വിവാദങ്ങൾ മാറ്റിവെക്ക്, കളി പഠിപ്പിക്ക്! അയർലന്റിനെതിരെ വൈഭവിന്റെ പ്രധാന ആയുധം ഇതായിരിക്കും!
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പുതിയ ചർച്ചാവിഷയമായ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി സീനിയർ ടീമിനൊപ്പം തന്റെ ആദ്യ അന്താരാഷ്ട്ര പരമ്പരയ്ക്കായി അയർലൻഡിലേക്ക് തിരിക്കുകയാണ്. അടുത്തിടെ സമാപിച്ച ഐപിഎൽ 2026-ൽ ഒറഞ്ച് ക്യാപ്പും (776 റൺസ്), മോസ്റ്റ് വാല്യുബിൾ പ്ലെയർ (MVP) പുരസ്കാരവും സ്വന്തമാക്കിയ ഈ ഇടങ്കയ്യൻ ബാറ്റർ, ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ചാണ് ഇന്ത്യൻ ജേഴ്സിയിലേക്ക് അതിവേഗം വഴിതുറന്നത്. ജൂൺ 26, 28 തീയതികളിൽ ബെൽഫാസ്റ്റിൽ നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വൈഭവ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റ് എന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. അടുത്തിടെ നടന്ന ഇന്ത്യ എ-യുടെ ശ്രീലങ്കൻ പര്യടനത്തിൽ ഭേദപ്പെട്ട പ്രകടനം (4 ഇന്നിങ്സുകളിൽ നിന്ന് 117 റൺസ്) മാത്രമാണ് താരത്തിന് പുറത്തെടുക്കാനായത്. എങ്കിലും 153.94 എന്ന സ്ട്രൈക്ക് റേറ്റ് വൈഭവിന്റെ ആക്രമണശൈലിക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നു. ഐപിഎല്ലിൽ 237.30 എന്ന സ്ഫോടനാത്മക സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടിയ വൈഭവിന്, അതേ ഭയമില്ലാത്ത കളിശൈലി അന്താരാഷ്ട്ര ബൗളർമാർക്കെതിരെയും പുറത്തെടുക്കാൻ സാധിക്കുമോ എന്നാണ് സെലക്ടർമാർ ഉറ്റുനോക്കുന്നത്.

അതിനിടെ, ശ്രീലങ്ക എ-യ്ക്കെതിരായ മത്സരത്തിന് ശേഷം ലങ്കൻ താരം വിഷെൻ ഹലംബഗെയുമായി ഉണ്ടായ വാക്കുതർക്കവും ഉന്തും തള്ളും വൈഭവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാൽ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക യുവതാരങ്ങളോട് വിവാദങ്ങളിൽ ശ്രദ്ധിക്കാതെ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.
കേവലം 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവിന് സീനിയർ ടീമിന്റെ ഡ്രസ്സിംഗ് റൂമുമായി പൊരുത്തപ്പെടാൻ ബിസിസിഐ ഒരു പ്രത്യേക ഇളവും നൽകിയിട്ടുണ്ട്. താരത്തിന്റെ മാതാപിതാക്കൾക്ക് സ്വന്തം ചിലവിൽ ടീമിനൊപ്പം അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ യാത്ര ചെയ്യാൻ ബോർഡ് അനുമതി നൽകി. ഇന്ത്യൻ ക്രിക്കറ്റിൽ കടുത്ത മത്സരമുള്ള ഈ സാഹചര്യത്തിൽ, അയർലൻഡിനെതിരെയുള്ള മികച്ച പ്രകടനം വൈഭവിന്റെ ഇന്ത്യൻ ടീമിലെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും. വരും തലമുറയിലെ ടി20 സൂപ്പർതാരമാകാൻ വൈഭവിന് ബെൽഫാസ്റ്റിൽ തകർപ്പൻ തുടക്കം അത്യാവശ്യമാണ്.
അയർലാൻഡ്, ഇംഗ്ലണ്ട്, ഏഷ്യൻ ഗെയിംസ് എന്നീ ടൂർണമെന്റുകളിൽ ശ്രേയസ് അയ്യരായിരിക്കും ഇന്ത്യൻ ടി20 ടീമിനെ നയിക്കുക. ഈ മൂന്ന് സീരീസുകളിലും മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു സന്തോഷ വാർത്ത. ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഐപിഎല്ലിലേക്ക് നേരെ തിരിഞ്ഞ താരങ്ങൾക്ക് ഒരു അന്താരാഷ്ട്ര പരമ്പര കളിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തവണ ടി20 ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റും ഐപിഎല്ലും കഴിഞ്ഞ് ഇന്ത്യ നേരിട്ട് ഒരു വിദേശ പിച്ചിലേക്കാണ് പോകുന്നത് എന്നതും ഉറ്റുനോക്കേണ്ട ഒന്ന് തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications