Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്യം അനായാസ ജയം, ഇന്ത്യ- അഫ്ഗാന്‍ മല്‍സരം മഴയെടുക്കുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ...

ലക്ഷ്യം അനായാസ ജയം, ഇന്ത്യ- അഫ്ഗാന്‍ മല്‍സരം മഴയെടുക്കുമോ?

സതാംപ്റ്റണ്‍: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇത്തവണ കളിച്ചതില്‍ വച്ച് ഏറ്റവും എളുപ്പമുള്ള മല്‍സരമാണ് ശനിയാഴ്ച സതാംപ്റ്റനില്‍ നടക്കാനിരിക്കുന്നത്. കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. അനായാസ ജയത്തോടെ ടൂര്‍ണമെന്റിലെ തങ്ങളുടെ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാവും വിരാട് കോലിയും സംഘവും ഇറങ്ങുക.

എന്നാല്‍ കാലാവസ്ഥ മല്‍സരത്തിനു വില്ലനാവുമോയെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. കാരണം ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. പാകിസ്താനുമായുള്ള കഴിഞ്ഞ കളി മഴ കാരണം കുറച്ചു തടസ്സപ്പെടുകയും ചെയ്തിരുന്നു.

കാലാവസ്ഥാ പ്രവചനം

കാലാവസ്ഥാ പ്രവചനം

ഇന്ത്യ- അഫ്ഗാന്‍ മല്‍സരം കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു ആശ്വാസം നല്‍കുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കളിയുടെ ഒരു ഘട്ടത്തിലും രസംകൊല്ലിയായി മഴയുണ്ടാവില്ലെന്നാണ് കാലവസ്ഥാ വിഭാഗം പറയുന്നത്.
ബ്രിട്ടീഷ് സമയം ഉച്ചയ്ക്കു 12 മണി വരെ തെളിഞ്ഞ കാലവാസ്ഥ തന്നെയായിരിക്കും. ഇടയ്ക്കു മാനം മേഘാവൃതമാവുമെങ്കിലും മഴ പെയ്യാന്‍ സാധ്യതയില്ല. 13 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും മല്‍സരം നടക്കുന്ന സതാംപ്റ്റനിലെ താപനില.

നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു

നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു

ഈ ലോകകപ്പില്‍ മഴയെത്തുടര്‍ന്ന് ഇതിനകം നാലു മല്‍സരങ്ങളാണ് ഉപേക്ഷിക്കപ്പെട്ടത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയുമധികം കളികള്‍ നടക്കാതെ പോയത്. ചില മല്‍സരങ്ങള്‍ ഇത്തവണ മഴ കാരണം തടസ്സപ്പെടുകയും ചെയ്തിരുന്നു.
ലോകകപ്പിലെ മഴ സാധ്യത മുന്നില്‍ കണ്ട് പ്രാഥമിക റൗണ്ടില്‍ റിസര്‍വ്വ് ദിനം അനുവദിക്കാത്തതിന്റെ പേരില്‍ ഐസിസി ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. പാകിസ്താന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ്, ഇന്ത്യ-ന്യൂസിലാന്‍ഡ് മല്‍സരങ്ങളാണ് മഴയെത്തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെ വേണ്ടെന്നു വച്ചത്.

ജയിച്ചാല്‍ ഇന്ത്യ മൂന്നാമത്

ജയിച്ചാല്‍ ഇന്ത്യ മൂന്നാമത്

നിലവില്‍ നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു വിജയമടക്കം ഏഴു പോയിന്റുമായി നാലാംസ്ഥാനത്താണ് ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ കളി മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. ശനിയാഴ്ച സതാംപ്റ്റനില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ഒമ്പതു പോയിന്റോടെ ഇന്ത്യക്കു രണ്ടാംസ്ഥാനത്തേക്കു കയറാം.
ടൂര്‍ണമെന്റില്‍ ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ കളിച്ച ടീം ഇന്ത്യയാണ്. മറ്റുള്ളവരെല്ലാം അഞ്ചും ആറും റൗണ്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

Story first published: Friday, June 21, 2019, 12:43 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+