Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 കളി ഏകദിനത്തിൽ വേണ്ട, രോഹിത് ആ ശൈലി മാറ്റണം! ഹിറ്റ്‌മാന് കടുത്ത താക്കീതുമായി വസീം ജാഫർ

2027 ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കിടയിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെക്കുറിച്ച് സുപ്രധാന നിർദ്ദേശങ്ങളുമായി മുൻ ഇന്ത്യൻ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസവുമായ വസീം ജാഫർ. മുൻ നായകൻ രോഹിത് ശർമ്മ തന്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തണമെന്നും നായകൻ ശുഭ്‌മൻ ഗിൽ തന്റെ പഴയ ഓപ്പണിംഗ് സ്ഥാനത്തേക്ക് തന്നെ മടങ്ങണമെന്നുമാണ് ജാഫറിന്റെ നിരീക്ഷണം. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുൻ താരം മനസ്സ് തുറന്നത്.

വിവാദങ്ങൾ മാറ്റിവെക്ക്, കളി പഠിപ്പിക്ക്! അയർലന്റിനെതിരെ വൈഭവിന്റെ പ്രധാന ആയുധം ഇതായിരിക്കും!
രോഹിത് ഹൈ-റിസ്ക് കളി ഒഴിവാക്കണം

ഇന്ത്യ കിരീടം ചൂടിയ 2024 ടി20 ലോകകപ്പിലും അതിന് ശേഷവും രോഹിത് ശർമ്മ പുറത്തെടുത്ത അമിത ആക്രമണശൈലി 50 ഓവർ ക്രിക്കറ്റിൽ ആവശ്യമില്ലെന്ന് ജാഫർ ഓർമ്മിപ്പിച്ചു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് 39 പന്തിൽ 48 റൺസ് നേടിയിരുന്നു.

wasimjaffferandrohitsharma

"രോഹിത് സ്വാഭാവികമായും ആക്രമിച്ചു കളിക്കുന്ന ബാറ്ററാണ്. എന്നാൽ ടി20 ക്രിക്കറ്റിലേത് പോലെ 50 ഓവറിൽ അനാവശ്യ റിസ്ക് എടുക്കേണ്ട കാര്യമില്ല. ഇന്ത്യയ്ക്ക് ശക്തമായ ബാറ്റിംഗ് നിരയുണ്ട്. അതുകൊണ്ട് തന്നെ ഇന്നിംഗ്സിന് കൃത്യമായ അടിത്തറയിട്ട ശേഷം വേണം രോഹിത് തന്റെ ആക്രമണം അഴിച്ചുവിടാൻ." - ജാഫർ പറഞ്ഞു.

ഗില്ലിന്റെ ബാറ്റിംഗ് പൊസിഷൻ എവിടെ?

ലക്നൗവിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഓപ്പണിംഗിൽ നിന്ന് മാറി മൂന്നാം നമ്പറിലിറങ്ങി 110 പന്തിൽ 154 റൺസ് അടിച്ചുകൂട്ടിയ ശുഭ്‌മൻ ഗിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. യശസ്വി ജയ്‌സ്വാളാണ് അന്ന് രോഹിത്തിനൊപ്പം ഓപ്പൺ ചെയ്തത്. എന്നാൽ വിരാട് കോഹ്‌ലി പരിക്കിൽ നിന്ന് (ഐപിഎൽ 2026 ഫൈനലിനിടെയേറ്റ ഹാംസ്ട്രിംഗ് പരിക്ക്) മോചിതനായി തിരിച്ചെത്തുന്നതോടെ ഗിൽ ഓപ്പണിംഗിലേക്ക് തന്നെ മാറണമെന്ന് ജാഫർ നിർദ്ദേശിക്കുന്നു.

ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാത്ത ജയ്‌സ്വാളിന് ജാഫർ മുന്നറിയിപ്പും നൽകി. കുറച്ചുകാലമായി ജയ്‌സ്വാൾ ഫോമില്ലായ്മ നേരിടുകയാണെന്നും ടീമിൽ സ്ഥാനം നിലനിർത്താൻ താരം ഫോമിലേക്ക് ഉയർന്നേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോൽക്കുമ്പോൾ ദേഷ്യപ്പെടുകയല്ല വേണ്ടത്, ആദ്യം ഒരു ജ്യേഷ്ഠനാകൂ സാർ! ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്
ഇഷാൻ കിഷൻ ഒരു വിപ്ലവമാണ്!

ലക്നൗ ഏകദിനത്തിൽ 79 പന്തിൽ 125 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷനെ ജാഫർ വാനോളം പുകഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ നായകനായി കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഇഷാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓഫ്-സൈഡ് ഗെയിം മെച്ചപ്പെടുത്തിയ ഇഷാൻ കിഷൻ നിലവിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്നും, ഫോമാറ്റുകൾ ഭേദമന്യേ റൺസ് അടിച്ചുകൂട്ടുന്ന ഇഷാനെ എങ്ങനെ ടീമിന് പുറത്തിരുത്തുമെന്നത് മാനേജ്‌മെന്റിന് തലവേദനയാകുമെന്നും ജാഫർ വ്യക്തമാക്കി.

നാളെ അഫ്​ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനം നടക്കാനിരിക്കെയാണ് വസീം ജാഫറിന്റെ ഈ പ്രസ്താവന. 2027ലാണ് ഏകദിന ലോകകപ്പ് എന്നിരിക്കെ ഈ പരമ്പര രോഹിത് ശർമ്മയ്ക്ക് വളരെ നിർണായകമായ ഒന്നാണ്.

Story first published: Friday, June 19, 2026, 18:48 [IST]
Other articles published on Jun 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+