Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് താരത്തിന്റെ കുട്ടിയെ വാഡിയ അപമാനിച്ചു

മുംബൈ: ബോളിവുഡ് നടിയും മുന്‍ കാമുകിയുമായ പ്രീതി സിന്റയെ പീഡിപ്പിച്ച ദിവസം നെസ് വാഡിയ ഒരു ക്രിക്കറ്റ് താരത്തിന്റെ മകനെയും അപമാനിച്ചതായി റിപ്പോര്‍ട്ട്. പ്രീതി സിന്റയുടെ പരാതി അന്വേഷിക്കുന്ന പോലീസ് സംഘമാണ് ഇക്കാര്യം പറഞ്ഞത്. പ്രീതി സിന്റ - വാഡിയ സംഭവത്തിന് ഈ കുട്ടി സാക്ഷിയായിരുന്നു എന്നും പറയപ്പെടുന്നു.

ഇതിഹാസ താരത്തിന്റെ മകനെയാണ് നെസ് വാഡിയ അപമാനിച്ചത് എന്നാണ് പോലീസ് പറയുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു സംഭവം. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഇതിഹാസ താരമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഹോം ഗ്രൗണ്ടാണ് മുംബൈ വാങ്കഡെ. സംഭവം നടന്നു എന്ന് പറയപ്പെടുന്ന മെയ് 30 ന് സച്ചിന്റെ മകന്‍ അര്‍ജുന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. വാഡിയ അര്‍ജുനെയാണോ അപമാനിച്ചത് എന്നാണ് സംശയം.

preity-zinta

പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ടീമിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഇതിഹാസ താരം വീരേന്ദര്‍ സേവാഗാണ്. സേവാഗിന് പോലീസ് പരമാര്‍ശിക്കുന്ന പ്രായത്തിലുള്ള ഒരു മകനുണ്ട്. എന്നാല്‍ സ്റ്റേഡിയത്തില്‍ കളി കാണാന്‍ സേവാഗ് കുടുംബത്തെ കൊണ്ടുവരുന്ന പതിവില്ല. ഗര്‍വാരെ പവലിയനിലാണ് കുട്ടി ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുട്ടി ഏതാണ് എന്ന് പോലീസ് വിട്ടുപറഞ്ഞിട്ടില്ല.

സംഭവം നടന്ന മെയ് 30 ലെ ഒമ്പതര മണിക്കൂര്‍ നീളമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പല തവണ പരിശോധിച്ചു. എന്നാല്‍ സംശയാസ്പദമായി ഒന്നും കിട്ടിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. 20 സെക്കന്‍ഡ് നീളമുള്ള ഒരു ക്ലിപ്പിനെക്കുറിച്ച് മാത്രമാണ് പോലീസിന് സംശയമുള്ളത്. ഈ ക്ലിപ് തീരെ അവ്യക്തമാണ്. വാഡിയയ്‌ക്കെതിരെ പരാതിയുമായി പ്രീതി സിന്റ തന്നെ സമീപിച്ചിരുന്നു എന്ന് ഐ പി എല്‍ ചെയര്‍മാന്‍ രഞ്ജിബി ബിസ്വാല്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

Story first published: Tuesday, June 17, 2014, 16:25 [IST]
Other articles published on Jun 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+