Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: താരങ്ങളുടെ റേറ്റിങ്- ടോപ് ഫൈവില്‍ ഇന്ത്യയുടെ മൂന്നു പേര്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ നിശ്ചിത ഓവര്‍ പരമ്പരകള്‍ അവസാനിച്ചിരിക്കുകയാണ്. ഏകദിന പരമ്പര ഓസീസ് 2-1നു സ്വന്തമാക്കിയപ്പോള്‍ ടി20 പരമ്പര ഇതേ മാര്‍ജിനില്‍ പിടിച്ചെടുത്ത് ഇന്ത്യ കണക്കുതീര്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച നടന്ന പരമ്പരയിലെ അവസാന മല്‍സരത്തില്‍ 12 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം.

India vs Australia 2020: T20I Series Player Performance Report Card | Oneindia Malayalam

മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇരുടീമുകളിലെയും ചില മികച്ച താരങ്ങളുടെ ബാറ്റിങ്, ബൗളിങ് പ്രകടനങ്ങള്‍ നമുക്കു കാണാന്‍ സാധിച്ചു. വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇരുടീമുകൡലെയും താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലെത്തുക ആരാണെന്നു നമുക്കു പരിശോധിക്കാം.

ഹാര്‍ദിക് പാണ്ഡ്യ (അഞ്ചാംസ്ഥാനം, റേറ്റിങ് 5.7)

ഹാര്‍ദിക് പാണ്ഡ്യ (അഞ്ചാംസ്ഥാനം, റേറ്റിങ് 5.7)

ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് റേറ്റിങില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. 5.7 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനു ലഭിച്ചത്. മൂന്നു ടി20കളില്‍ നിന്നും 39 ശരാശരിയില്‍ 156 സ്‌ട്രൈക്ക് റേറ്റോടെ 78 റണ്‍സ് ഹാര്‍ദിക് നേടിയിരുന്നു.
നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ തിളങ്ങിയ ഹാര്‍ദിക് ടി20യിലും ഇതാവര്‍ത്തിക്കുന്നതാണ് കണ്ടത്. ഇന്ത്യ വലിയ സ്‌കോര്‍ ചേസ് ചെയ്തു ജയിച്ച രണ്ടാം ടി20യിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. കളിയില്‍ മാന്‍ ഓഫ് ദി മാച്ചായും ഹാര്‍ദിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മിച്ചെല്‍ സ്വെപ്‌സണ്‍ (നാലാംസ്ഥാനം, റേറ്റിങ് 6.6)

മിച്ചെല്‍ സ്വെപ്‌സണ്‍ (നാലാംസ്ഥാനം, റേറ്റിങ് 6.6)

ഓസ്‌ട്രേലിയയുടെ സ്ഥിരം സ്പിന്നര്‍ ആദം സാംപയെ പിന്തള്ളി മിച്ചെല്‍ സ്വെപ്‌സണ്‍ മുന്‍നിരയിലേക്കു വന്ന ടി20 പരമ്പര കൂടിയായിരുന്നു ഇത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 6.9 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ താരം വീഴ്ത്തി.
ആദ്യ കളിയില്‍ വിരാട് കോലിയുടെ വിക്കറ്റെടുത്ത സ്വെപ്‌സണ്‍ തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും മികച്ച ബൗളിങ് കാഴ്ചവച്ചു. മൂന്നാം ടി20യില്‍ മൂന്നു വിക്കറ്റുകളുമായി സ്വെപ്‌സണ്‍ മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

ടി നടരാജന്‍ (മൂന്നാംസ്ഥാനം, റേറ്റിങ് 7.8)

ടി നടരാജന്‍ (മൂന്നാംസ്ഥാനം, റേറ്റിങ് 7.8)

ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ പുതിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് പേസര്‍ ടി നടരാജന്‍. കരിയറിലെ ആദ്യത്തെ ടി20 പരമ്പരയില്‍ തന്നെ നടരാജന്‍ വരവറിയിച്ചു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 6.9 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകകള്‍ അദ്ദേഹം വീഴ്ത്തി. ആദ്യ ടി20യില്‍ 30 റണ്‍സിന് മൂന്നു വിക്കറ്റുകളുമായാണ് ടി20യില്‍ നടരാജന്‍ അരങ്ങേറിയത്.
ജസ്പ്രീത് ബുംറയോടൊപ്പം ഇന്ത്യയുടെ അടുത്ത ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി മാറാന്‍ തനിക്കാവുമെന്നു തെളിയിക്കുന്നതായിരുന്നു പേസറുടെ ബൗളിങ് പ്രകടനം.

വിരാട് കോലി (രണ്ടാംസ്ഥാനം, റേറ്റിങ് 8.2)

വിരാട് കോലി (രണ്ടാംസ്ഥാനം, റേറ്റിങ് 8.2)


ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച ടി20 പരമ്പരയായിരുന്നു ഇത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 66.5 എന്ന മികച്ച ശരാശരിയില്‍ 143 സ്‌ട്രൈക്ക്‌റേറ്റോടെ അദ്ദേഹം 133 റണ്‍സെടുത്തിരുന്നു.
ആദ്യ മല്‍സരത്തില്‍ പെട്ടെന്നു പുറത്തായെങ്കിലും രണ്ടും മൂന്നു മല്‍സരങ്ങൡ കോലി ശക്തമായി തിരിച്ചുവന്നു. മൂന്നാം ടി20യില്‍ 85 റണ്‍സോടെ കോലി പൊരുതിനോക്കിയെങ്കിലും ടീമംഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ ഇന്ത്യക്കു തോല്‍വി സമ്മതിക്കേണ്ടി വരികയായിരുന്നു. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ കോലി തന്നെ മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്യുമായിരുന്നു.

മാത്യു വെയ്ഡ് (ഒന്നാംസ്ഥാനം, റേറ്റിങ് 9.4)

മാത്യു വെയ്ഡ് (ഒന്നാംസ്ഥാനം, റേറ്റിങ് 9.4)

ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡാണ് ഈ പരമ്പരയുടെ താരം. ഒരു മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് പോലും ലഭിച്ചില്ലെങ്കിലും ഏറ്റവും മികച്ച പ്രകടനം നടത്തിയത് വെയ്ഡായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 48.3 ശരാശരിയില്‍ 154.3 സ്‌ട്രൈക്ക് റേറ്റോടെ 143 റണ്‍സെടുത്ത വെയ്ഡാണ് പരമ്പരയിലെ ടോപ്‌സ്‌കോറര്‍.
ആദ്യ മല്‍സരത്തില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത അദ്ദേഹം തിളങ്ങിയില്ലെങ്കിലും പിന്നീടുള്ള രണ്ടു കളികളിലും ഓപ്പണറായെത്തി തകര്‍ത്തടിച്ചു. രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റിയുമായി വെയ്ഡ് ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തു.

Story first published: Wednesday, December 9, 2020, 14:57 [IST]
Other articles published on Dec 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+