Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോക ടി20: സെമി ഫൈനലിസ്റ്റുകളായി... വിന്‍ഡീസിനൊപ്പം ഇംഗ്ലണ്ടും അവസാന നാലില്‍

സെന്റ് ലൂസിയ: വനിതാ ലോക ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനും മിന്നുന്ന ജയം. ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ കശാപ്പ് ചെയ്യുകയായിരുന്നു. ഇതേ ഗ്രൂപ്പില്‍ തന്നെ വിന്‍ഡീസ് 83 റണ്‍സിന് ശ്രീലങ്കയെയും തകര്‍ത്തുവിട്ടു. ഇതോടെ സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയെന്ന് തീരുമാനമാവുകയും ചെയ്തു. ഗ്രൂപ്പ് എയില്‍ നിന്നും വിന്‍ഡീസും ഇംഗ്ലണ്ടും ബിയില്‍ നിന്നും ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തത്. അവസാന ഗ്രൂപ്പ് മല്‍സരം കഴിഞ്ഞാല്‍ മാത്രമേ സെമി ലൈനപ്പ് വ്യക്തമാവുകയുള്ളൂ.

1

അന്യ ഷ്‌റബ്‌സോളിന്റെ ഹാട്രിക്കിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച ജയം സ്വന്തമാക്കിയത്. മഴയെ തുടര്‍ന്നു ലങ്കയ്‌ക്കെതിരായ മല്‍സരം ഉപേക്ഷിക്കപ്പെട്ടിരുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ടിനു ജയം അനിവാര്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 19.3 ഓവറില്‍ വെറും 85 റണ്‍സില്‍ ഇംഗ്ലണ്ട് എറിഞ്ഞിടുകയായിരുന്നു. മറുപടിയില്‍ 14.1 ഓവറില്‍ മൂന്നു വിക്കറ്റിന് ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ലങ്കയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ചു വിക്കറ്റിന് 187 റണ്‍സ് അടിച്ചെടുത്തു. 62 റണ്‍സെടുത്ത ഓപ്പണര്‍ ഹെയ്‌ലി മാത്യൂസാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. ദിയാന്‍ഡ്ര ഡോട്ടിന്‍ 49 റണ്‍സെടുത്തു. മറുപടിയില്‍ വിന്‍ഡീസ് ബൗളിങില്‍ ലങ്ക കൂപ്പുകുത്തി. 17.4 ഓവറില്‍ 104 റണ്‍സിന് ലങ്ക പുറത്തായി. ബാറ്റിങില്‍ കസറിയ ഹെയ്‌ലി മാത്യൂസ് മൂന്നു വിക്കറ്റുമായി ബൗളിങിലും താരമായി.

Story first published: Saturday, November 17, 2018, 12:30 [IST]
Other articles published on Nov 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+