Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാനെ തീര്‍ത്ത് വിന്‍ഡീസ്... വമ്പന്‍ ജയം, ഇന്ത്യക്കു മുന്നറിയിപ്പ്

ലഖ്‌നൗ: ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായിലുള്ള അവസാന മല്‍സരത്തില്‍ വമ്പന്‍ ജയവുമായി വെസ്റ്റ് ഇന്‍ഡീസിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്താനെതിരേ ലഖ്‌നൗവില്‍ നടന്ന ഏക ടെസ്റ്റില്‍ തകര്‍പ്പന്‍ ജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. വെറും മൂന്നു ദിവസം കൊണ്ട് ഒമ്പത് വിക്കറ്റിനു അഫ്ഗാനെ കരീബിയന്‍ പട കശാപ്പ് ചെയ്യുകയായിരുന്നു.

windies

രണ്ടാമിന്നിങ്‌സില്‍ വെറും 31 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 6.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കൈവരിക്കുകയായിരുന്നു. ബൗളിങ് മികവിലാണ് വിന്‍ഡീസ് അഫ്ഗാനെ തീര്‍ത്തത്. രണ്ടിന്നിങ്‌സുകളിലും അവരെ 200 കടക്കാന്‍ വിന്‍ഡീസ് അനുവദിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഒന്നാമിന്നിങ്‌സില്‍ 187ന് പുറത്തായി. ഏഴു വിക്കറ്റെടുത്ത സ്പിന്നര്‍ റഖീം കോണ്‍വാളാണ് അഫ്ാദാന്റെ അന്തകനായത്. മറുപടി ബാറ്റിങില്‍ വിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 277 റണ്‍സെടുത്തു. ഷമറ ബ്രൂക്‌സിന്റെ (111) സെഞ്ച്വറിയും ജോണ്‍ കാംബെലിന്റെ (55) ഫിഫ്റ്റിയും വിന്‍ഡീസിന് കരുത്തായി.

രണ്ടാമിന്നിങ്‌സിലും വിന്‍ഡീസിന്റെ ബൗളിങിനു മുന്നില്‍ അഫ്ഗാനു പിടിച്ചുനില്‍ക്കാനായില്ല. വെറും 120ന് അവര്‍ കൂടാരം കയറി. ആ്യ ഇന്നിങ്‌സിലെ ഹീറോ കോണ്‍വാള്‍ മൂന്നു വിക്കറ്റുമായി ഇത്തവണയും തിളങ്ങി. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ് എന്നിവരും മൂന്നു വിക്കറ്റ് വീതം നേടി. രണ്ടിന്ന്ിങ്‌സുകളിലായി 10 വിക്കറ്റ് നേടിയ കോണ്‍വാളാണ് മാന്‍ ഓഫ് ദി മാച്ച്.

ഡിസംബര്‍ ആറിനാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള നിശ്ചിത ഓവര്‍ പരമ്പരയ്ക്കു തുടക്കമാവുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമുള്‍പ്പെട്ടതാണ് പരമ്പര. ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ് നയിക്കുന്നത്.

Story first published: Friday, November 29, 2019, 13:28 [IST]
Other articles published on Nov 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+