Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോക ടി20: സെമി ലൈനപ്പ് തയ്യാര്‍... ഇന്ത്യക്ക് ഇംഗ്ലണ്ട്, വിന്‍ഡീസിന് ഓസീസ്

കീരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ | Oneindia Malayalam
1

സെന്റ് ലൂസിയ: ഐസിസി വനിതാ ലോക ടി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. അവസാന ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ നിലവിലെ ലോകചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് നാലു വിക്കറ്റിന് ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക 30 റണ്‍സിനു ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി. വിന്‍ഡീസും ഇംഗ്ലണ്ടും നേരത്തേ തന്നെ സെമി ഫൈനലില്‍ കടന്നതിനാല്‍ ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്തുകയെന്ന ലക്ഷ്യം മാത്രമേ അവസാന മല്‍സരത്തിനുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ വിന്‍ഡീസ് ഓസ്‌ട്രേലിയയുമായും രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.

വിന്‍ഡീസിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി നേടാനായില്ല. വാലറ്റത്ത് 35 റണ്‍സെടുത്ത സോഫിയ ഡെങ്ക്‌ലി ബ്രൗണാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. മറുപടിയില്‍ ദിയാന്‍ഡ്ര ഡോട്ടിന്റെയും (46) ഷെമെയ്ന്‍ കാംബെല്ലെയുടെയും (45) ഇന്നിങ്‌സുകള്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിന് വിന്‍ഡീസിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

അതേസമയം, നേരത്തേ തന്നെ പുറത്തായ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ജയത്തോടെ മടങ്ങുകയെന്ന ലക്ഷ്യത്തോടയാണ് ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മുഖാമുഖം വന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഒമ്പതു വിക്കറ്റിന് 109 റണ്‍സിലൊതുക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞു. എന്നാല്‍ ഇതേ നാണയത്തില്‍ ദക്ഷിണാഫ്രിക്കയും തിരിച്ചടിച്ചതോടെ ബംഗ്ലാ ബാറ്റിങ് നിര പതറി. 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 79 റണ്‍സ് നേടാനേ ബംഗ്ലാദേശിനായുള്ളൂ.

Story first published: Monday, November 19, 2018, 10:43 [IST]
Other articles published on Nov 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+