Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യക്കൊപ്പം ധോണിയുടെ അവസാന മല്‍സരം... ഒപ്പം കളിക്കണം, ആഗ്രഹം വെളിപ്പെടുത്തി പേസര്‍

മുംബൈ: ടീം ഇന്ത്യക്കു വേണ്ടി മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഇനിയും കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ധോണി ഇന്ത്യയുടെ കുപ്പായമണിയുന്ന അവസാന മല്‍സരത്തില്‍ അദ്ദേഹത്തിനൊപ്പം കളിക്കാന്‍ തനിക്കു ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യുവ പേസര്‍ ദീപക് ചഹര്‍. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിലെ താരം കൂടിയാണ് പേസര്‍. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ചഹര്‍.

കഴിഞ്ഞ പത്ത് മാസത്തോളമായി ക്രിക്കറ്റില്‍ നിന്നു വിട്ടു നില്‍ക്കുയാണ് ധോണി. 2019 ജൂലൈയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി പൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി കളിച്ചത്. തുടര്‍ന്നു ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു വിക്കറ്റ് കീപ്പിങ് ഇതിഹാസം.

അരങ്ങേറ്റ മല്‍സരം

മറ്റെല്ലാവരെയും പോലെ താനുമൊരു ധോണി ഫാനാണ്. ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ധോണിക്കൊപ്പം ഇന്ത്യക്കുവേണ്ടി കളിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ധോണിക്കു കീഴില്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ അരങ്ങേറാന്‍ സാധിച്ച താന്‍ ഭാഗ്യവാനാണ്.
ധോണി ഇന്ത്യയുടെ നായകസ്ഥാനം അതിനു മുമ്പു തന്നെ ഒഴിഞ്ഞിരുന്നു. പക്ഷെ താന്‍ അരങ്ങേറിയ അന്നത്തെ മല്‍സരത്തില്‍ മാത്രം ഇന്ത്യയെ നയിച്ചത് അദ്ദേഹമായിരുന്നുവെന്നും ചഹര്‍ വിശദമാക്കി.

ധോണിയുടെ ഫിറ്റ്‌നസ്

ധോണി ഇന്ത്യക്കു വേണ്ടി ഇനിയും കളിക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്നാല്‍ ധോണിക്ക് ഇപ്പോഴും മികച്ച ഫിറ്റ്‌നസാണുള്ളത്. അതുകൊണ്ടു തന്നെ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനു തടസ്സവുമില്ല.
ഒരു പക്ഷെ ഈ വര്‍ഷം അവസാനത്തോടെ ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുകയും അതില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്താല്‍ ധോണി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയേക്കുമെന്നും ചഹര്‍ വ്യക്തമാക്കി.

ഏഷ്യാ കപ്പ്

2018ലെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ കളിച്ചു കൊണ്ടായിരുന്നു ഏകദിനത്തില്‍ ചഹറിന്റെ അരങ്ങേറ്റം. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ 200ാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്.
ഇതേ വര്‍ഷം നടന്ന ഐപിഎല്ലില്‍ സിസ്‌കെ ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ചഹറിനായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് പേസര്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കൡച്ചത്. തുടര്‍ന്നു പരിക്കേറ്റ ചഹര്‍ വിശ്രമത്തിലായിരുന്നു. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ച് ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് താരം.

Story first published: Wednesday, April 29, 2020, 13:50 [IST]
Other articles published on Apr 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+