Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, കോലി, രോഹിത്- ഇന്ത്യയുടെ മികച്ച നിശ്ചിത ഓവര്‍ താരമാര്? ജാഫറിന്റെ സര്‍പ്രൈസ് മറുപടി

1

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ ക്രിക്കറ്റര്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സ്ഥാനം. ഇവരില്‍ ആരാണ് കൂടുതല്‍ കേമനെന്ന് ചോദിച്ചാല്‍ ആരുമൊന്നു കുഴങ്ങും. എന്നാല്‍ ഈ രണ്ടു പേര്‍ക്കൊപ്പം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ കൂടി ചേര്‍ത്താല്‍ എങ്ങനെയിരിക്കും? അപ്പോള്‍ മൂന്നു പേരില്‍ ബെസ്റ്റ് ആരെന്ന് തിരഞ്ഞെടുക്കുക അതീവ ദുഷ്‌കരമാവുകയും ചെയ്യും.

ഈ കുഴപ്പിക്കുന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ഉത്തരാഖണ്ഡ് ടീമിന്റെ മുഖ്യ കോച്ചുമായ വസീം ജാഫര്‍. പലരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് സച്ചിനെ തഴഞ്ഞ് കോലിയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നിശ്ചിത ഓവര്‍ താരമെന്ന് ജാഫര്‍ അഭിപ്രായപ്പെട്ടു.

കോലിയാണ് കിങ്

ആധുനിക ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനും ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനുമായ സച്ചിനു പകരമാണ് കോലിയെ ജാഫര്‍ ബെസ്റ്റായി തിരഞ്ഞെടുത്തത്. നിലവില്‍ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകള്‍ക്ക് അവകാശി കൂടിയായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു പകരം കോലിയെ ജാഫര്‍ തിരഞ്ഞെടുത്തത് ആരാധകരെ ചൊടിപ്പിട്ടുണ്ട്.
ഏകദിനത്തില്‍ 463 മല്‍സരങ്ങളില്‍ നിന്നും 44.83 ശരാശരിയില്‍ 18,426 റണ്‍സ് വാരിക്കൂട്ടിയ താരമാണ് സച്ചിന്‍. മാത്രമല്ല ഏകദിനത്തില്‍ 49 സെഞ്ച്വറികളും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. അതേസമയം, കോലി ഏകദിനത്തില്‍ 43 സെഞ്ച്വറികള്‍ ഇതിനകം നേടിക്കഴിഞ്ഞു. 248 മല്‍സരങ്ങളില്‍ നിന്നും 11,867 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

രോഹിത്തും മിന്നും താരം

രോഹിത്തും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മിന്നും താരമാണ്. സച്ചിന്‍, കോലി എന്നിവര്‍ക്കു കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പല നേട്ടങ്ങളും ഹിറ്റ്മാന്റെ പേരിലുണ്ട്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ലോകത്തിലെ തന്നെ ഏക താരമാണ് രോഹിത്. മാത്രമല്ല ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിന്റെ പേരിലാണ്.
ഏകദിനത്തില്‍ 49.27 ശരാശരിയില്‍ 9115 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. 29 സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം രോഹിത്താണ് (അഞ്ച്).

ഫേവറിറ്റ് ബാറ്റിങ് പങ്കാളി

ഇന്ത്യക്കു വേണ്ടി 30 ടെസ്റ്റുകളിലാണ് ജാഫര്‍ കളിച്ചിട്ടുള്ളത്. പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി ആരാണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി വീരേന്ദര്‍ സെവാഗെന്നായിരുന്നു. സെവാഗിനൊപ്പം ബാറ്റ് ചെയ്യാനാണ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. കാരണം വളരെ രസിപ്പിക്കുന്ന വ്യക്തിയാണ് സെവാഗെന്നും ജാഫര്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ രണ്ടു സൂപ്പര്‍ താരങ്ങളായി ജാഫര്‍ ചൂണ്ടിക്കാട്ടിയത് പൃഥ്വി ഷായെയും ശുഭ്മാന്‍ ഗില്ലിനെയുമായിരുന്നു. രണ്ടു പേരും കഴിവുള്ളവരാണ്. പൃഥ്വി ബാറ്റ് ചെയ്യുമ്പോള്‍ തല ശരിയായി വയ്ക്കാനാണ് ശ്രമിക്കേണ്ടത്. താരത്തിന് ഒരുപാട് ദൂരം പോവാനുണ്ട്. വളരെ സ്‌പെഷ്യലായ ടാലന്റുള്ള താരമാണ് അവന്‍. ഗില്‍ ലഭിച്ച അവസരങ്ങള്‍ രണ്ടു കൈകളും നീട്ടി സ്വീകരിച്ച താരമാണെന്നും ജാഫര്‍ വിശദമാക്കി.

Story first published: Friday, July 3, 2020, 14:17 [IST]
Other articles published on Jul 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+