരെ 'പൈശാചികം' തന്നെയായിരുന്നു ബുംറയുടെ ബൗളിങെന്ന് റോബര്‍ട്ട്‌സ് തമാശയായി പറഞ്ഞു. വിന്‍ഡീസ് താരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിര്‍ഭാഗ്യകരമെന്നേ പറയാന്‍ കഴിയൂ. താന്‍കളിച്ചിരുന്ന കാലഘട്ടത്തില്‍ മൈക്കല്‍ ഹോള്‍ഡിങ് ബൗള്‍ ചെയ്തിരുന്നതാണ് ബുംറയുടെ പ്രകടനം കണ്ടപ്പോള്‍ ഓര്‍മ വന്നത്്. പിന്നീട് മാല്‍ക്കം മാര്‍ഷലും ഇതേ തരത്തില്‍ തന്നെയായിരുന്നു പന്തെറിഞ്ഞിരുന്നത്്. വളരെ മികച്ച പന്തായിരുന്നു അവ. ഏതു മികച്ച ബാറ്റ്‌സ്മാനും ഔട്ടാവുമെന്നും റോബര്‍ട്ട്‌സ് തന്റെ കോളത്തില്‍ എഴുതി.

സുവര്‍ണ കാലത്തെ ഓര്‍മ വന്നെന്നു ആംബ്രോസ്

സുവര്‍ണ കാലത്തെ ഓര്‍മ വന്നെന്നു ആംബ്രോസ്

ബുംറയുടെ ബൗളിങ് പ്രകടനം കണ്ടപ്പോള്‍ തങ്ങളുടെ സുവര്‍ണ കാലത്തെ ബൗളിങ് നിരയെയാണ് ഓര്‍മ വന്നതെന്നു വിന്‍ഡീസിന്റെ മുന്‍ പേസ് ഇതിഹാസം കേട്‌ലി ആംബ്രോസ് പറഞ്ഞു. പേസും ആക്രമണോത്സുകതയം കണിശതയുമെല്ലാം ബുംറയുടെ ബൗളിങില്‍ കാണാമായിരുന്നു. എതിര്‍ ബാറ്റ്‌സ്മാനെ അദ്ദേഹം പുറത്താക്കിയ അതേ രീതിയില്‍ തന്നെയാണ് തങ്ങളും അന്നു വിക്കറ്റെടുത്തിരുന്നത്. തങ്ങളിലൊരാളെ പോലെയാണ് ബുംറയെ കണ്ടപ്പോള്‍ തോന്നിയത്. കംപ്ലീറ്റ് ബൗളറെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ബുംറയെന്നും ആംബ്രോസ് വിശദമാക്കി.

റെക്കോര്‍ഡുകള്‍ തകര്‍ത്തു

റെക്കോര്‍ഡുകള്‍ തകര്‍ത്തു

വിന്‍ഡീസിനെതിരായ ടെസ്റ്റിലെ മാസ്മരിക സ്‌പെല്ലോടെ പല റെക്കോര്‍ഡുകളും ബുംറയ്ക്കു മുന്നില്‍ വഴിമാറിയിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച അഞ്ചു വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡ് ഇതോടെ ബുംറ തന്റെ പേരിലാക്കി. ഇത്രയും മികച്ച ഇക്കോണമി റേറ്റില്‍ മറ്റൊരു ഇന്ത്യന്‍ ബൗളറും അഞ്ചു വിക്കറ്റുകളെടുത്തിട്ടില്ല.

Story first published: Tuesday, August 27, 2019, 13:27 [IST]
Other articles published on Aug 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X