Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയാവണം, 6-7 പൊസിഷന്‍ ഞാനെടുക്കും! ചെറുതല്ല പരാഗിന്റെ മോഹം

ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചൊരു ഐപിഎല്‍ സീസണായിരുന്നില്ല ഇത്തവണത്തത്. സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. റോയല്‍സിനൊപ്പം ഫൈനല്‍ വരെയെത്താന്‍ സാധിച്ചെങ്കിലും വ്യക്തിപരമായി പരാഗിന്റെ ഭാഗത്തു നിന്നും കാര്യമായ സംഭാവനയൊന്നും ടീമിനു ലഭിച്ചില്ല.

1

17 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 183 റണ്‍സ് മാത്രമേ താരത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. ലോവര്‍ ഓര്‍ഡറിലായിരുന്നു പരാഗ് ബാറ്റ് വീശിയത്. അതുകൊണ്ടു തന്നെ പലപ്പോഴും വളരെ കുറച്ചു ബോളുകള്‍ മാത്രമേ താരത്തിനു നേരിടാനുമായുള്ളൂ. ഫിനിഷറുടെ റോളില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭാവിയില്‍ ലോകോത്തര ഫിനിഷറാവാന്‍ തനിക്കു കഴിയുമെന്ന ശുഭപ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് പരാഗ്.

2

ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ആറ്, ഏഴ് സ്ഥാനങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഒരിക്കലും എളുപ്പമല്ല. ആളുകളുടെ വിചാരം ക്രീസിലെത്തിയാല്‍ ഉടന്‍ തന്നെ ഒരു ടെന്‍ഷനുമില്ലാതെ സിക്‌സറടിക്കാമെന്നാണ്. പക്ഷെ അവര്‍ കരുതുന്നതു പോലെയല്ല കാര്യങ്ങള്‍.
രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില നല്ല ഇന്നിങ്‌സുകള്‍ കളിക്കാന്‍ എനിക്കു കഴിഞ്ഞു. പക്ഷെ എനിക്കു കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമായിരുന്നു.

ഇതെന്ത് ബോഡി? ഇവരും ക്രിക്കറ്റര്‍മാരോ- തടിയുടെ പേരില്‍ കളിയാക്കപ്പെട്ടവര്‍

3

നേരത്തേ പറഞ്ഞതു പോലെ പല കാര്യങ്ങളും എനിക്ക് ഇനിയും പഠിക്കേണ്ടതുണ്ട്. ബാറ്റ് ചെയ്യുന്ന പൊസിഷനില്‍ ഞാന്‍ ഹാപ്പിയാണ്. പക്ഷെ സ്വന്തം പ്രകടനത്തില്‍ എനിക്കു വലിയ സന്തോഷമില്ല. ആറ്, ഏഴ് പൊസിഷനുകള്‍ സ്വന്തമാക്കി വയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ലോക ക്രിക്കറ്റില്‍ തന്നെ ഒരാള്‍ക്കു മാത്രമേ അതിനു കഴിഞ്ഞിട്ടുള്ളൂ. എംഎസ് ധോണിയാണ് അത്. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും എന്റെ മനസ്സിലേക്കു വരുന്നില്ല. ഞാനും ധോണിയുടെ വഴിയെ പോകുവാനാണ് ആഗ്രഹിക്കുന്നത്. ഇതുവരെ നേടിയെടുത്ത അനുഭവസമ്പത്തെല്ലാം വരാനിരിക്കുന്ന വര്‍ഷം നന്നായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പരാഗ് കൂട്ടിച്ചേര്‍ത്തു.

4

2018ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു റിയാന്‍ പരാഗ്. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വിളി വരാന്‍ വേണ്ടി കാത്തിരിക്കാന്‍ തനിക്കു മടിയില്ലെന്നു താരം പറയുന്നു. ടീമിനു വേണ്ടി മല്‍സരങ്ങള്‍ വിജയിപ്പിക്കാനായാല്‍ ഇന്ത്യന്‍ ടീമിലേക്കുളള വാതില്‍ സ്വയം തുറക്കുമെന്നും പരാഗ് അഭിപ്രായപ്പെട്ടു.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

5

ഇന്ത്യക്കു വേണ്ടി ഒരുപാട് മല്‍സരങ്ങള്‍ വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ ഞാന്‍ ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. പക്ഷെ അതു പോരാ. ആറ്-ഏഴ് മല്‍സരങ്ങളിലെങ്കിലും ടീമിനെ ജയിപ്പിക്കാനായാല്‍ മാത്രമേ എന്റെ കണക്കുകൂട്ടലുകള്‍ ശരിയായി വരൂ. ഇന്ത്യയുടെ സാധ്യതാ ടീമില്‍ എന്നെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല, ഞാന്‍ അത് അര്‍ഹിക്കുകയും ചെയ്യുന്നില്ല. വരാനിരിക്കുന്ന സീസണില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ എനിക്കു ടീമിനെ വിജയിപ്പിക്കണം. അത് നന്നായി പെര്‍ഫോം ചെയ്യാനുള്ള ആത്മവിശ്വാസവും തനിക്കു നല്‍കുമെന്നും പരാഗ് വിശദമാക്കി.

Story first published: Monday, June 13, 2022, 22:32 [IST]
Other articles published on Jun 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+