Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മൂന്നു മേഖലയിലും ടീം പരാജയം, പക്ഷെ തിരിച്ചുവരും... മാപ്പുചോദിച്ച് വോണ്‍

പൂനെ: ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോടേറ്റ വന്‍ തോല്‍വിയെത്തുടര്‍ന്നു രാജസ്ഥാന്‍ റോയല്‍സ് ആരാധകരോട് ടീമിന്റെ മുഖ്യ ഉപദേഷ്ടാവായ ഷെയ്ന്‍ വോണ്‍ മാപ്പുചോദിച്ചു. പൂനെയില്‍ നടന്ന കളിയില്‍ 64 റണ്‍സിന്റെ വന്‍ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഈ സീസണില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും രാജസ്ഥാന്റെ മൂന്നാമത്തെ പരാജയമായിരുന്നു ഇത്. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ അവര്‍ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

1

ട്വിറ്ററിലൂടെയാണ് രാജസ്ഥാന്റെ മോശം പ്രകടനത്തിന് വോണ്‍ ആരാധകരോടു മാപ്പു പറഞ്ഞത്. കളിയില്‍ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നീ മൂന്നു മേഖലകളിലും രാജസ്ഥാന്‍ പരാജയപ്പെട്ടു. അവര്‍ ശ്രമിക്കുന്നുണ്ട്, തീര്‍ച്ചയായും തിരിച്ചുവരിക തന്നെ ചെയ്യും. നിങ്ങള്‍ പ്രതീക്ഷ കൈവിടരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഷെയ്ന്‍ വാട്‌സന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 204 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റ് നഷ്ടമായപ്പോള്‍ രാജസ്ഥാന്റെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു. സഞ്ജു സാംസണ്‍ (2), ഹെന്റിച്ച് ക്ലാസെന്‍ (7), ക്യാപ്റ്റന്‍ രഹാനെ (16) എന്നിവരില്‍ നിന്നും ഇടിവെട്ട് ബാറ്റിങാണ് രാജസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൂവരും പെട്ടെന്ന് പുറത്തായതോടെ രാജസ്ഥാന്റെ വിജയപ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.

Story first published: Saturday, April 21, 2018, 12:12 [IST]
Other articles published on Apr 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+